Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്രമോദിയുടെ ജനനം കടുവ വർഷത്തിൽ (1902,14,26,38,50,62,74,86,98,2010)

tiger-year

ടൈഗർ ഇയറിൽ ജനിച്ച പ്രമുഖർ: നരേന്ദ്രമോദി, ജോതിബാസു, സാനിയ മിർസ, വിക്രം, രജനികാന്ത്.

പ്രത്യേക സ്വഭാവക്കാരാണിവർ. വളരെ നല്ല രീതിയിലേ ഇവരെക്കുറിച്ചു ചിന്തിക്കാവൂ. രാജകീയ പ്രൗഢിയും ഭയവുമുള്ളവരും നന്മയുള്ളവരും ഔദാര്യമുള്ളവരുമായിരിക്കും. എടുത്തുചാട്ടക്കാരാണിവർ. ദൃഢനിശ്ചയമുള്ളവരും ഉയർച്ച ആഗ്രഹിക്കുന്നവരും വിശ്വസിച്ചാൽ അങ്ങേയറ്റം സ്നേഹവും ബഹുമാനവുമുള്ളവരുമാണ്. യാഥാസ്ഥിതികരായ ഭരണകർത്താക്കളാണ്. എതിർക്കുന്നവരാണ്. ഉറച്ച മനസ്സ്, വിശ്വസ്സ്തർ. വികാരങ്ങൾ കൊണ്ടാടുന്നവരാണ്.

ആകർഷണീയരാണ്. കെട്ടുറപ്പുള്ളവരും നേരമ്പോക്കു പറയുന്നവരും മറ്റുള്ളവരെ തിരിച്ചറിയുന്നവരും ആരോഗ്യമുള്ളവരും താഴ്മയുള്ളവരും ഉറച്ച മനസ്സുള്ളവരും ഏറ്റവും ഉയരത്തിലെത്തുന്നവരുമാണിവർ. കളിക്കുട്ടികളാണ്, സൗന്ദര്യമുള്ളവരാണ്, കുട്ടികളെ പോലെ പേരെടുക്കുന്നവരും. ഏറ്റവും കൂടുതൽ മറ്റുള്ളവരെ മനസ്സിലാക്കുന്നതിൽ മിടുക്ക് ഉള്ളവരാണ്, കണ്ടുപിടിത്തക്കാരും. പ്രോജക്ട് കയ്യിലെടുത്താൽ അവ വളരെ നന്നായി ഉയർച്ചയിലെത്തിക്കുന്നവരാണ്.

പേടിക്കാത്തവരായിരിക്കും. ദൃഢതയുള്ളവരും ശരിയായ ഭരണകർത്താക്കളും ധനപരമായ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നവരും ബുദ്ധികൂർമത ഉള്ളവരും ആണ്. സ്വാർഥമതികളായതിനാൽ വേണ്ടപ്പെട്ടവർ അകന്നുപോകുന്നു. അതിനാൽ ഈ പ്രവണത മാറ്റിയെടുക്കേണ്ടതാണ്. സാഹസികത ഏറ്റെടുത്തു നടത്തുന്നവരാണിവർ.

കടുവയുടെ അടിസ്ഥാന സ്വഭാവങ്ങൾ ഇവർക്കുണ്ടായിരിക്കും. ശക്തരും ധൈര്യശാലികളും മത്സരബുദ്ധിയുള്ളവരും ഒരു കർമത്തിൽ ഇറങ്ങിത്തിരിച്ചാൽ ശ്രദ്ധ കേന്ദ്രീകരിച്ച് നേടിയെടുക്കാൻ പ്രത്യേകം കഴിവുള്ളവരാണ്. ധനനഷ്ടവും അപമാനവും ഉണ്ടാക്കുന്ന വഴിയിലും ചെന്നുപെടും. സ്വന്തം കഴിവുകൾ മനസ്സിലാക്കി പൊതുജനത്തിന്റെ ഉപദേശത്തോടെ ഒരു ലക്ഷ്യം സ്വീകരിച്ചാൽ ആ പരിപാടി വിജയത്തിലെത്തിക്കും. നേട്ടങ്ങളും കൊയ്യും. നല്ല കുടുംബത്തിൽ ജനിക്കുന്ന, വളരുന്ന ടൈഗർ മത്സരങ്ങൾ നേരിടേണ്ടി വരാതെ തീവ്രത കുറഞ്ഞ് ആക്രമണസ്വഭാവം കുറച്ചേ കാണുകയുള്ളൂ. രാഷ്ട്രീയം ബിസിനസ്, ഡിഫൻസ്, പോലീസ് ഇവ ഉത്തമം. കുടുംബജീവിതത്തിൽ കലഹങ്ങൾ ആവർത്തിച്ചുക്കൊണ്ടിരിക്കും, ഇവർ നിയന്ത്രിച്ചാൽ ഇതൊഴിവാക്കാം.

ഏരീസ് ഒന്നിനിരട്ടി ഈഗോയുള്ളവർ. എക്സിക്യൂട്ടീവ്, പ്രസിഡന്റ്, ചീഫ് ഓഫ് സ്റ്റാഫ്, യൂണിഫോമിടുന്നവർ, സാഹസികർ എന്നിവരിതിൽപ്പെടും. ദേഷ്യത്തിൽ മുന്നിൽ നിൽക്കുന്നവർ, ഒപ്പം ടെംപറും കൂടിയിരിക്കും, ചൂടന്മാരും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരുമായിരിക്കും. മനസ്സിൽ സ്നേഹമുള്ളവർ— അതാണ് ഒരു നേട്ടം.

ടോറസ് ഊർജസ്വലത വേണമെങ്കിൽ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. ഏകാഗ്രത ഉണ്ട്. എല്ലാ കുറവും സ്വയം നികത്തും. ഇവരെ ആരും വെറുക്കാത്തതും മറക്കാത്തതുമായ സ്വഭാവമാണിവർക്ക്, ഒപ്പം നല്ല കഴിവുള്ളവരുമാണിവർ.

ജെമിനി ഉയർച്ചയും താഴ്ചയും ഉള്ളവരാണ്. വളരെ കഴിവുള്ളവരാണിവർ. ഇവരുടെ മേലധികാരികളുടെ കഴിവ് മറ്റുള്ളവരെ അതിശയിപ്പിക്കും. ലോകപ്രശസ്ത അഭിനേതാക്കളും, പരസ്യങ്ങളും റേഡിയോ, ടെലിവിഷൻ എന്നിവയിലെ പരസ്യങ്ങളിലെ പേരുകളും മറ്റും ഈ ഇനത്തിൽപ്പെട്ടവരായിരിക്കും കൂടുതലും. ഉയർന്ന മേലധികാര പ്രകൃതം ഇവർക്ക് കൂടുതലായിരിക്കും.

കാൻസർ ടൈഗർ ഇയറിലെ കാൻസർകാർ ചന്ദ്രനെ തിളക്കമാർന്നതും സൂര്യനെ തിരിച്ചുവരെ ആക്കുന്നവരുമായി ശോഭിക്കും. എല്ലാവരെയും തോൽപിച്ച് മുന്നേറുന്നവരായിരിക്കും. ഇവരുടെ കഴിവുകൾ കണ്ട് മറ്റുള്ളവർ അതിശയിച്ചുപോകും.

ലിയോ മറ്റുള്ളവരെ നയിക്കുന്നവർ, വലിയ ആൾക്കാർ, എവിടെയും ഉയർച്ചയുള്ളവർ, മറ്റുള്ളവരുടെ വേദന കണ്ടു ദുഃഖിക്കുന്നവർ, മറ്റുള്ളവരുടെ ദുഃഖം കണ്ട് വിഷമിക്കുന്നവർ.

വിർഗോ നല്ല കഴിവുള്ളവർ, എന്നാൽ മറ്റുള്ളവരുടെ വാക്കിൽ പെട്ടുപോകുന്നവർ. സൂക്ഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. ടൈഗറിന് ഇവരുടെ സ്ഥിരത ആവശ്യമാണ്, സ്വന്തം ഉയർച്ചയ്ക്ക്.

ലിബ്ര ചുരുണ്ട മുടിക്കാർ, മറ്റുള്ളവരുടെ വാക്കിൽ വീഴാതിരുന്നാൽ ഇവർക്ക് നന്നാകാൻ സാധിക്കും. ഇല്ലെങ്കിൽ ദുർമാർഗ്ഗത്തിൽ പോകും. മറ്റുള്ളവരുടെ വാക്കിൽ വീണ് ജീവിതം ദുസ്സഹമായിപോകും. ഡിപ്ലോമേറ്റസും പ്രേമചാപല്യമുള്ളവരും ഇതിൽപ്പെടും. ഇവരുടെ എഫിഷ്യൻസി കീപ്പ് ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ മറ്റുള്ളവർ മുതലെടുക്കും.

സ്കോർപിയോ നല്ലൊരു സെയിൽസ്മാനായിരിക്കും. നല്ല തന്റേടമുള്ളവരും കഴിവുള്ളവരു മായിരിക്കും. അൽപ്പം ശ്രദ്ധിച്ചാൽ ജീവിതത്തിൽ വളരെ നല്ല പേരുകൾ സമ്പാദിക്കാൻ കഴിയും. പേരു കേട്ട ഹോളിവുഡ് താരങ്ങൾ ഇതിൽപെടും, അഗാധ കഴിവുള്ളവരാണിവർ.

സാജിറ്റേറിയസ് പ്രഫസർ, പ്രിസ്റ്റ് എന്നിവർ ഇതിൽപെടും. ഒറ്റനോട്ടത്തിൽ എടുത്തുചാട്ടക്കാരനാണെന്ന് തോന്നും. എന്നാൽ ചിന്തിച്ച് പെരുമാറാൻ കഴിവുള്ളവർ. ഇവർ നല്ലവരെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിക്കും. തർക്ക വിദഗ്ധരാണിവർ, എന്നാൽ അതോടൊപ്പം കഴിവുള്ളവർ. എന്തിനെക്കുറിച്ചും അഗാധമായി ചിന്തിക്കുന്നവരും അതെക്കുറിച്ച് നന്നായി വിലയിരുത്താൻ കഴിവുള്ളവരുമായിരിക്കും.

കാപ്രികോൺ ഇവരുമായുള്ള മാച്ച് ആയിരിക്കും ശനിയെക്കൊണ്ടുള്ള ദോഷങ്ങൾ നീക്കാൻ ഇതു സഹായകമായിരിക്കും. സ്വന്തം കോൺഫിഡൻസ് വർധിപ്പിക്കാനും ഇതു
സഹായകമായിരിക്കും. ടൈഗറിന്റെ കഴിവിൽ കാപ്രികോണിന്റെ നിർണായകഘട്ടങ്ങളിലെ കുറവുകൾ നികത്തി ദൈവസഹായം കൊണ്ട് പോലീസ് ഫോഴ് ്സിലും മറ്റും കയറിപ്പറ്റാനുള്ള സാഹചര്യം ഉണ്ടാക്കി അവരെ സക്സസ്സ് ആക്കിത്തീർക്കാൻ സാധിക്കും.

അക്വേറിയസ് വിപ്ലവകാരികളല്ല, എന്നാൽ ഡയനാമിക് ആണ്. ഇവർ ചിന്തകരായിരിക്കും, ചിന്തിച്ച് കാര്യങ്ങൾ കണ്ടു പിടിക്കുന്നവരും ചെയ്യുന്നവരുമാണ്. ഗവേഷകരായിത്തീരുന്നവർ.

പീസസ് ധൈര്യശാലികൾ, സംകുചിതമനോഭാവക്കാർ, അവസാനം എല്ലാറ്റിലും വിജയശ്രീലാളിതരാകുന്നവർ. വിശ്രമമില്ലാത്തവർ, അവസാനം അതിശയിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ നേടിയെടുക്കുന്നവർ.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023 Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.