Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്രാടം നക്ഷത്രക്കാരായ സ്ത്രീകൾ വിട്ടുവീഴ്ചക്കാർ‌

ജ്യോതിഷം

ഉത്രാടം നക്ഷത്രക്കാരായ സ്ത്രീകൾ‍‌ സൂര്യദശയിലാണു ജനനം. ജന്മസംഖ്യ 1 ആണ്. സ്വന്തം കുടുംബത്തിന്റെ നന്മയ്ക്കായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്നവരും പൊതുവെ എല്ലായിടത്തും മതിപ്പും മര്യാദയും ഉണ്ടായിരിക്കുന്നവരുമാണ്‌.

രണ്ടാം ഭാവാധിപൻ ശനിയായതിനാൽ താങ്കളുടെ സംസാരം മറ്റുള്ളവരുടെ മനസിനെ വേദനിപ്പിക്കും. ഇത് ഒഴിവാക്കേണ്ടതാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന സൂര്യന്റെ നക്ഷത്രക്കാരായ ഇവർ കൈരാശിയും ഭാഗ്യവുമുള്ളവരാണ്. മുതൽ മുടക്കി തുടങ്ങുന്ന കാര്യങ്ങൾ സ്വന്തം പേരിലാക്കുന്നതാണു നല്ലത്‌. ഇണയുടെ അഭിപ്രായങ്ങളും നിർ‌ദേശങ്ങളും വകവയ്ക്കാത്തവരും സ്വന്തം അഭിപ്രായങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നവരുമാണ്. യാത്ര പുറപ്പെടുമ്പോൾ നവഗ്രഹങ്ങളെയും പിതൃക്കളെയും പ്രാർഥിച്ചു പുറപ്പെടുന്നതാണു നല്ലത്. സന്താനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്നവരാണെങ്കിലും അവരോട് അതികഠിനമായി ദേഷ്യപ്പെടുന്നത് അവർ നിങ്ങളെ വകവയ്ക്കാതെ അകന്നുപോകുന്നതിനു കാരണമാകും. ദേഷ്യവും എടുത്തുചാട്ടവും താങ്കളുടെ കൂടെപ്പിറപ്പാണ്. കോപങ്ങൾ അടക്കിവയ്ക്കാതെ മനസ്സിലുള്ളതു കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്നതു ജീവിതവിജയമുണ്ടാക്കും. 

കാള നക്ഷത്രമൃഗമായ നിങ്ങളെ ഭാഗ്യകടാക്ഷം സ്വമേധയാ ഇങ്ങോട്ടു തേടിവരുന്നു എന്നതൊരു പ്രത്യേകതയാണ്. ആത്മാർഥമായി പ്രവർത്തിക്കുന്നവരും സൗമ്യസ്വഭാവക്കാരും ഒതുങ്ങിക്കഴിയാനിഷ്ടപ്പെട്ടവരുമായ നിങ്ങൾ കാര്യങ്ങൾ തുടങ്ങുന്നതിനു മുൻപ് മറ്റുള്ളവരുടെ സഹായവും അഭിപ്രായങ്ങളും നേടിയിരിക്കണം. സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിൽ നേട്ടം കൈവരിക്കുന്നവരാണ്. സംസ്കാരസമ്പന്നരായിരിക്കും. ആളുകളെ കബളിപ്പിക്കുന്ന പുഞ്ചിരിയോടു കൂടിയവരാണ്. ഇടപാടിൽ നീതിയും ആത്മാർഥതയും പുലർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ചതിയിൽ അകപ്പെടാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. 

അലസത ഒഴിവാക്കണം  മതപരമായ കാര്യത്തിൽ കൂടുതൽ താൽപര്യം കാണിക്കും. പിശുക്കു കാണിക്കില്ല. വിദ്യാഭ്യാസത്തിൽ കൂടുതൽ താൽപര്യം കാണിക്കും. കാഴ്ചയിൽ‌ അഹങ്കാരികളെന്നു തോന്നുമെങ്കിലും ശുദ്ധഹൃദയരാണ്. ആരുടെയും കീഴിൽ കഴിയാനാഗ്രഹിക്കില്ല. ദാമ്പത്യജീവിതം സുഖകരമല്ല. ഗൃഹഭരണത്തിൽ സമർഥരാണ്. ഭർതൃവിരഹമോ വ്യാകുലതയോ ക്ലേശിപ്പിച്ചുകൊണ്ടിരിക്കും. നിർബന്ധബുദ്ധി ഒഴിവാക്കണം. ജന്മനാ കഴിവുള്ളവരും ധൈര്യശാലികളുമാണ്. ഭരണനൈപുണ്യമുള്ളവരാണ്. എന്നാൽ സംസാരത്തിലെ അച്ചടക്കക്കുറവും വിനയക്കുറവും ഉയർച്ചയില്ലാതാക്കും. ഈ പ്രവണത മാറ്റേണ്ടതാണ്. ജ്യോതിഷം, ഹിപ്‌നോട്ടിസം, കൊമേഴ്സ് എന്നിവയിൽ കഴിവുളളവരായിരിക്കും. 

വായുക്ഷോഭം, അർശസ്‌, ഗർഭാശയ രോഗങ്ങൾ, അലർജി, രക്താണുക്കളിലെ കുറവ്, ആർത്തവപ്രശ്നങ്ങൾ, കണ്ണിലെ പ്രശ്നങ്ങൾ എന്നിവയുണ്ടാകാം. നവഗ്രഹഭജനം, ഗുരുഭക്തി, പിതൃഭക്തി, ദേവാലയ സന്ദർശനത്തിലെ താൽപര്യം എന്നിവയുണ്ടാകും. ആരെയും ഒരു കാര്യത്തിലും വിശ്വസിക്കുകയോ വകവയ്ക്കുകയോ ചെയ്യില്ല. ഒരു കാര്യം വിശ്വസിച്ചുറപ്പിച്ചാൽ ആ അഭിപ്രായം മാറുകയുമില്ല. വശീകരണാത്മകമായ വ്യക്തിത്വവും കുലീനം എന്നു തോന്നിക്കുന്ന പെരുമാറ്റവും ആർഭാടം തോന്നിക്കാത്തതായ വേഷവിധാനവും ഇവയെല്ലാം കൂടിച്ചേർന്ന് ഇവർ ഇടപെടുന്നവരുടെ ആകർഷണവലയമാക്കിമാറ്റും. ആളുകൾക്കിടയിൽ ഇവർ‌ക്കു സാധാരണക്കാർക്കു ലഭിക്കാത്ത മാന്യതയും നേടിയെടുക്കും. ഇതൊക്കെയാണെങ്കിലും സഹായിയാണെന്നു മറ്റുള്ളവർക്കു തോന്നിപ്പോകുമെങ്കിലും ഇവർ വളരെയധികം പിശുക്കരും കൗശലശാലികളുമായിരിക്കും. ഇവരുടെ തെറ്റുകൾ തിരുത്തുന്നതിനിഷ്ടപ്പെടാത്തവരും ആ വിരോധം മനസ്സിലൊതുക്കിവച്ച് അവരോടു പകവീട്ടുന്നവരുമാണ്‌.  

വിവാഹത്തിനു ചേർന്ന നക്ഷത്രങ്ങൾ:

രോഹിണി-6, തിരുവാതിര‍-7, പൂയം-6, ആയില്യം-6, ഉത്രം-8, ചിത്തിര-5, വിശാഖം-5, പൂരാടം-7, ചതയം-5, 

അനുകൂല ദിവസം- തിങ്കൾ, വെള്ളി, 

അനുകൂല തീയതി- 1,10,19, 28.

അനുകൂല നിറം- മഞ്ഞ, കാവി, 

രത്നം- വജ്രം.

പ്രതികൂലം- അവിട്ടം, പൂരുരുട്ടാതി, രേവതി, മകം, പൂരം , ചോതി, അനിഴം, മൂലം.

തൊഴിൽ മേഖല- വിദ്യാഭ്യാസ സ്ഥാപനം, ജ്യോതിഷം. സാമ്പത്തികമേഖല, നിയമോപദേശം, ട്രാവൽ‌ ഏജന്റ്, ടൂറിസം, മാതൃശിശു ആശുപത്രി, പെട്രോൾ പമ്പ് സർവീസ്, ഫിസിഷ്യൻ, ടാക്സ് പ്രാക്ടീസ്, മതസ്ഥാപനം, ഗ്യാസ് ഏജൻസി.

ജീവിതവിജയത്തിനു പരിഹാരം

സൂര്യനക്ഷത്രത്തിൽ ജനിച്ച താങ്കൾക്ക് ഏഴാം ഭാവാധിപനായി ചന്ദ്രൻ വരുന്നതിനാൽ നെയ് വിളക്ക്, പിൻ‌വിളക്ക്, കരിക്കഭിഷേകം, അരവണപ്പായസം എന്നിവ വഴിപാടു നടത്തിയാൽ ജീവിതവിജയമുണ്ടാകും. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: