Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉതൃട്ടാതി സ്ത്രീകൾക്ക് ഭാഗ്യാനുഭവങ്ങൾ

ജ്യോതിഷം

ശനിയുടെ നക്ഷത്രം  ജന്മസംഖ്യ എട്ട്, ലോലമനസിനുടമയാണ്. മുതിർന്നവരുടെ അനുഗ്രഹമുണ്ടായിരിക്കും. ഇടത്തരം പൊക്കവും, തന്റേടികളുമായിരിക്കും. ഉന്തിയകണ്ണുകളായിരിക്കും. കുടുംബത്തിലെ പണക്കാരിയായിരിക്കും. കുടുംബത്തിലെ ഏറ്റവും നല്ല സ്ത്രീമൂർത്തീഭാവമാണ്. നല്ല സ്വഭാവമായിരിക്കും. സ്വന്തം കഴിവിലൂടെ ഉയർച്ചയിലെത്തും ഇവർ. സ്ത്രീയും പുരുഷനും ഒരേ സ്വഭാവമായിരിക്കും. ഇവർ വക്കീലന്മാരോ മധ്യസ്ഥരോ ആയാൽ നന്നായിരിക്കും. ഇവർക്ക് ആതുര സേവനം നന്നായിരിക്കും. ഇവർ കുടുംബത്തിലെ നെടുംതൂണായിരിക്കും. പുണർതം നക്ഷത്രക്കാരനെ വിവാഹം ‌കഴിച്ചാൽ വിധവയാകാൻ യോഗമുണ്ടാകും. വാതരോഗം, ദഹനക്കുറവ്, ടി ബി എന്നിവയ്ക്കും സാധ്യതയുണ്ട്. ക്ഷമാശീലരായ നിങ്ങൾ ദേഷ്യം വന്നാൽ ഉള്ളപെരുമാറ്റം മറ്റുള്ളവരെ വിരോധികളാക്കുന്നു. ദേഷ്യം കുറക്കേണ്ടതാണ് ഏറ്റെടുക്കുന്ന ദൗത്യങ്ങൾ എത്ര ബുദ്ധിമുട്ടിയും പൂർത്തിയാക്കുന്നവരണ്. സദാ എന്തോ നഷ്ടപ്പെട്ടിട്ടുള്ളതുപോലെ പിറുപിറുത്തുകൊണ്ട് ദുഃഖിതയായി കാണുന്നു. വേണ്ടാത്ത കാര്യങ്ങൾ മനസിൽ എപ്പോഴും നെഗറ്റീവ് ആയി കൊണ്ടു നടക്കുന്നതിനാലാണ് അനാവശ്യഭയം തോന്നുന്നത്. 

പരിശ്രമങ്ങൾക്കുള്ള ഫലങ്ങൾ കുറച്ചു വൈകി മാത്രമേ ലഭിക്കൂ. വിശ്വസിക്കുകയും ഓർക്കുകയും ചെയ്താൽ  ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകുകയും, ജീവിത പങ്കാളിയോടുള്ള സ്നേഹവും ആരോഗ്യകാര്യത്തിലെ സ്നേഹവും വേണം.  ഇണയോട് ആവശ്യമില്ലാതെ നിബന്ധനകൾ വയ്ക്കരുത്. മറ്റുള്ളവരെ ഉപദേശിക്കുന്ന താങ്കൾ ഇണയുടെ ആവശ്യം അറിഞ്ഞ് പ്രവർത്തിച്ചാൽ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. മറ്റുള്ളവരോട് തർക്കത്തിനും വഴക്കിനും പോകാതെ വിട്ടുവീഴ്ചകൾ ചെയ്യുന്നതാണ് നല്ലത്. പെട്ടെന്നുള്ള ഭാഗ്യകടാക്ഷം ഈ നക്ഷത്രക്കാർക്കുണ്ടാകാറുണ്ട്. 

മത്സരങ്ങളിലും പന്തായങ്ങളിലും പോയി സമ്പത്ത് നശിപ്പിക്കരുത്. അന്യരുടെ വാക്ക് കേട്ട് അറിയാത്ത കർമ്മ മേഖലയിൽ കാലുവച്ച് വലിയ രീതിയിൽ മുതൽ മുടക്കുകൾ നടത്തരുത്. ഇവരെ അമ്മമാരായി കിട്ടിയ മക്കൾ സൽസ്വഭാവികളും നല്ല ചിന്താഗതിക്കാരുമായി വളരുന്നതാണ്. പ്രോത്സാഹനങ്ങൾ നൽകേണ്ടതാണ്. മക്കളുടെ ആരോഗ്യ കാര്യത്തിലും എപ്പോഴും ജാഗ്രത പുലർത്തേണ്ടതാണ്. വേഗത ഇഷ്ടപ്പെടുന്ന മക്കളോട് വേഗത കുറയ്ക്കാൻ പറയണം. കുട്ടികളുടെ മംഗളകർമ്മങ്ങൾ താങ്കൾ ആഗ്രഹിക്കുന്നതുപോലെ നടക്കും. ഉല്ലാസയാത്രകൾ ഇഷ്ടപ്പെടുന്നവരായിരിക്കും. മുതിർന്നവരെയും നവഗ്രഹത്തേയും പ്രാർഥിച്ച് യാത്രപോകുക. ആരോഗ്യകാര്യത്തിൽ അലസത കാട്ടരുത്. ഉദരം മുതൽ പാദം വരെ അസുഖങ്ങൾ വരാം. മധുരമായി സംസാരിച്ച് മറ്റുള്ളവരെ ആകർഷിക്കുന്നവരാണിവർ. സ്വന്തം അഭിമാനം രക്ഷിക്കാൻ ഏതറ്റംവരെയും പോകുന്നവരാണിവർ. 

വിവാഹത്തിനുയോജിച്ച നക്ഷത്രങ്ങൾ

രോഹിണി-6

തിരുവാതിര-6

പുണർതം-5

ആയില്യം-5

അത്തം-7

വിശാഖം-7

തൃക്കേട്ട-6

മൂലം-6

ഉത്രാടം-8

തിരുവോണം-8

രേവതി-6

പ്രതികൂല നക്ഷത്രം-അശ്വതി, കാർത്തിക,മകയിരം, പൂരാടം, ചോതി, ചിത്തിര

∙അനുകൂല ദിവസം-ശനി, വ്യാഴം 

∙തീയതി- 8,17,26

∙നിറം-പച്ച, മഞ്ഞ, 

∙രത്നം- മഞ്ഞപുഷ്യരാഗം, മുത്ത് മറ്റുള്ളത് പ്രതികൂലം

തൊഴിൽ മേഖല-അധ്യാപനം, നീതിന്യായം, വാർത്താവിനിമയം മാധ്യമരംഗം, ആശുപത്രി, തുറമുഖം, കപ്പൽ, ജലഗതാഗതം, കയറ്റിറക്കുമതി

പരിഹാരം- പൂയം, അത്തം, ഉതൃട്ടാതിയിൽ മുക്കുറ്റി സമൂലം ഗണപതി ഹോമം അമരയും വെണ്ണയും സഹിതം നവഗ്രഹത്തിന് നെയ്‌വിളക്ക് പഞ്ചാമൃതാഭിഷേകം, അരവണ പായസം, കടും പായസം ദിവസവും നാമജപം, വ്യാഴാഴ്ചവ്രതം

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: