Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണം-അവിട്ടം നക്ഷത്രക്കാരുടെ കർമ്മ പുരോഗതിക്ക്

ജ്യോതിഷം

തിരുവോണം

ചന്ദ്രദശയിലാണ് ജനനം. സാഹിത്യം, കല എന്നിവയിൽ താൽപര്യമുള്ളവരും, ഭക്ഷണപ്രിയരും, കുലീന പെരുമാറ്റവും, ശാന്തസ്വഭാവവും, മനോഹരമായും, വശ്യമായും പെരുമാറുന്നവരും, നല്ല ശരീരപ്രകൃതവും, ധാരാളം സുഹൃത്തുക്കളും, സഹായമനസ്കതയും, ജീവിതത്തിൽ നിരന്തരമായ മാറ്റങ്ങൾ വരുത്തുന്നവരും, ആ മാറ്റങ്ങളിലൂടെ പുരോഗതി കൈവരിക്കുന്നവരും, സ്വതന്ത്രജീവിതം ഇഷ്ടപ്പെടുന്നതിനാൽ സ്ഥിരമായെങ്ങും നിൽക്കുകയില്ല. മറ്റുള്ളവരുടെ മുന്നിൽ കർക്കശക്കാരായി തോന്നുന്ന പ്രകൃതം ഒഴിവാക്കണം. മൃദുലഹൃദയരാണ് പക്ഷേ, കാണികൾക്ക് കർക്കശസ്വഭാവക്കാരായി തോന്നിപ്പിക്കുന്നു. നയചാതുര്യം കുറവായതിനാൽ വായാടി സ്വഭാവം ഇല്ലാതില്ല. ഈ പ്രകൃതം ഒഴിവാക്കണം. ലക്ഷ്യപ്രാപ്തിക്കായി കൃത്യമായും ക്ഷമയോടെയും പ്രവർത്തിച്ച് വിജയിക്കണം. പിശുക്കും അലസതയും  ഒഴിവാക്കണം. ആലോചിച്ചു മാത്രമേ തീരുമാനമെടുക്കാവൂ. എങ്കിലും അബദ്ധങ്ങൾ പിണയാതെ സൂക്ഷിക്കണം. കാര്യതടസ്സത്തില്‍ വല്ലാതെ ശുണ്ഠി പിടിക്കുന്ന ശീലം ഒഴിവാക്കണം. അടുക്കുന്ന സുഹൃത്തുക്കൾ അകന്നുപോകാതെ സൂക്ഷിക്കണം. ലോകപരിചയത്തിലൂടെ അനുഭവവും അറിവും സമ്പത്തായി മാറും. ബിസിനസിൽ നന്നായി ശോഭിക്കുന്നവരും, സർക്കാര്‍ സർവ്വീസിൽ ഉന്നതസ്ഥാനത്ത് എത്തിച്ചേരുന്നവരും, വിദ്യാഭ്യാസരംഗത്ത് തുടർച്ചയായുണ്ടാകുന്ന തടസ്സം ഉയർച്ചയെ ബാധിക്കുന്നവരും, സാഹിത്യം, കല എന്നിവയിൽ താൽപര്യമുള്ളവരും, മറ്റുള്ളവരെ വിശ്വസിച്ച് ചതിക്കുഴിയിൽ വീണ് പിന്നീട് ദുഃഖിക്കുന്നവരും, ചെറുപ്പം മുതലെ നല്ല തീരുമാനമെടുക്കാൻ ശീലിപ്പിക്കണം, ബുദ്ധികൂർമ്മതയുള്ളവരും, എല്ലാ വിഷയത്തിൽ അറിവു കാണിക്കാൻ താൽപര്യം കാണിക്കുന്നവരും, പാരമ്പര്യനിഷ്ഠകൾ വച്ചുപുലർത്താൻ പ്രിയരാണ്, ദേഷ്യം കുറയ്ക്കണം, മറ്റുള്ളവരുടെ മനസ്സു വേദനിപ്പിക്കാത്ത രീതിയിൽ പെരുമാറാൻ ശീലിക്കണം. വയസ്സുകാലത്തും കുട്ടിത്തരങ്ങൾ കാണിക്കുന്നവരാണ്. ഇത് ഇവരുടെ കഴിവുകൾ വെളിപ്പെടുത്താൻ ഉപകരിക്കുകയും ചെയ്യുന്നു. ദേഹത്ത് കറുത്ത മറുകുണ്ടായിരിക്കും. ദൈവഭക്തരാണ്. തക്ക സന്ദർഭങ്ങളിൽ ഭാഗ്യാനുഭവത്തോടെ കാര്യങ്ങള്‍ സാധിച്ചെടുക്കാൻ കഴിയും. തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഇവർക്ക് മികച്ച ജീവിതവിജയം കരസ്ഥമാക്കാം. അന്തമായി വിശ്വസിക്കുന്നതിലൂടെ ധനനഷ്ടം വരുത്തിവയ്ക്കും. ഒരാദര്‍ശത്തിൽ വിശ്വസിച്ചാൽ അതിൽനിന്നും വ്യതിചലിക്കുന്നവരല്ല.

ഭാഗ്യദിനം – ശനി, തിങ്കൾ

ശുഭദിവസം – 2, 11, 20, 29

അവിട്ടം

കുജദശയിലാണ് ജനനം, അവിട്ടം തവിട്ടിലും തേടുമെന്ന് ചൊല്ല്, സ്വതന്ത്ര ചിന്താഗതിക്കാരും നേട്ടങ്ങൾ കൊയ്യുന്നവരും സഹജീവികളോട് സഹാനുഭൂതി ഉള്ളവരും, ബുദ്ധിവൈഭവമുള്ളവരും, നേതൃത്വപാഠവവും, ഉടുതുണിയെ വിശ്വാസമില്ലാത്തവരും, മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിക്കില്ല, പിടിവാശിക്കാരും, കാര്യങ്ങൾ ഒന്നിനു പകരം പത്തുപ്രാവശ്യം കേട്ട ശേഷമെ വിശ്വസിക്കുകയുള്ളൂ. അധികാരസ്വരത്തിൽ പറഞ്ഞാൽ ധിക്കരിക്കുന്നവരും, പൊക്കിപ്പറഞ്ഞ്, സൗമ്യമായി പറഞ്ഞാൽ ഏതു പ്രവൃത്തിയും സ്വീകരിക്കുന്നവരും, ചിലർക്ക് തനത് പ്രത്യേകതകളുണ്ടായിരിക്കും. ഇവർ ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവർ ഇഷ്ടപ്പെട്ടുപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ലക്ഷ്യബോധവും കഠിനപ്രയത്നശാലികളുമാണ്. അറിവുകൾ നേടാൻ എന്നും വ്യഗ്രതകൾ കാണിക്കുന്നവരും സ്വാർത്ഥികളും ഓന്തിനെ പോലെ തനിക്കിഷ്ടപ്പെടാത്തത് പെട്ടെന്ന് സന്ദർഭം നോക്കാതെ മുഖത്തു നോക്കിപ്പറഞ്ഞ് ശത്രുത വരുത്തുന്നു. മറ്റുള്ളവർക്ക് മനസ്സ് വിഷമിക്കുന്നതു കാണുന്നതിവര്‍ക്ക് ഹരമാണ്. മറ്റുള്ളവരെപ്പറ്റിയുള്ള കുറ്റം പറയുന്ന സ്വഭാവം കുട്ടിക്കാലത്തിൽ തന്നെ മാറ്റിയെടുക്കേണ്ടതാണ്. തൊട്ടതിലെല്ലാം ധനസമ്പാദനമുണ്ടാകണമെന്ന ചിന്തയും ആരുടെയും ചിലവിലല്ല സ്വന്തം ജീവിതം എന്ന അഭിമാനത്തോടെ ജീവിക്കുന്നവരും, ലഹരിവസ്തുക്കളോട് താൽപര്യവും സ്വന്തം സുഖത്തിന് ധനം ഒഴുക്കുന്നവരും, കുടുംബജീവിതം ഭദ്രതയോടെ കൊണ്ടുപോകുന്നവരും, ചിലർ പിശുക്കരാണെങ്കിലും ധാരാളിത്വം കാണിക്കുന്നവരും, സ്വതന്ത്രപ്രകൃതക്കാരും, മതത്തോടും അനുഷ്ഠാനത്തോടും താൽപര്യമുള്ളവരും, രഹസ്യം സൂക്ഷിക്കാനുള്ള കഴിവുള്ളവരും, എതിർക്കുന്നവരോട് പ്രതികാരബുദ്ധിയുള്ളവരും, മധ്യവയസ്സുകഴിഞ്ഞാൽ ഉയർച്ചയും കുടുംബജീവിതം ലഭിക്കുന്നവരും, അബദ്ധത്തിൽ ചാടുകയും അതിൽനിന്നും സ്വയം കരകയറാൻ കഴിയാത്തവരും ഭക്ഷണപ്രിയരും അതിലൂടെയുള്ള രോഗദുരിതത്തിനുടമയും ആയിരിക്കും. 

ഭാഗ്യദിനം – ചൊവ്വ, ശനി

തിയതി – 9, 18, 27

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: