Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവാധിപൻ ശുക്രൻ: സന്താനഭാഗ്യം കുറവ്

guru-1

മകരം രാശിയുടെ 5 ൽ ഗുരു നിന്നാൽ ∙ സന്താനഭാഗ്യം കുറവുളളവരായിരിക്കും, 5–ാം ഭാവത്തിന്റെ 6–ാം ഭാവാധിപൻ കൂടിയാണ് ശുക്രൻ, മാത്രവുമല്ല 5 ഉം 10 ഉം ഭാവാധിപനാണ് ശുക്രൻ എന്നാൽ ശനി 10–ാം ഭാവത്തിൽ ഉച്ചാവകാശിയാണ് വ്യാഴൻ ഈ രാശിക്കാർക്ക് ഗുണമൊന്നും നൽകുകയില്ല. ജലസംബന്ധമായും ഗുഹകളെയും പ്രതിനിധീകരിക്കും വനത്തെയും പ്രതിനിധീകരിക്കും. ഇവയിൽ അപാര കഴിവും അറിവുമുളളവരായിരിക്കും ശനിയുടെ രാശിയായതിനാലും കുജന്റെ ഉച്ചരാശിയായതിനാലും രവി 8–ാം ഭാവാധിപനായതിനാലും പിശാചിന്റെ സ്വഭാവമായിരിക്കും ഇവർക്ക്.

ഇടവം 5–ാം ഭാവമായി ശുക്രൻ നിന്നാൽ നല്ലൊരു ഫലം തരുന്ന ഭാവമാണ്. സന്തോഷവും സമ്പത്തും തരും, തലയ്ക്കു പിടിച്ച ലൗകികാസക്തിയുളളവരാണിവർ, സന്താനങ്ങൾ കുറവാണെങ്കിൽ നല്ല പഠിത്തമുളളവരായിരിക്കും. വാചാലുക്കളുമായിരിക്കും, സംഗീതാഭിരുചിയും കാണും. സ്വഭാവദൂഷ്യത്തിനടിമയും, അതു മുഖാന്തിരം അപവാദങ്ങൾ മറ്റുളളവരെ പറഞ്ഞുപരത്താനും കേമരായിരിക്കും. അച്ഛനും മുത്തച്ഛനും ഗുണാനുഭവം നൽകും. ഇളയസഹോദരനും ഭാര്യയും ശത്രുക്കളായി മാറും. ശുക്ര / രാഹു /കേതു യോഗം ഇവരുടെ വിവാഹ ജീവിതം താറുമാറാക്കും. ഇടവാംശകത്തിൽ ശുക്രൻ നിന്നാൽ കുടുംബ ജീവിതം തൃപ്തികരമായിരിക്കുകയില്ല.. അവിട്ടത്തിലായാൽ നിയന്ത്രണാതീതമായ കാമാസക്തി ഉണ്ടായിരിക്കും. കാണാൻ സുന്ദരനും, കലയിൽ പ്രഗത്ഭരുമായിരിക്കും. കാർത്തികയിൽ ശുക്രൻ നിന്നാൽ വാഹനങ്ങളുണ്ടാകും. രോഹിണിയിലായാൽ നല്ല ഗൃഹവും സ്ത്രീകൾക്ക് ജനനേന്ദ്രിയത്തിന് തകരാറും മൂത്രാശയരോഗവും ഉണ്ടാകും. ശുക്രൻ മകയിരത്തിലായാൽ വിവാഹജീവിതം മോശമായിരിക്കുകയും, കണ്ണുകൾ പ്രത്യേകതരത്തിലുമായിരിക്കും. മകയിരത്തിലായാൽ മൂത്തകുട്ടിയെ കൊണ്ട് ഗുണമൊന്നും ലഭിക്കുകയില്ല. രവി ശുക്ര യോഗത്തിൽ ഒടിവ്, ചതവോ, അഗ്നി സംബന്ധ അപകടമൊ ഉണ്ടാകും. ചന്ദ്ര ശുക്രയോഗത്തിൽ നല്ലൊരു സൗന്ദര്യരാധകരും അവരുമായി കറങ്ങി നടക്കാനിഷ്ടപ്പെടുന്നവരുമായിരിക്കും. ശനി ശുക്ര യോഗത്തിൽ തൊഴിലിൽ ഉന്നതിയിലെത്തും, നിയമപരമായ കാര്യങ്ങൾ പഠിക്കാൻ മിടുക്കരായിരിക്കും അതിനായി പുറത്തു പോകുകയും ചെയ്യും.

രോഹിണി 1–ാം പാദം ശുക്രൻ നിന്നാൽ : വീട്, സ്വത്ത്, വാഹനം എന്നിവ കിട്ടും, മധ്യവയസ്സുവരെ കുടുംബജീവിതം നന്നായിരിക്കുകയില്ല. ജീവിതം സംഘർഷഭരിതവുമായിരിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബബന്ധം വേർപെട്ടെന്നും വരാം, മധ്യവയസ്സ് കഴിഞ്ഞാൽ ജീവിതം നന്നായിരിക്കും, ഇവർ സ്വയം തിരുത്തിയാൽ ജീവിതം നന്നായി കൊണ്ടുപോകാൻ കഴിയും.

രോഹിണി 2–ാം പാദം ശുക്രൻ : ഇവർ കലയിലും സംഗീതത്തിലും കളികളിലും താൽപര്യമുളളവരായിരിക്കും. രാഹു ബന്ധപ്പെടുമ്പോൾ ഇവർ അഭിനയത്തിലും എഴുത്തിലും മറ്റുമായി പണം സമ്പാദിക്കുന്നവരായിരിക്കും. തൊണ്ടയിൽ അസുഖം വരാം. നല്ല വിവാഹ ജീവിതമായിരിക്കും. സന്താന ജനനത്തിൽ ഒരു നിയന്ത്രണം ഉണ്ടാകേണ്ടത് ആവശ്യമായി വരും.

രോഹിണി 3–ാം പാദം : ലൗകികാസക്തി കൂടിയിരിക്കും, സ്ത്രീകൾ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പൈസ കൈക്കലാക്കാൻ താൽപര്യമുളളവരായിരിക്കും, പുരുഷന്മാർ പൊതുവെ ചെറുപ്പകാലം വളരെ നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.

രോഹിണി 4–ാം പാദം : പൊക്കം കുറഞ്ഞവരും, തടിച്ചവരുമായിരിക്കും. സുന്ദരനൊ സുന്ദരിയൊ ആയ ലൈഫ് പാർട്ട്ണർ ആയികിട്ടും. ഭാര്യയുടെയൊ, ഭർത്താവിന്റോയോ സ്വത്തും സമ്പത്തും കൊണ്ട് സുഖമായി ജീവിക്കും. സ്ത്രീകളിൽ ഇവരുടെ ഭർത്താക്കന്മാർ ജനസമ്മതനും നല്ലൊരു സ്ഥാനം അലങ്കരിക്കുന്നവരുമായിരിക്കും.

മകയിരം 1–ാം പാദത്തിൽ ശുക്രൻ : ഇവർ സംഗീതത്തിലും, കലയിലും പ്രഗത്ഭരായിരിക്കും, അഭിനയത്തിൽ ധനം സമ്പാദിക്കും, ലൗകികാസക്തി കൂടിയിരിക്കും കലയിൽ ബഹുമതികൾക്കർഹരാകും, സ്പൈനൽകോഡിനസുഖവും, മൊണ്ടിനീരും വരാം.

മകയിരം 2–ാം പാദം : സ്ത്രീകളുമായി ചങ്ങാത്തം വയ്ക്കുന്നവരായിരിക്കും. അവർക്കായി കൈയിലുളളതൊക്കെ കൊടുക്കുന്നവരായിരിക്കും, ആരോഗ്യമുളളവരായിരിക്കും, ജനനേന്ദ്രിയത്തിനസുഖമുളളവരായിരിക്കും. മൂത്രാശയരോഗം, തലയിൽ മുറിവുളളവർ, തൊണ്ടയ്ക്കസുഖം എന്നിവയ്ക്കും സാധ്യത.

ശനി ഇടവം രാശിയിൽ : കുട്ടികളുടെ ജനനത്തിന് കാലതാമസം, പെൺകുട്ടികൾ കൂടിയിരിക്കും, ശനി മേടം നീചാംശകമായതിനാൽ നല്ല ഫലം തരുകയില്ല. തൊഴിലിൽ നല്ല ഫലം കിട്ടും. ധാതു ഖനനം വഴി സമ്പത്തുണ്ടാക്കാം, പ്രയാസപ്പെട്ടാൽ എന്തും നേടിയെടുക്കാം. അന്തസ്സും കുട്ടികളിലൂടെ നേട്ടങ്ങളും ലഭിക്കുന്ന സമയമായിരിക്കും. 30 വയസിനു മുകളിൽ നന്നായിരിക്കും. ശനി/രാഹു/കേതു ബന്ധത്തിൽ വളരെ മോശമായിരിക്കും. ര/ശനി യോഗത്തിൽ ഗവൺമെന്റ് അക്കോമഡേഷൻ ലഭിക്കും, ജോലിയുടെ ഭാഗമായി ടൂറിസത്തിലൊ, കമ്മ്യൂണിക്കേഷൻ വകുപ്പിലോ ജോലിയുണ്ടായിരിക്കും, കുജ രാഹു ശനി യോഗത്തിൽ വിവാഹശേഷം വിദേശയാത്ര ചെയ്യും. ശുക്ര ബന്ധത്തിൽ ജോലിയിൽ പ്രഗത്ഭനാകും. ശനി കാർത്തികയിൽ സഞ്ചരിക്കുമ്പോൾ ചില അധികാരവും സ്ഥാനവും ലഭിക്കും. രോഹിണിയിൽ സഞ്ചരിക്കുമ്പോൾ ജന്മസ്ഥലം വിട്ടുപോകും, സ്വന്തം ജീവിതസൗകര്യത്തിന് മകയിരത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതായിരിക്കും. ജോലി മാറ്റം, വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ എന്നിവയ്ക്കും സാധ്യത.

കുംഭത്തിന്റെ 5–ൽ ഗുരു നിന്നാൽ (മിഥുനം) :തുലാത്തിന്റെ യോഗകാരകനാണ് ശനി നല്ല ഫലത്തെ ചെയ്യുന്നതുമാണ്. ഈ രാശിക്കാരുടെ 4 ഉം 9 ഉം ഭാവാധിപനായ ശുക്രന്റെ ക്ഷേത്രത്തിൽ ശനി ഉച്ചനായി നിൽക്കുന്നത്, ശനി നല്ല ഫലത്തെ തരുന്നതാണ്. നല്ല പൊക്കമുള്ളവരും, ബലവാന്മാരും, സൗന്ദര്യമുളളവരുമായിരിക്കും.. 4 ഉം 9 ഉം ഭാവാധിപനായ ശുക്രൻ പൊതുജനങ്ങളെ വശത്താക്കി സൗഹൃദം ഉണ്ടാക്കി തരും. ചുരുണ്ട കറുത്ത തലമുടിയും, ഇവരുടെ പൊതു സ്വഭാവം താഴ്മയും മാന്യതയുമാണ്. വിദേശത്തായിരിക്കും കൂടുതൽ സമയവും ചിലവഴിക്കുന്നത്. വീടും കുടുംബവും നോക്കുന്നതിൽ ഇവർ കുപ്പയിലെ മാണിക്യമായിരിക്കും. എന്നാലും ഇവരെകണ്ട് മറ്റുളളവർ പഠിക്കേണ്ടതുണ്ട്. തൊഴിലിൽ മടിയരാണ്. പൂർവ്വികരുടെ പാത പിൻതുടരുന്നവരാണിവർ.. മറ്റുളളവരെ നന്മയിലേക്ക് നയിക്കുന്ന ഒരു വഴികാട്ടി കൂടിയാണിവർ. ജീവിതത്തിലെ പുതിയ പുതിയ മാറ്റങ്ങൾ വരുത്താൻ പുതിയ വഴികൾ കണ്ടുപിടിക്കുന്നവരുമാണിവർ.. വ്യാഴൻ കുംഭത്തിന്റെ 2 ഉം 11 ഉം ഭാവാധിപനാണ് കലിയുടെ രാശ്യാധിപനും സംഹാര രാശ്യാധിപനുമാണ്. മിഥുനം സംഹാര രാശിയാണ്. ആയതിനാൽ ഫലപ്രവചനം അസാധ്യമാണിവർക്ക്.

കുംഭത്തിന്റെ 5 ൽ ബുധൻ നിന്നാൽ : സന്താനങ്ങൾ ഭാഗ്യമുളളവരും നല്ല കാര്യങ്ങൾ ചെയ്യുന്നവരുമായിരിക്കും. രക്ഷകർത്താക്കളെ സ്നേഹിക്കുന്നവരായിക്കും. പുരാതനമായ കണ്ടുപിടുത്തങ്ങൾ നടത്തി ആധുനിക യുഗത്തിൽ പുതിയ പുതിയ രീതിയിൽ കണ്ടുപിടിച്ച് അവതരിപ്പിക്കാനിഷ്ടപ്പെടുന്നവരായിരിക്കും. ഗവേഷണത്തിൽ കഠിനാദ്ധ്വാനികളായിരിക്കും. ഇവർ ജീവിതത്തിൽ താഴെ നിന്നും മുകൾ തട്ടു വരെ എത്തിച്ചേരുന്നവരായിരിക്കും. ബിസിനസ്സിൽ നല്ലൊരു മേൽനോട്ടക്കാരനും സഹായിയുമാണ്. ചൊവ്വായുടെ നക്ഷത്രത്തിൽ ബുധൻ സഞ്ചരിക്കുമ്പോൾ നല്ലൊരു ജീവിതം ലഭിക്കും. ധനപരമായി ആവറേജിൽ പോകുമെന്ന് പറയാം. വ്യാഴത്തിന്റെ നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ നന്നായിരിക്കും. ശുക്ര ബുധ യോഗത്തിൽ നല്ല ഫലം ലഭിക്കും കീർത്തിയും പദവിയും ലഭിക്കും ബുധ/കേതു യോഗത്തിൽ പരേതാന്മാക്കളുടെ സഹായം കൊണ്ട് ഗുണഫലം ലഭിക്കും.

മീനത്തിന്റെ 5 ൽ ഗുരു നിന്നാൽ : ഒന്നിന്റെയും 10 ന്റെയും അധിപനായ വ്യാഴൻ ഗുണാനുഭവങ്ങളൊന്നും നൽകുന്നതല്ല, സമ്പത്തിന്റെ ആളാണ്, ഭാഗ്യാനുഭവം ഇവർക്ക് കുറവായിരിക്കും.

5 ൽ ശനി നിന്നാലുളള ഫലം : നല്ല സ്വഭാവക്കാരും സമാധാനപ്രിയരുമായിരിക്കും. സന്താനഭാഗ്യം കുറഞ്ഞവരാണ്. കാർഷിക വിളവെടുപ്പിലൂടെ ധനം സമ്പാദിക്കുന്നവരായിരിക്കും, കാർഷിക വകുപ്പിലും ജോലിയാകാം. 7–ാം ഭാവത്തിൽ (കന്നി) ശനി നിന്നാൽ നല്ല ഫലം നൽകും. വിവാഹ ജീവിതം തൃപ്തികരമായിരിക്കും. മൂത്തസഹോദരങ്ങൾക്ക് ഗുണാനുഭവം നൽകുന്നതാണ്. ശനി ദീർഘായുസിനെ നൽകും. 5 വയസിനുശേഷം മാതാവിനുയർച്ചകളുണ്ടാകും. പൂരുരുട്ടാതിയിലും ഉതൃട്ടാതിയിലും ശനി സഞ്ചരിക്കുന്ന സമയം നല്ല ഫലങ്ങൾ തരും. രേവതിയിൽ സഞ്ചരിക്കുമ്പോൾ വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാകും. കർക്കിടകത്തിൽ ശനി നിന്നാൽ സൗന്ദര്യം കുറഞ്ഞവരായിരിക്കും, ഇണകൾ, വിവാഹ ജീവിതം മോശമായിരിക്കും, മനശ്ശാന്തി കുറവായവരും, അതുമൂലം ചെയ്യുന്നതൊക്കെ വിഫലമാകുകയും ചെയ്യും. ഇതൊക്കെ തൊഴിലിനെ ബാധിക്കുകയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ ഇവരിൽ ഉണ്ടാകുകയും ചെയ്യും തന്മൂലം ദരിദ്ര ജീവിതമായിരിക്കും. ശൈശവകാലം വളരെ വേദനാജനകമായിരിക്കും. പുണർതത്തിൽ ശനി നിന്നാൽ രോഗിയായ ഭാര്യ /ഭർത്താവായിരിക്കും. നിയമം കൈകാര്യം ചെയ്യാൻ കഴിവുളളവരായിരിക്കും. പൂയ്യത്തിൽ ശനി സഞ്ചരിക്കുമ്പോൾ നല്ല ഫലം ലഭിക്കും. തുലാത്തിൽ ശനിയുടെ അംശകം വരികയാണെങ്കിൽ ലൗകികാസക്തി കൂടിയിരിക്കും. ശനി ആയില്യത്തിലായാൽ അപകീർത്തികൾ കേൾക്കുന്നവനും ആഭാസനെന്ന് പേർ ലഭിക്കുന്നവനുമായിരിക്കും. അനാവശ്യ സംസാരത്തിലൂടെ നല്ല പേര് നഷ്ടപ്പെടുത്തുകയും വിനയെ വിലക്കുവാങ്ങുകയും ചെയ്യും. തൊഴിൽപരമായും സന്താനത്തിന്റെ ആരോഗ്യവിഷയത്തിലും ശനി/ കുജ യോഗത്തിൽ പ്രശ്നങ്ങളുണ്ടാകും.

ശനി പുണർതം 4 ൽ നിന്നാൽ : മുഖം ചെറുതാണെങ്കിലും നന്നായിരിക്കും, ആരോഗ്യം തൃപ്തികരമായിരിക്കില്ല. അമ്മയുടെ വാത്സല്യം കുറവായിരിക്കും. മുൻകോപികളും ഇത് ഇവർക്ക് ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കും.

ശനി പൂയ്യം 1–ാം പാദം : നല്ല ഫലം തരും, സ്വാർത്ഥികളായിരിക്കും ആവറേജ് ജീവിതം, മോശപ്പെട്ട കണ്ണുകൾ, ബന്ധുക്കളുമായും പൊതു ജനങ്ങളുമായും യോജിക്കാത്തവർ, ധൈര്യശാലികളും സ്വന്തമായി അധ്വാനിച്ച് ധനം സമ്പാദിക്കുന്നവരുമായിരിക്കും.

പൂയ്യം 2–ാം പാദത്തിൽ : ആരോഗ്യം മോശമായിരിക്കും. ചെറുപ്പത്തിൽ മെനഞ്ചറ്റീസിന്റെ അസുഖം വരാം, ചിലരിൽ അംഗവൈകല്യത്തിനും സാധ്യത, പെട്ടെന്ന് വികാരത്തിനടിമപ്പെടുന്നവരായിരിക്കും.

പൂയ്യം 3–ാം പാദത്തിൽ ശനി : കാണാൻ നന്നായിരുന്നാലും പല്ലുകൾ മോശമായിരിക്കും, ധിക്കാരികളായിരിക്കും, എന്നാൽ ഉയർന്ന ഉദ്യോഗസ്ഥനായിരിക്കും, ബിസിനസ്സിൽ കെട്ടിട സാമഗ്രികൾ വിൽക്കുന്നവനായിരിക്കും, കൗശലശാലികളും കൂർമ്മ ബുദ്ധിക്കാരുമായിരിക്കും..

പൂയ്യം 4–ാം പാദത്തിൽ ശനി : പൊതുവെ ദത്തെടുത്തവരായിരിക്കും, അനാഥാലയത്തിലൊ ബോഡിംഗിലൊ വളർന്നവരായിരിക്കും, ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. ധനപരവും മാനസികവുമായി, അന്യരുടെ ധനം ലഭിക്കാൻ യോഗം ഉളളവരുമായിരിക്കും.

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.