Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേക്ക് ഇയർ 1905,17,29,41,53,65,77,89,2001,2013

Snake Year ഗ്രാഫിക്സ്: ജെയിൻ ഡേവിഡ്

1905,17,29,41,53,65,77,89,2001,2013 ഷാരൂഖ് ഖാൻ, ബേനസീർ ഭൂട്ടോ , ഇന്ദിരാഗാന്ധി എന്നിവർ സ്നേക്ക് ഇയറിൽ ജനിച്ചവരാണ്. ഒരു പ്രത്യേക ദൗത്യം ഏറ്റെടുക്കേണ്ടിവരുന്നവരും ദുഃഖം തരണം ചെയ്യാൻ സമയം വേണ്ടിവരുന്നവരും, അതിനുശേഷം ദൗത്യം പൂർത്തീകരിക്കുന്നവരുമായിരിക്കും. ദുഷ്കരമായ പ്രവർത്തികളിലൂടെ സഞ്ചരിച്ച് എല്ലാം നേടിയെടുക്കുന്നവരാണ്. മണത്തറിയാൻ കഴിയും. ചുറ്റിക്കിടക്കുന്ന പാമ്പിനെ എങ്ങനെ തിരിച്ചറിയുന്നുവോ മറ്റുള്ളവരെക്കാൾ ഇവർ വളരെ മോശക്കാർ പ്രത്യേകമായ സ്വഭാവം, വശീകരണ കണ്ണുകൾ കൊണ്ടും, ശരീരം കൊണ്ടും മറ്റുള്ളവരിലേക്ക് ആഴത്തിൽ കടന്നു ചെന്ന് മറ്റുള്ളവരുടെ ഉള്ളിലിരുപ്പ് മനസിലാക്കിക്കൊണ്ടിരിക്കും. ഇവരെ പേടിക്കേണ്ടവരാണ്. അതുകാരണം അവരെ വന്ദിക്കണം. സ്ത്രീകൾ സൗന്ദര്യമുള്ളവരാണ്. ആണുങ്ങളെ സ്വാധീനിക്കുന്നവരാണ്. ഉള്ളിലെ കഴിവുകൾ ഉപയോഗിച്ച് മറ്റുള്ളവരെ ഇവരുടെ കീഴിൽ ഡാൻസ് ചെയ്യിക്കും. ജോൺ എഫ് കെന്നഡി, ഇതിൽപ്പെടുന്ന ആളാണ്. ഈ കഴിവാണ് ഇവരുടെ ഭരണം നല്ലതാക്കിയത്. പാമ്പും സിംഹവും വിശ്വസ്തനുമാണ് എന്നാൽ ഇവരെ ഉപദ്രവിക്കാൻ പാടില്ല, ഉപദ്രവിച്ചാൽ കാത്തിരുന്ന് പകവീട്ടുന്നവരാണ്. കൂടാതെ ഇവർ രഹസ്യം സൂക്ഷിക്കാത്തവരും ഒറ്റിക്കൊടുക്കുന്നവരുമാണ്. ഇവർ ഒന്നാഗ്രഹിച്ചാൽ ഏതു വിധേനയും അത് കയ്യിലൊതുക്കും. പ്രതികാരദാഹികളാണിവർ.

ചിലപ്പോൾ ചെറിയ സഹായത്തിന് ഒതുങ്ങുമെങ്കിലും കൂടുതലും പ്രതികാരകാംക്ഷികളാണ്. സ്വന്തം കാര്യത്തിൽ നല്ല ഒളിവും ചതിവും ഉണ്ട്. സീക്രട്ട് ആയി ചെയ്യേണ്ടകാര്യങ്ങൾ ചെയ്യുന്നതിൽ അവരുടെ കാര്യത്തിൽ അവർ വളരെ കേമരുമാണ്. പൊതു ജനത്തിന്റെ വീക്നസ് മുതലെടുത്ത് സ്വന്തം കാര്യത്തിൽ നല്ല ഒളിവും ചതിവും ഉണ്ട്, സീക്രട്ട് ആയി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ അവരുടെ കാര്യത്തിൽ അവർ വളരെ കേമരുമാണ്. പൊതു ജനത്തിന്റെ വീക്നസ് മുതലെടുത്ത് അവരെ ചതിയിൽ സന്തോഷിപ്പിച്ച് കയ്യിലെടുത്ത് സ്വന്തം കാര്യങ്ങളിൽ മാത്രം മുതലെടുക്കുകയും മറ്റുള്ളവരെ പിഴിഞ്ഞെടുക്കുകയും ചെയ്യുന്നവരാണ്. കാര്യം കണ്ടാൽ സർപ്പത്തെപ്പോലെ തിരിച്ചുകൊത്തുന്നവരുമാണിവർ. ഒപ്പം മറ്റുള്ളവരെ നശിപ്പിക്കുന്നവരുമാണിവർ. തന്നത്താൻ പെർഫക്ട് എന്ന് വിശ്വസിക്കുന്നവരും, മറ്റുള്ളവരെ സഹായിക്കാൻ കഴിയുമെന്ന് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിക്കുന്നവരും എന്നാൽ അവരുടെ കഴിവുകളെ പ്രശംസിക്കുകയോ, തെറ്റു തിരുത്തിക്കുകയോ ചെയ്യുകയുമില്ല. സ്വന്തം തെറ്റ് ഒരു വിധത്തിലും സമ്മതിക്കാത്തവരുമാണിവർ. അപാരമായ കുരുട്ടു ബുദ്ധിക്കാരാണിവർ. ഒരു വൈരാഗ്യം മനസിൽ തോന്നിയാൽ ഒരിക്കലും മറക്കാത്തവരും.

അതുവച്ച് അന്യരെ അവസാന കാലം വരെ നശിപ്പിക്കുന്നവരുമാണിവർ. സുഖമായും ആഡംബരത്തിലും ജീവിക്കണമെന്നും ആഗ്രഹിക്കുന്നവരും എന്നാൽ മറ്റുള്ളവരോട് രഹസ്യസ്വഭാവം വച്ചു പുലർത്തുന്നവരുമാണിവർ. ശക്തമായ മനസും നിശ്ചയദൃഢതയും ലക്ഷ്യങ്ങൾ നേടാനുള്ള പ്രത്യേക കഴിവും അപാരമാണ് മനസിലുള്ളത് തുറന്നുപറയുകയില്ല കള്ളമേ പറയുകയുള്ളൂ. നിശബ്ദമായി നീങ്ങുന്ന ഇവർ അന്യരെ അത്ഭുതപ്പെടുത്തിയായിരിക്കും ഉയർച്ചകൾ നേടുക. രാഷ്ട്രീയം, ഭരണം, മാനേജ്മെന്റ് ഇവ ഉത്തമം. അന്യരുടെ ദുഃഖങ്ങൾ മനസിലാക്കൽ കുറവാണ്. കോപവും പ്രതികാര ബുദ്ധിയും ഇവരുടെ ജന്മസിദ്ധമാണ്. ഇതൊഴിവാക്കിയാൽ നല്ല ജീവിതം നയിക്കാം. കള്ള കണ്ണുനീരിന്റെയും കള്ള സന്തോഷവും കാണിക്കുന്നതിലും ഇവർ ഉന്നതരായിരിക്കും. പ്രണയം വല്ലാത്തഹരമാണിവർക്ക്. ബുദ്ധിയും കലാഹൃദയവും ഉള്ളവരും, സദസുകളിൽ നന്നായി ശോഭിക്കും. സാഹിത്യം, മീഡിയ, വൈദ്യം ഇവ അനുയോജ്യം. കുപ്പത്തൊട്ടിയിൽ ജനിക്കുന്ന ഇവർ ഭാവിയിൽ മാണിക്യമായി നല്ല സ്ഥാനത്തെത്തുന്നു. സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഇവർ, അന്യരുടെ സ്വാധീനം ഇഷ്ടപ്പെടുന്നില്ല. എതിരാളികളുടെ പരാജയം ഇവരിൽ ആനന്ദം ഉണ്ടാക്കും. പലപ്പോൾ മറ്റുള്ളവരെക്കുറിച്ച തെറ്റായ ആരോപണങ്ങൾ പറഞ്ഞു പരത്തും ഇതുകൊണ്ടു തന്നെ പല പ്രതിസന്ധികളും ജീവിതത്തിലുണ്ടാകും. പൊതു ജീവിതം സ്ത്രീകൾ നിയന്ത്രിച്ചില്ലെങ്കിൽ അപവാദങ്ങളുണ്ടാകും.

ഏരീസ് (മാർച്ച്22-ഏപ്രിൽ20) മറ്റുള്ളവരെ അവരുടെ ഉയർച്ച താഴ്ചകളെക്കുറിച്ച് സമയം കളഞ്ഞ് ചിന്തിച്ചു കൂട്ടുന്നവരാണിവർ. എടുത്തുചാടി പ്രവർത്തിക്കുന്നവരാണിവർ. ഒന്നാം നമ്പർ വിഷപ്പാമ്പുകളാണിവർ. പിന്നീടാണ് വരുംവരായ്കളെക്കുറിച്ച് ഇവർ ചിന്തിക്കുന്നത്.

ടോറസ് (ഏപ്രിൽ21-മെയ്21) ഇവർ ഇവരുടെ പകയെ മനസിലൊതുക്കി അവസരം വരുമ്പോൾ പകപോക്കുന്നവരാണിവർ. തക്കം നോക്കി പ്രതികാരം വീട്ടുന്നവരാണിവർ. ഇവരിൽ നിന്നും സൂക്ഷിക്കണം. ആദ്യം അപകട സൂചനയിൽ തന്നെ കടിച്ച് വിഷം കയറ്റിയിട്ടാണ് മറുപടി തരുന്നത്.

ജെമിനി (മെയ്22-ജൂൺ21) ഇവരുടെ മധുരവാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കും. ഇവരുടെ മനസിലാക്കുന്ന രീതിയിലെ ഭാഷകൊണ്ട് അപാര സംസാരശേഷിയിലും പൊതു ജനത്തെ ഇരുത്തിക്കളയും. ടിവിയും റേഡിയോയും പോലെ ഇവരുടെ സംസാരം നമ്മുടെ മനസിൽ വിടവുണ്ടാക്കും . എല്ലാപേരിലും കൂടുതൽ മരണതുല്യരാണിവർ.

കാൻസർ (ജൂൺ22-ജൂലൈ23) ആൾക്കാരെ തുലനം ചെയ്യാൻ കാത്തിരിക്കേണ്ടിവരും അവരുടെ മനസിലിണങ്ങാത്തവരെ ഇവർക്ക് സ്വീകരിക്കാൻ സാധിക്കുകയില്ല. ഒരിക്കൽ ഇഷ്ടപ്പെട്ടാൽ അവരെ മറക്കില്ല. പിന്നെ ഇവരെ ഒരപകടത്തിലും പെടാതെ രക്ഷപ്പെടുത്തിക്കൊള്ളും.

ലിയോ (ജൂലൈ24-ഓഗസ്റ്റ്23) ഒരൽപം പൊങ്ങച്ചക്കാരും പബ്ലിസിറ്റിക്കായി വാഴ്ത്തുന്നവരും വിപ്ലവകാരികളും മനസിലാക്കുക അങ്ങോട്ടു കയറിപോക്കില്ല വളരെ തുറന്നു പെരുമാറുന്നവർ, ശല്യം ചെയ്യാൻ പോയാൽ അതും ദ്രോഹിക്കാതിരിക്കില്ല.

വിർഗോ (ഓഗസ്റ്റ്24-സെപ്റ്റംബർ23) പുല്ലിൽ കിടക്കും, സ്വന്തം കാര്യം ചെയ്തു നടക്കും അങ്ങോട്ടു പോയില്ലെങ്കിൽ അതും ശാന്തരായിരിക്കും. ക്രൂരനല്ല. ആരെയും ദ്രോഹിക്കാൻ അങ്ങോട്ടു പോകില്ല. എല്ലാ പേരെയും സന്തോഷിക്കുന്ന പ്രവണത. ഒപ്പം സ്വന്തം നാശത്തെക്കുറിച്ചു ചിന്തിച്ചു വിഷമിക്കുന്നവർ.

ലിബ്ര (സെപ്റ്റംബർ24-ഒക്ടോബർ23) ഏറ്റവും മനോഹരമായവർ, നല്ല വ്യക്തിത്വത്തിനുടമ, നിസാര കാര്യത്തെ കുറിച്ചു ചിന്തിച്ചു വിഷമിക്കുന്നവരും. ചതിയരല്ല, പൊതുജനത്തെ ആകർഷിക്കുന്നു. ഉപദ്രവിക്കാത്തവർ. അങ്ങോട്ടുപദ്രവത്തിനു പോയാൽ തോറ്റുമടങ്ങേണ്ടിവരും.

സ്കോർപിയോ (ഒക്ടോബർ24-നവംബർ22) പൊതുജനത്തെ ആകർഷിക്കും സൗന്ദര്യം മറ്റുള്ളവർ ഇഷ്ടപ്പെടും. ദീർഘവീക്ഷണം ആൾക്കാരുടെ കുറവും കുറ്റവും കണ്ടുപിടിക്കാൻ കഴിവുള്ളവർ. ഒരു സൈക്കാട്രിസ്റ്റും സർജനും കണ്ടുപിടിക്കുന്നതുപോലെ ഇവർക്ക് കഴിയും.

സാജിറ്റേറിയസ് (നവംബർ23-ഡിസംബർ-22)

ജീവിതത്തിലെ ഇവരുടെ കഴിവിനെക്കുറിച്ച് മനസിലാക്കാൻ സമയമെടുക്കും. പൊതു ജനത്തിന്റെ കഴിവിലൂടെ മാത്രമേ മുന്നേറാൻ കഴിയൂ. ഇവരുടെ കഴിവിൽ മറ്റുള്ളവർക്ക് മേന്മയുണ്ടാക്കാൻ കഴിയും.

കാപ്രികോൺ (ഡിസംബർ23-ജനുവരി20) ആടും പാമ്പും നല്ല ചേർച്ചയാണ്. പതുക്കെയും ദൃഢതയും ഉള്ളവരുമാണ്. പാമ്പ് ക്ഷമയുണ്ട്. ജോലിയിൽ വ്യാപൃതരുമാണ്. ദൃഢമായതും വളയ്ക്കാവുന്നതുമായ ഹെൽത്ത് ആണ്. ക്ഷമയില്ല അവർക്കുള്ള പോംവഴിയായി ആടിന്റെ ശ്രദ്ധകൊണ്ട് ഇവരെ നന്നാക്കാൻ കഴിയും.

അക്വേറിയസ് (ജനുവരി21-ഫെബ്രുവരി19)

പൊതു ജനങ്ങളുടെ ഇടയിൽ നടക്കുന്ന പ്രവൃത്തികൾ തിരിച്ചറിയാനുള്ള കഴിവുള്ളവരും, മനസിലാക്കുക എന്ന ലക്ഷ്യവും തെറ്റായ ചിന്തകളെ മനസിലാക്കി നല്ല പ്രവർത്തിയിലേക്ക് പിന്തിരിപ്പിക്കാനും നല്ലവഴിക്ക് നയിക്കാനും ഇവർക്ക് സാധിക്കും.

പീസസ് (ഫെബ്രുവരി20-മാർച്ച്21)

ഏറ്റവും സക്സസും വിജയകരവും എന്നാൽ ഉയർച്ചയും താഴ്ചയും ഉണ്ടായിക്കൊണ്ടിരിക്കും. തിളങ്ങുന്ന കണ്ണുകളിലെ സ്വപ്നം യാഥാർഥ്യമാക്കാൻ കഠിനാധ്വാനം വേണ്ടിവരും. വിജയം നേടിയെടുക്കും, ധാരാളം പൊതുജനങ്ങളെ സമ്പാദിക്കുകയും ദരിദ്രരുടെ ദുഃഖങ്ങളിൽ പങ്കാളികളാകുകയും അവരെ സഹായിക്കുകയും ചെയ്യും. നഴ്സ്, ഡോക്ടർ, സോഷ്യൽ വർക്കർ, എന്നിവയിൽ പേരെടുക്കുന്നു. ഈ രാശിയിലെ രക്ഷകർത്താക്കൾ കർക്കശക്കാരായിരിക്കും. കുട്ടികളോട് ഒപ്പം ക്ഷമയുമുള്ളവരായിരിക്കും. സ്വന്തം കുട്ടികളോട് അങ്ങനെയായതിനാൽ അതിശയിക്കുന്ന കുട്ടികളെ വാർത്തെടുക്കുകയും ഒപ്പം മറ്റു കുട്ടികളെയും അതുപോലാക്കും. പൂവൻകോഴിയും ഡ്രാഗണും നല്ല ജോഡികൾ.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.