Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്രം നക്ഷത്രക്കാർ നല്ലനിലയിലെത്തും

Astrology

രാശിചക്രത്തിൽ 146ഡിഗ്രി 40 മുതൽ 160ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്നു.  ഉത്തരഫാൽഗുനിയെന്ന് സംസ്കൃതനാമം. യോനി-പുരുഷൻ, ഗണം-മനുഷ്യൻ, ഭൂതം-അഗ്നി, മൃഗം– ഒട്ടകം, വൃക്ഷം –ഇത്തി, പക്ഷി– കാക്ക.

സംഹാര നക്ഷത്രം, സ്ഥിര നക്ഷത്രം, ഊർദ്ധമുഖം, അന്ധാക്ഷം, ഏകപാദ നക്ഷത്രം, പുലസ്ത്യഗോത്രം. ഉത്രം ഒരു ശുഭ നക്ഷത്രവും ഊൺനാളിൽപ്പെട്ട നക്ഷത്രവുമാണ്. ഏതുകാര്യങ്ങൾക്കും ഉത്തമം. ഉത്രത്തിന്റെ ആദ്യ 15 നാഴികയിൽ ജനിച്ചവരെ ചിങ്ങകൂറുകാരെന്നും 15 നാഴികയ്കയ്ക്കുമേൽ ജനിച്ചവരെ (2–3–4 പാദങ്ങൾ) കന്നികൂറുകാരെന്നും പറയുന്നു. ചിങ്ങക്കൂറിൽ പെട്ടവരിൽ സൂര്യന്റെ സ്വഭാവവിശേഷങ്ങളും കന്നികൂറിൽപ്പെട്ടവർക്ക് സൂര്യന്റെയും ബുധന്റെയും മിശ്രസ്വഭാവങ്ങളും കാണാം. ഉത്രം നക്ഷത്രക്കാർ പൊതുവേ ധനപരമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തും. വിശാലമനഃസ്ഥിതിയും ശുഭാപ്തി വിശ്വാസവും ഇവരുടെ പ്രവർത്തനങ്ങളിൽ വിജയം ലഭിച്ചില്ലെങ്കിൽ ഇവർക്ക് കോപവും നിരാശയും അനുഭവപ്പെടും. തനിക്ക് ഇഷ്ടമില്ലാത്ത ചുറ്റുപാടിൽ നിന്നും ഇവർ അറി ഞ്ഞുകൊണ്ട് മാറി നില്ക്കും. മാതാവിൽ നിന്ന് വളരെ അധികം സ്നേഹം ലഭിക്കുന്ന ഇവർ മാതാവിനെ വളരെ സ്നേഹിക്കുകയും അവരുടെ വാക്കിന് വില കല്പിക്കുകയും ചെയ്യുന്നു. സന്താനങ്ങളെ വളരെ അധികം സ്നേഹിക്കുന്ന ഇവർക്ക് സന്താനങ്ങളിൽ നിന്നും ഗുണനുഭവങ്ങൾ കൈവരും.

ഉത്രം കന്നികൂറിൽ പെട്ടവർ വളരെ മൃദുലപ്രകൃതക്കാരാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ വലിയ കണിശക്കാരാണ്. സഹോ‍ദരകാരകനായ കുജന് 3–ാം ഭാവാധിപത്യം വന്നതിനാൽ ഇവർക്ക് സഹോദരങ്ങളിൽ നിന്ന് ആനുകൂല്യം കുറവായിരിക്കും. 7–ാം ഭാവാധിപത്യം വ്യാഴത്തിനു വരികയാൽ വിവാഹജീവിതം തൃപ്തികരമായിരിക്കും. എങ്കിലും 4–ാം ഭാവാധിപത്യം വരികയാൽ അമ്മയും ഭാര്യയുമായി ചില സമയങ്ങളിൽ സ്വരചേർച്ച കുറവായിരിക്കും. 7–ാം ഭാവത്തിൽ ശുക്രന് ഉച്ചം വരികയാൽ ഭൗതിക സുഖങ്ങളിലും മറ്റും സാധാരണയിൽ കവിഞ്ഞ സുഖലോലുപത്വവും പല സാധനങ്ങളിലും ആഗ്രഹവും ഇവർക്കുണ്ടാവും. ഇത് പലപ്പോഴും ഇവരെ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും. കന്നികൂറുകാരായ ഉത്രക്കാർ സംഗീതാദികലകളിൽ പ്രാവീണ്യം ഉളളവരും സമർത്ഥരും മധുരമായി സംസാരിക്കുന്നവരും ആയിരിക്കും. ‍ജാതകത്തിൽ ബുധൻ അനുകൂലനായി നിന്നാൽ അസാമാന്യ പാണ്ഡിത്യം ഉളളവരായിരിക്കും. കന്നികൂറുകാർ സ്ത്രീസഹജമായ സ്വഭാവ വിശേഷം ഉളളവരായിരിക്കും. സിംഹരാശിയുടെയും സൂര്യന്റെയും പ്രഭാവമുളള ചിങ്ങകൂറുകാരിൽ ആത്മീയത ഏറിയിരിക്കും. നീതിക്കും ന്യായത്തിനും നിരക്കാത്ത പ്രവർത്തനങ്ങളെ എതിർക്കുകയും ചെയ്യും. ബുദ്ധിയും, ഓർമ്മയും തീഷ്ണമായിരിക്കും. ഇവർ അല്പസന്താനമുളളവരും സ്ത്രീസന്താനം ഏറിയിരിക്കാനും സാദ്ധ്യതയുണ്ട്. സമ്പത്തിനേക്കാൾ പൊതു ജനസമ്മിതിയിലും സത്കീർ‌ത്തിയും ഇവർ ഇഷ്ടപ്പെടുന്നു. 

ഉത്രം നക്ഷത്രക്കാർ പൊതുവേ നല്ല നിലയിൽ എത്താറുണ്ട്.  സർക്കാർ അനുകൂല തൊഴിൽ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ധന പരമായും ഇവർ നല്ല നിലയിൽ എത്തിച്ചേരും. ഏതു കാര്യത്തിന്റെയും വിജയത്തിനായി കഠിനപ്രയത്നം ചെയ്യുമെങ്കിലും സ്വന്തം താല്പര്യം നോക്കിയായിരിക്കും മറ്റുളളവരുമായി ഇട പെടുന്നത്. എന്തെങ്കിലും പ്രയോജനം സിദ്ധിക്കാത്തവരുമായി ഇവർ അടുപ്പം പ്രദർശിപ്പിക്കാറില്ല. സ്വന്തം നിലപാടുകളെ ശരി എന്നു വിശ്വസിക്കുന്നവരാണ്. ഉത്രത്തിന്റെ ആദ്യ പാദം പുരുഷന്മാര്‍ക്കും ഉത്രം മുക്കാൽ സ്ത്രീകൾക്കും ഉത്തമം എന്നു വിശ്വസിക്കപ്പെടുന്നു. ഉത്രക്കാരായ സ്ത്രീകൾ ചാഞ്ചല്യം ഇല്ലാത്ത മനസ്സിന്റെ ഉടമയും ധനികയും, വീട്ടുകാര്യങ്ങളിൽ സമർത്ഥയും ദുഃഖസ്വഭാവം ഇല്ലാത്തവരും വലിയ രോഗക്ലേശങ്ങൾ ഇല്ലാത്തവരും ആയിരിക്കും. 12 വയസുവരെ ചെറിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടും. ശേഷം 20 വയസുവരെ വിദ്യാഗുണം കുടുംബസുഖം ഇവയുണ്ടാകുമെങ്കിലും അപകടങ്ങൾ മുറിവ് ചതവ് ഇവയ്ക്കിടയുണ്ട്. 20–നും 30–നും മധ്യേ കുടുംബത്തിലും മാതാപിതാക്കൾക്കും ഗുണാനുഭവങ്ങളുണ്ടാകും. പക്ഷെ തൊഴിൽപരമായി അസ്ഥിരത, മനഃക്ലേശം, ശത്രുപീഡ ഇവയുണ്ടാകും. 30നും 40നും മധ്യേ താരതമ്യേന മെച്ചപ്പെട്ട ജീവിതം. ഭാവിക്കു വേണ്ടിയുളള അടിസ്ഥാനം ഇക്കാലത്തുണ്ടാക്കാൻ കഴിയും. അധ്വാനക്കൂടുതലും പലവിധ കഷ്ടപ്പാടുകളും ഉണ്ടാകും. 40–നും 60–നും ഇടക്ക് നല്ല ഉയർച്ച ഉണ്ടാവും. ധനാഭിവൃദ്ധി, സ്ഥാനമാനങ്ങൾ ഇവയുണ്ടാവും. 60–നു ശേഷം വാതരോഗവും ഹൃദയരോഗത്തിനും ഇടയുണ്ട്.

ഉത്രം ചിങ്ങകൂറിന് ചിത്തിര, വിശാഖം, തൃക്കേട്ട, പൂരുരുട്ടാതി 4–ാം പാദം ഉത്തൃട്ടാതി, രേവതിയും, കന്നികൂറിന് അശ്വതി, ഭരണി, കാർത്തിക 1/4 ഇവ അശുഭ നക്ഷത്രങ്ങളാണ്. കുജൻ, ബുധൻ, വ്യാഴം എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുളള പരിഹാരങ്ങൾ അനുഷ്ഠിക്കണം. നക്ഷത്രദേവത ആദിത്യനാകയാൽ സൂര്യപ്രീതികരമായ കർമ്മങ്ങൾ ആദിത്യഹൃദയ ജപം, ശിവക്ഷേത്ര ദർശനം ഇവ ഉത്തമ ഫലം നൽകും. ഉത്രം മുക്കാലിൽ ജനിച്ചവർ ബുധപ്രീതികരമായ കർമ്മങ്ങളനുഷ്ഠിക്കുകയും ശ്രീകൃഷ്ണക്ഷേത്രദർശനം നിത്യേനയുളള ഭാഗവത പാരായണം ഇവ ശുഭഫലം നൽകും. 

ഓം ഭഗായനമഃ എന്നു ജപിക്കുന്നത് ഉത്തമം. 

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: