Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രഫലം 2016

astro-star-2016

2016 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ∙അശ്വതി:

ഔദ്യോഗിക ചുമതലകളും യാത്രാക്ലേശവും അധികാരപരിധിയും വർധിക്കും. വ്യാപാര, വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും. ഗൃഹനിർമാണം പൂർത്തീകരിക്കും. നറുക്കെടുപ്പ്, കലാകായികമത്സരങ്ങൾ, പരീക്ഷകൾ, രാഷ്ട്രീയപ്രവർത്തനം തുടങ്ങിയവയിൽ വിജയം. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കാൻ അവസരം വന്നുചേരും. സൽകീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുങ്ങും. വിരോധികളായിരുന്ന പലരും ലോഹ്യത്തിലാകും.

ഭരണി:

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം. പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലുപരി വിജയം. തൊഴിൽമേഖലകളിൽ കാലോചിത പരിഷ്കാരങ്ങൾ അവലംബിക്കും. വിജ്ഞാനം ആർജിക്കാനും പകർന്നുകൊടുക്കാനും അവസരം. വലിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. തൊഴിൽമേഖലകളിൽനിന്ന് സാമ്പത്തികനേട്ടമുണ്ടാകും.

കാർത്തിക:

ഉപരിപഠന തീരുമാനം ഗുണകരമാകും. ഈശ്വരപ്രാർഥനകളാൽ പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കും. വിനയം, ക്ഷമ, ആദരം, കാര്യപ്രാപ്തി തുടങ്ങിയവ പ്രതിബന്ധങ്ങളെ അതിജീവിക്കാൻ സഹായകമാകും. അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങേണ്ടി വരും. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ സന്ദർശിച്ച് ആശ്വാസവചനങ്ങളും സാമ്പത്തികസഹായവും നൽകും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും.

രോഹിണി:

ഉദ്യോഗം ഉപേക്ഷിച്ചു വ്യാപാര, വ്യവസായ മേഖലയിൽ പ്രവേശിക്കും. അനേകം ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. വിദേശവാസം തുടരാൻ ഇടവരും. വിദഗ്ധ ചികിത്സകളാലും വ്യായാമത്താലും ആരോഗ്യം നിലനിർത്താൻ സാധിക്കും. ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും. പുതിയ ഗൃഹം വാങ്ങിയേക്കും. കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ വിജയസാധ്യത കുറയും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെങ്കിലും അമിതമായ ആത്മപ്രശംസ ഉപേക്ഷിക്കണം.

മകയിരം:

അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിൽ ആശ്വാസമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങാൻ തയാറാകും. അനന്തസാധ്യതകളോടുകൂടിയ മേഖലകളിൽ ജോലിചെയ്യാൻ അവസരമുണ്ടാകും. അനാവശ്യമായ തോന്നലുകൾ അലട്ടിയേക്കും. അപകീർത്തി ഒഴിവാകും. ശാസ്ത്രീയവും പ്രായോഗികവുമായ വശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. അനേകം കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്തുതീർക്കാനാകും.

തിരുവാതിര:

ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കാൻ അഹോരാത്ര പ്രയത്നവും സഹപ്രവർത്തകരുടെ സഹായവും വേണ്ടിവരും. മാസത്തിലൊരിക്കൽ വീട്ടിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. തൊഴിൽമേഖലകളിൽ സമ്മർദം വർധിക്കും. സുഖദുഃഖങ്ങൾ ഒന്നുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയു ണ്ടാകും. മാതാപിതാക്കളുടെ ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു പിന്മാറും. അവഗണിക്കപ്പെട്ട അവസ്ഥ മാറി പരിഗണിക്കപ്പെടുന്നതിൽ ആശ്വാസം തോന്നും.

പുണർതം: ഉദ്ദേശിച്ച വിഷയത്തിലും ആഗ്രഹിച്ച സ്ഥാപനത്തിലും ഉപരിപഠന അവസരം ലഭിക്കും. പ്രവർത്തന മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. കലാകായികരംഗങ്ങളിലും സമ്മാനപദ്ധതികളിലും മറ്റും വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും. വിജ്ഞാനം ആർജിക്കാനും പകർന്നുകൊടുക്കാനും ഇടവരും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ, ഉല്ലാസയാത്രകൾക്ക് അവസരമുണ്ടാകും.

പൂയം:

വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സമൂഹത്തിലെ ഉന്നതരുമായി ബന്ധപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾ രൂപകൽപന ചെയ്യാൻ സാധിക്കും. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരാൻ പുത്രന് അവസരം ലഭിച്ചതിൽ ആശ്വാസം തോന്നും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളിൽ പണം മുടക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ജനസ്വാധീനം വർധിക്കും.

ആയില്യം:

തൊഴിൽമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും ഈ വർഷം അനുഭവിക്കും. ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയരത്തിലെത്തും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും. വിദേശബന്ധമുള്ള വ്യാപാര, വിപണന, വിതരണ സംവിധാനങ്ങൾ തുടങ്ങും. സന്തോഷകരമായ ജീവിതം നയിക്കാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

മകം:

ശ്രമകരമായ പ്രവർത്തനങ്ങളെല്ലാം വിജയപഥത്തിലെത്തിക്കാൻ സാധിക്കും. യുക്തിപൂർവം പ്രവർത്തിക്കാൻ ഉൾപ്രേരണയുണ്ടാകും. പ്രവർത്തനമേഖലകളിൽനിന്നു വരുമാനം വർധിക്കും. എന്നാൽ അവിചാരിത ചെലവുകൾ വർധിക്കുന്നതിനാൽ നീക്കിയിരിപ്പു കുറയും. ഉദ്യോഗം ലഭിക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താൻ അവസരമുണ്ടാകും. വിദേശബന്ധമുള്ള വ്യാപാര, വിപണനങ്ങൾ പുനരാരംഭിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉയരങ്ങൾ പിടിച്ചടക്കാനുള്ള ത്വരയിൽ ഉപകാരികളെ മറക്കരുത്.

പൂരം:

വസ്തുസംബന്ധമായ തർക്കങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്തും. വ്യാപാര, വ്യവസായ മേഖലകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കർമോത്സുകരെ നിയമിക്കും. പൂർവികസ്വത്തു നിലനിർത്തി പട്ടണത്തിൽ ഗൃഹം വാങ്ങും. നിശ്ചിത സമയപരിധിക്കുള്ളിൽ വ്യത്യസ്തങ്ങളായ പ്രവൃത്തികൾ ചെയ്തുതീർക്കാൻ അവസരം വന്നുചേരും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യൈക്യവും ഉണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.

ഉത്രം:

സമയബന്ധിതമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പരസഹായവും പ്രതീക്ഷിച്ചതിലുപരി പണച്ചെലവും അനുഭവപ്പെടും. നിസാര കാര്യങ്ങൾക്കുപോലും അഹോരാത്രം പ്രവർത്തനം വേണ്ടിവരും. ഉപരിപഠനത്തിനു ചേരും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. പൊതു പ്രവർത്തനങ്ങളിൽ ശോഭിക്കും. ജീവിതച്ചെലവു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്കു വ്യതിചലനം വന്നുചേരാം. ആരോപണങ്ങളെ അതിജീവിക്കാൻ സാധിക്കും.

അത്തം:

ജീവിതനിലവാരം വർധിക്കും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവ ഫലം കുറയും. അന്യർക്കുവേണ്ടി ചെയ്യുന്നതു ഫലപ്രദമാകും. സഹകരണപ്രസ്ഥാനങ്ങൾക്കു സാരഥ്യം വഹിക്കാൻ ഇടവരും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചാരണങ്ങൾ നിഷ്പ്രഭമാകും. ജന്മനാട്ടിലെ ഉദ്യോഗത്തിനു ശ്രമിക്കും. എന്നാൽ ജന്മനാട്ടിലേക്കുള്ള പുനരധിവാസത്തിന് അകാരണതടസങ്ങൾ അനുഭവപ്പെട്ടേക്കാം.

ചിത്തിര:

തൊഴിൽമേഖലകളിൽ സദ്സൂചനകൾ വന്നുചേരുമെങ്കിലും അനുഭവഫലം കുറയും. ഔദ്യോഗിക ഉത്തരവാദിത്തം വർധിക്കും. നിഷ്പ്രയാസം സാധിക്കേണ്ട കാര്യങ്ങൾക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. പ്രതികൂല സാഹചര്യങ്ങളെ ഏറക്കുറെ അതിജീവിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിന പ്രയത്നം വേണ്ടിവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കൾക്കോനിടവരും. ഔചിത്യമുള്ള സമീപനശൈലിക്ക് അംഗീകാരം ലഭിക്കും.

ചോതി:

സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. അനേകം കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്തുതീർക്കും. ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിൽ ആശ്വാസമുണ്ടാകും. ആസൂത്രിത പദ്ധതികളിൽ വിജയമുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായകമാകും. രാഷ്ട്രീയ മത്സരത്തിൽ വിജയിക്കും.

വിശാഖം:

തൊഴിൽമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും പ്രതാപവും എശ്വെര്യവും ഈ വർഷം അനുഭവിക്കും. ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും. ആത്മവിശ്വാസവും കാര്യശേഷിയും ആഗ്രഹസാഫല്യത്തിനു വഴിയൊരുക്കും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവുമു ണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും.

അനിഴം:

മേലധികാരിയുടെ അനുമോദനം ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. പുതിയ കരാർജോലിയിൽ ഒപ്പു വയ്ക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യൈക്യവും ഉണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. കുടുംബബന്ധങ്ങൾ നിലനിർത്താനും സ്വത്തുതർക്കം പരിഹരിക്കാനും വിട്ടുവീഴ്ചയുടെ നിലപാടുസ്വീകരിക്കും. സമാന ചിന്താഗതിയുള്ളവരുമായി സംസർഗത്തിലേർപ്പെടാനും പുതിയ ആശയങ്ങൾ സ്വീകരിക്കാനും ഇടവരും. പണം മിച്ചം വയ്ക്കാൻ സാധിക്കും.

തൃക്കേട്ട:

ദീർഘകാല പദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വിദേശത്തു സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വലിയ വാഹനം വാങ്ങാനിടവരും. സാധുകുടുംബത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസ സഹായം നൽ കാൻ അവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശം നടത്തും.

മൂലം:

അന്യദേശത്ത് ഉപരിപഠനത്തിനു ചേരും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടന്ന ആനുകൂല്യങ്ങളും ലഭിക്കും. പൂർവികസ്വത്തിൽ ഗൃഹം നിർമിച്ചു താമസിക്കും. അന്യദേശത്തു വസിക്കുന്നവർക്ക് അനിശ്ചിതാവസ്ഥ ഇല്ലാതായി ഗൃഹം വാങ്ങി താമസമാക്കാൻ സാധിക്കും. വ്യാപാര, വ്യവസായ, വിപണന മേഖലകളിൽ കമ്രാനുഗത വളർച്ച അനുഭവപ്പെടും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്ക സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും.

പൂരാടം:

ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ശുഭാപ്തിവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. കലാകായിയ രംഗങ്ങളിൽ ഭാവനയ്ക്ക് അനുസൃതമായി ഉയരാൻ കഴിയും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും. ഏറ്റെടുത്ത ദൗത്യം സംതൃപ്തിയോടെ നിശ്ചിത സമയത്തിനകം പൂർത്തിയാക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. കവൈിട്ടു പോകുമെന്നു കരുതിയ വസ്തുവകകൾ തിരിച്ചുപിടിക്കാൻ സാധിക്കും.

ഉത്രാടം:

ജനമധ്യത്തിൽ പരിഗണന ലഭിക്കുമെങ്കിലും കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. പ്രത്യേക പാഠ്യപദ്ധതിയിൽ ചേരാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. സംയുμ്ത സംരംഭങ്ങളിൽനിന്നു പിന്മാറും. പൊതുവേ സുഖ, ദുഃഖ മിശ്രിതമായ ഫലങ്ങളാണ് ഈ വർഷം അനുഭവയോഗ്യമാവുക. പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടതായിവരും. വൈജ്ഞാനിക രംഗത്തു പ്രവർത്തിക്കുന്നവർക്കു നവീനാശയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും. ഉപരിപഠനത്തിനു ചേരും. വിമർശനങ്ങളെ അതിജീവിക്കാൻ സാധിക്കും.

തിരുവോണം:

വിദ്യാഭ്യാസ, പഠന, ഗവേഷണ, പരീക്ഷണ, നിരീക്ഷണങ്ങൾക്കായി കൂടുതൽ പ്രയത്നം വേണ്ടിവരും. യാത്രാക്ലേശവും ദൂരദേശവാസവും വേണ്ടിവരുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരുമെങ്കിലും അനുഭവഫലം കുറയും. ഉപരിപഠനത്തിനു ചേരാനിടവരും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിനു സാധ്യതയുണ്ട്. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു മാനസിക സമ്മർദം വർധിക്കും. സംയുക്ത സംരംഭങ്ങളിൽനിന്നു പിൻമാറാനിടവരും.

അവിട്ടം:

അവസരോചിതമായി പ്രവർത്തിക്കാനുള്ള കഴിവ് അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാനാകും. ദീർഘകാല പദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടുകൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. അപകീർത്തി ഒഴിവാകും.

ചതയം:

ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. പ്രവർത്തന മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. കലാകായികരംഗങ്ങളിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. നിയുക്തപദവിയിൽനിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. അമിത വിശ്വാസം. അബദ്ധങ്ങൾക്കു വഴിയൊരുക്കും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വിജ്ഞാനം ആർജിക്കാനും പകർന്നുകൊടുക്കാനും ഇടവരും.

പൂരുരുട്ടാതി:

സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായിപ്രവർത്തിക്കാനും പുതിയ ആശയങ്ങൾ അവലംബിക്കാനും സാധിക്കും. വ്യാപാര, വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടം ഉണ്ടാകും. വിജ്ഞാനം ആർജിക്കാനും നൽകാനും അവസരമുണ്ടാകും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ഭാര്യാ ഭർത്താക്കന്മാർക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

ഉത്തൃട്ടാതി:

അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അനേകം കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതുവിട്ടുപോകും. സുരക്ഷാസംവിധാനം സുശക്തമാക്കാൻ നിർബന്ധിതനാകും. ഉപരിപഠനത്തിനു പണം കാടെുത്തു ചേരേണ്ടതായി വരും. സാഹിത്യ, കലാകായിക, വൈജ്ഞാനിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും. നിശ്ചയദാർഢ്യത്തോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സഹവർത്തിത്വഗുണത്താൽ സദ്ചിന്തകൾ വർധിക്കും. നിസാരകാര്യങ്ങൾക്കുപോലും കൂടുതൽ പ്രയത്നം വേണ്ടിവരും.

രേവതി:

ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ചുതൊഴിൽമേ ഖലകളിലെ പരാജയങ്ങൾ ഒഴിവാക്കാം. അബദ്ധങ്ങൾ ഒരു പരിധിവരെ ഒഴിവാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടിവരാം. രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് അപമാനം വന്നു ചേരും. ആർഭാടങ്ങൾ ഒഴിവാക്കാൻ നിർബന്ധിതനാകും. നിരപരാധിത്വം തെളിയിക്കാനാകും. പ്രാരംഭത്തിൽ പല കാര്യങ്ങൾക്കും തടസം അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.