Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തൃട്ടാതി-രേവതി നക്ഷത്രക്കാരുടെ കർമ്മ പുരോഗതിക്ക്

ജ്യോതിഷം

ഉത്തൃട്ടാതി

ശനിദശയിലാണ് ജനനം, ആദർശധീരരായ ഇവർ സമൂഹത്തിൽ സർവ്വസമർത്ഥരായി വാഴുന്നു എന്നാണ് വിചാരം. സത്യധർമ്മങ്ങൾ മുറുകെ പിടിക്കുന്നു എന്നാണ് വിചാരം. മറ്റുള്ളവരെ അബദ്ധങ്ങളിൽ ചാടിക്കാമെന്ന് വ്യാമോഹിക്കുന്നവരും, ഒന്നിനെയും അന്ധമായി വിശ്വസിക്കാത്തവരും, കല, വിദ്യ, ജ്ഞാനം എന്നിവയുള്ളവരും, അലസതക്കാരും തക്കതായ രീതിയിൽ പ്രോത്സാഹിപ്പിച്ചാൽ പല പ്രശസ്തികളും നേടിയെടുക്കാൻ കഴിയുന്നവരും ഇവരുടെ മനസ്സ് വേദനിപ്പിച്ചാല്‍ തക്കതായി തിരിച്ചടിക്കുന്നവരും, മറ്റുള്ളവർക്ക് വഴികാട്ടികളാക്കാൻ അറിവുകൾ വളർത്തുന്നതിനുള്ള പുസ്തകങ്ങൾ വാങ്ങികൊടുക്കേണ്ടതാണ്. യാത്രകളും വിനോദയാത്രകളും ഇഷ്ടപ്പെടുന്നവരും, പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ശുചിത്വം ചൂണ്ടിക്കാട്ടി കുറ്റം പറയുന്നവരും, പെട്ടെന്ന് ക്ഷുഭിതരും, വികാരഭരിതരും ആകുന്നവരും, ഇവരെ അനവശ്യമായി കളിയാക്കുന്നത് ഒഴിവാക്കേണ്ടതാണ്. വളഞ്ഞ വഴിക്കാരെ കണ്ണെടുത്താൽ കണ്ടുകൂടാ. അന്യരെ സഹായിക്കുന്നവരാണ്. സ്വപ്രയത്നം കൊണ്ട് സാമ്രാജ്യം കെട്ടിപ്പടുക്കുന്നവരും ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് സമയം കളഞ്ഞ് വിഷമിക്കുന്നവരും ആഡംബരപ്രിയരും കൂട്ടുകെട്ട് ദൗർബല്യമായവരും തന്റെ പൊസിഷനിൽ നിന്നും ഉയർന്നവരുമായി മാത്രമെ ഇവർ ചങ്ങാത്തം വയ്ക്കുകയുള്ളു. പാദം, വിസർജ്ജനാവയവം, ഉദരരോഗങ്ങൾ എന്നിവ ഇവരെ അലട്ടുന്ന രോഗങ്ങളാണ്. രോഗലക്ഷണങ്ങളുടെ ആരംഭത്തിൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ തക്കതായ ചികിത്സ നൽകേണ്ടതാണ്. തന്റേടത്തോടെ കാര്യങ്ങൾ മുന്നിൽനിന്ന് നടത്താനുള്ള കഴിവുള്ളവരും, സ്വന്തം കാര്യസാധ്യത്തിനായി കള്ളത്തരങ്ങളും, കളവുകളും ഇവർ കരുതിവയ്ക്കും. അനീതി കണ്ടാൽ എതിർക്കും. ജീവിതപങ്കാളിയോട് ആത്മാർത്ഥത പുലർത്തുന്നവരും സന്താനത്തെ വരച്ചവരയിൽ നിർത്തുന്നവരും, അതുകൊണ്ട് അവരുടെ ജീവിതരീതി താറുമാറാക്കുന്നവരും ആയിരിക്കും.

ഭാഗ്യദിനം – ശനി, വ്യാഴം

തിയതി – 8, 17, 26

രേവതി

ബുധദശയിലാണ് ജനനം, വിശാലമനസ്കരാണെന്ന് തോന്നുമെങ്കിലും കൂർമ്മബുദ്ധിക്കാരാണിവർ. ആത്മവിശ്വാസവും തന്റേടവും വിനയവും വാക്കിലും പ്രവൃത്തിയിലും കാണാമെങ്കിലും പേടിയുള്ളവരാണിവർ. എല്ലാ കാര്യത്തിലും തൻകാര്യപെരുമ ഉള്ളവരും, എടുത്തുചാടി ചെയ്യുന്ന പ്രവൃത്തികൾ ഇവരെ ബലഹീനരാക്കും. ആയതിനാൽ ആസൂത്രിതമായും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞും പ്രവർത്തിച്ചാൽ വിജയമുണ്ടാകും എന്ന് സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം.‌ ആരെയും പെട്ടെന്ന് വിശ്വസിച്ച് പോകുന്നപോലെ പെട്ടെന്ന് ചതിയ്ക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് ഇവരുടെ ഇടപെടലുകൾ പ്രത്യേകം ശ്രദ്ധ ചെലുത്തി വഴികാട്ടി വേണം രക്ഷിതാക്കൾ വളർത്താൻ. പുകഴ്ത്തലിൽ വീണുപോകുന്നവരും, വിദ്യ, വിവേകം, സംസ്കാരം, ബുദ്ധി എന്നിവ ഇവരുടെ കൂടപ്പിറപ്പാണ്. അനാവശ്യമായി മറ്റുള്ളവരുടെ ജീവിതഭാരം കൂടി ഏറ്റെടുക്കാൻ ശ്രമിക്കുന്നവരാണ്. അടുക്കും ചിട്ടയും വൃത്തിയും നിർബന്ധമാണ്. ഗവേഷണബുദ്ധിയുടെ ഉടമകളാണ്. പണം നോക്കാതെ ചിലവിടുന്നവരും ആത്മാർത്ഥതയും സത്യസന്ധതയുമുള്ളവരും സാഹിത്യം ഗണിതം ജ്യോതിഷം രാഷ്ട്രീയം എന്നിവയിൽ ശോഭിക്കുന്നവരും രഹസ്യങ്ങൾ സൂക്ഷിക്കാന്‍ കഴിവില്ലാത്തവരുമാണ്. വിവാഹജീവിതം താറുമാറാകാൻ സാധ്യതയുണ്ട്. ആരെയും കണ്ണടച്ച് വിശ്വസിക്കില്ല. പെറ്റമ്മയെ പോലും കണ്ണടച്ച് വിശ്വസിക്കില്ല. ജീവിതത്തിൽ വഴിവിട്ട യാത്രകളും അമിതലഹരി ഉപയോഗത്തിനും സാധ്യത കാണുന്നു.

ഭാഗ്യദിനം – ബുധൻ, വ്യാഴം

തിയതി – 5, 14, 23

നവഗ്രഹപ്രീതി വരുത്തി വിദ്യാവിജയം നേടാൻ എല്ലാപേരും ശ്രമിക്കേണ്ടതാണ്. ജാതകം പരിശോധിച്ച് വിദ്യാകർമ്മമേഖലകൾ വിജയത്തിലെത്താൻ ശ്രമിക്കണം.

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: