Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണം നക്ഷത്രക്കാരായ സ്ത്രീകളുടെ സ്വഭാവവിശേഷണങ്ങൾ

ജ്യോതിഷം

ചന്ദ്രദശയിലാണ് തിരുവോണം നക്ഷത്രക്കാരുടെ ജനനം. 2 ആണ് ജന്മസംഖ്യ. നല്ല വ്യക്തിത്വവും സൽസ്വഭാവവും കുലീനതയും സ്നേഹസമ്പന്നരും സഹനശക്തിയും സ്വന്തം ആദർശങ്ങളിലും ധാർമ്മികമൂല്യങ്ങളിൽ അടിയുറച്ച ജീവിതക്രമവും സംസ്കാരപ്രബുദ്ധരുമായ തിരുവോണ നക്ഷത്രജാതരായ സ്ത്രീകൾ പൊതുവെ വിദ്യ, കല എന്നിത്യാദികൾ പ്രതിപത്തിയുള്ളവരായിരിക്കും. മറ്റുള്ളവർക്കായി സ്വന്തം ആഗ്രഹങ്ങളെ മറച്ചു വയ്ക്കുകയും തനിക്കിഷ്ടപ്പെടാത്ത പെരുമാറ്റം, ആരിൽ നിന്നുണ്ടായാലും വെട്ടിത്തുറന്ന് മുഖത്തടിച്ചതുപോലെ പറയുന്ന പ്രകൃതം ഒഴിവാക്കണം. പ്രവർത്തിമേഖലയിൽ ശോഭിക്കുകയും ഭർത്താവിനോട് സ്നേഹം പ്രകടിപ്പിക്കുന്നവരും, ദേവകടങ്ങൾ, കലുഷികടങ്ങൾ എന്നിവ അതാത് സമയത്ത് തീർക്കേണ്ടതാണ്. കുട്ടികളോട് കാണിക്കുന്ന സ്നേഹമാകട്ടെ ശാസനയാകട്ടെ ഇവ അധികമളവിൽ ആയിരിക്കരുത്. ചിട്ടയോടും പൂർണതയോടും കർമ്മം ചെയ്യുന്ന നിങ്ങൾ ചിന്താക്കുഴപ്പത്തിലാണ്ടുപോകുന്നതിന്റെ കാരണം മനസ്സിന്റെ ഏകാഗ്രയില്ലായ്മയാണ്. ഇവ ഒഴിവാക്കാൻ യോഗ, ധ്യാനം, മന്ത്രജപം, സംഗീതം, ചിത്രരചന, കായികം എന്നിങ്ങനെ മനസിനു കുളിർമ നൽകുന്നവ പരിശീലിക്കുന്നത് നന്ന്.വികാരങ്ങൾ മുഖത്ത് പ്രതിഫലിക്കുന്നത് താങ്കൾക്ക് ദോഷം ചെയ്യും. വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്കൊണ്ട് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് പ്രത്യേകം ഓർക്കണം. മറ്റുള്ളവർക്ക് മാതൃകാമഹിളയായിരിക്കും നിങ്ങൾ കുടുംബാംഗങ്ങൾക്കായി വിട്ടുവീഴ്ച ചെയ്യുന്ന സ്വഭാവക്കാരിയായി വളരണം. അതിലൂടെ കബളിപ്പിക്കാതിരിക്കാനും കഴിയും. 

ആരോഗ്യത്തിൽ ഉദാസീനത കാണിക്കാതിരിക്കുക, ഭർത്താവിനെ സ്വന്തം വരുതിയിൽ നിർത്താനാഗ്രഹിക്കുന്നവരാണ് ഇതിലൂടെ കൂടുതൽ ദുഃഖകരമായ പലതും ഭർത്തൃഗൃഹത്തിൽ നിന്നും അനുഭവിക്കാനിടവരുത്തും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാം സഹിക്കുന്നവരുമാണിവർ.  നേതൃപദവി ഉള്ളവരും. കുട്ടിക്കാലത്തെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്നവരും, തോൽവി എന്ന ചിന്തയില്ലാത്തവരും, ഗൃഹഭരണത്തേക്കാൾ പ്രവർത്തി മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരും, പിശുക്കരും, പൊതുജനം ശത്രുക്കളായിരിക്കും. ന്യായമായി മാത്രം ധനസമ്പാദനം നടത്തുന്നവരും, ഏകാന്തത ഇഷ്ടപ്പെടുന്നവരും, ദാമ്പത്യം സുഖകരമായിരിക്കും. മറ്റുള്ളവർക്ക് പ്രശ്നങ്ങളുണ്ടാക്കാനും, നല്ല വ്യക്തികളെ തരം താഴ്ത്താനും ഇവർ വളരെ ഇഷ്ടപ്പെടുന്നു. ശത്രുക്കളെ ദ്രോഹിക്കാൻ ഇവർ മിടുക്കരാണ്. അത്യാഗ്രഹികളും മനസുറപ്പില്ലാത്തവരുമായിരിക്കും. ശത്രുക്കൾ കൂടിയിരിക്കും പലരും നികൃഷ്ടരായിരിക്കും. രക്ഷിതാക്കളുമായുള്ള ചേരിപ്പോരിൽ പലവിധ കഷ്ടനഷ്ടങ്ങൾക്കും ഇടവരുത്തും ആയതിനാൽ സൂക്ഷ്മത പാലിക്കണം.

അനുയോജ്യ നക്ഷത്രം

രോഹിണി-6, മകയിരം-5, പുണർതം-6, ആയില്യം-5, ഉത്രം-6, അത്തം-8, ചിത്തിര-6,  ചോതി-6, അനിഴം-5, മൂലം-6, ഉത്രാടം-6, തിരുവോണം-6, അവിട്ടം-5,പൂരുരുട്ടാതി-6, രേവതി-5

പ്രതികൂല നക്ഷത്രം

ചതയം, ഉതൃട്ടാതി, അശ്വതി, മകയിരം, തിരുവാതിര, മകം, പൂരം, വിശാഖം, കേട്ട, പൂരാടം

അനുകൂല ദിവസം- ശനി , തിങ്കൾ, വെള്ളി

അനുകൂല തീയതി- 2,11,20,29

അനുകൂല നിറം- വെള്ള, ചന്ദന നിറം

അനുകൂല രത്നം-മുത്ത്, വജ്രം

പ്രതികൂലം-മറ്റുള്ളവ

തൊഴിൽ മേഖല-പെട്രോളിയം, എണ്ണ ദ്രാവകങ്ങൾ, കൃഷി മത്സ്യബന്ധനം, എയർകണ്ടീഷനിങ്, ഐസ്ക്രീം, മുത്തു വ്യാപ്യാരം.

ജീവിത വിജയത്തിന് പരിഹാരം

ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ വളർത്തച്ഛനും വളർത്തമ്മയുമായ മഹാദേവനും ഉമാമഹേശ്വരന്മാർ അവരുടെ ദിവസഫലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഹനുമാനേയും ഗണപതിയേയും പ്രാർഥിക്കുക. ഇവർക്ക്  നെയ് വിളക്ക്, അരവണപ്പായസം, കരിക്കഭിഷേകം നടത്തുക, നാമജപം നടത്തുക, വ്രതാനുഷ്ടഠാനം നടത്തുക.

Your Rating: