Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുക്രബന്ധത്തിൽ ആഡംബരപ്രിയർ...

venus

തൃക്കേട്ടയിൽ ഗുരു നിന്നാൽ : നിയമവിരുദ്ധമായ ഒരു കാര്യവും ഇവർ ചെയ്യുകയില്ല. ദൈവഭയമുളളവരാണ്. ചന്ദ്രബന്ധത്തിൽ പേരും പെരുമയുളളവരും സമ്പത്തുളളവരുമായിരിക്കും. കുജബന്ധത്തിൽ തീവ്രവാദ സ്വഭാവവും ധിക്കാരികളും തനിക്കും തന്റേതായ നിയമമുണ്ടാക്കുന്നവരും ബുധബന്ധത്തിൽ നല്ല പെരുമാറ്റമായിരിക്കും. അതോടൊപ്പം കാരണമില്ലാതെ വഴക്കടിക്കുന്നവരുമായിരിക്കും. ശുക്രബന്ധത്തിൽ ആഡംബരപ്രിയരും, സ്ത്രീകളിൽ അമിതമായ താല്പര്യമുളളവരും, അതു മൂലം ചീത്തപ്പേരുണ്ടാക്കുകയും, ആയതിനാൽ ഈ പ്രവണത ഒഴിവാക്കുക. ശനി ബന്ധം വരുമ്പോൾ സ്വന്തം കാര്യസിദ്ധിക്ക് കുടുംബത്തെ മുൾമുനയിൽ നിർത്തും. ഇങ്ങനെയൊക്കെ ആണെങ്കിലും ശത്രുവിന്റെ നക്ഷത്രത്തിൽ 8 ഉം 11 ഉം ഭാവാധിപനായ ബുധൻ 2, 5 ഭാവാധിപനായ ഗുരു നിൽക്കുന്നത് നല്ലതല്ലെന്ന് അനുഭവങ്ങൾ പറയുന്നു.

തൃക്കേട്ട 1–ാം പാദം : ധനു അംശകം വരുന്നത് അത്ര നല്ലതല്ല, 5 വയസ്സിനുളളിൽ സന്താന ദുരിതം ഉണ്ടാകും.

തൃക്കേട്ട 2–ാം പാദം : മകരാംശകം നീചനായതിനാൽ നന്നല്ല. ശനി കുജ സ്ഥിതിയനുസരിച്ച് നല്ല സമ്പത്തും. പഠിത്തവും ശാസ്ത്രത്തിൽ പ്രഗത്ഭനും ഉയർന്ന പദവിയും സന്തോഷവാനും മന്ത്രി തുല്യമായ പദവിയും ലഭിക്കും.

3–ാം പാദം : കുംഭത്തിൽ വരുന്നതിനാൽ രവിചന്ദ്ര കുജ ഇവയുടെ സ്ഥിതിയനുസരിച്ച് കുബേര തുല്യ ജീവിതവും, സ്ത്രീകൾക്കിഷ്ടപ്പെടുന്നവനും, സന്തോഷവാനും, ദുഃഖമെന്തെന്നറിയാത്തവനും കലയിൽ പ്രഗത്ഭനും.

4-ാം പാദം : രവി ചന്ദ്ര കുജ ഇവരുടെ യോഗഫലമായി മീനാംശകം വരുന്നതിനാൽ ബാല്യകാലത്തിൽ സന്താനങ്ങൾ മരിച്ചു പോകുന്നതാണ്. ഭയമില്ലാത്തവരും മറ്റുളളവരെ കരയിക്കുന്നവരും, സർക്കാർ ബഹുമതി ലഭിക്കുന്നവനുമായിരിക്കും.

കുജൻ വൃശ്ചികത്തിൽ 5–ാം ഭാവമായി നിന്നാൽ : 5 ഉം 10 ഉം ഭാവാധിപനായി കുജൻ രാജയോഗ പ്രദമായി നിൽക്കുന്നത് രാജയോഗപ്രദമാണ്, നല്ല സന്താനമായിരിക്കും. അച്ഛനെകൊണ്ട് ജാതകന് തീരാ കുരുക്കിൽ വീഴേണ്ടതായി വരും. ജീവിതത്തിൽ മനഃസമാധാനം കുറഞ്ഞിരിക്കും. 5 ന്റെ 6–ാം ഭാവമായതിനാൽ അഭിപ്രായ വ്യത്യാസവും സന്താനത്തിനപകടവും ഉണ്ടാകും. സഹോദരങ്ങളുടെ ഇണയെ കൊണ്ട് മനശാന്തിയും കുറയും. അമ്മയുടെ കാഴ്ചക്ക് പ്രശ്നവും പൂർവ്വികസ്വത്ത് ലഭിക്കുകയും ചെയ്യും. ഭൂമിയിൽ നിന്നുളള വരുമാനം കൊണ്ട് ജീവിക്കേണ്ടി വരും. 30 നു മുകളിൽ 50 വരെ മനസ്സമാധാനം കുറയും. ശുക്ര കുജ യോഗത്തിൽ അപവാദം കേൾക്കാനിടവരും അത് സൂക്ഷിക്കേണ്ടതാണ്. കുജ രാഹു യോഗത്തിൽ വന്ധ്യതയ്ക്ക് സാധ്യത. കൂടുതൽ ജാതക വിശദീകരണത്തിലേ അറിയൂ. പുണർതത്തിൽ കുജൻ നിന്നാൽ അത് നല്ലൊരു അനുഭവം തരും. സമ്പത്ത് തരികയും നല്ല സ്ഥാനത്തെത്തിക്കുകയും ചെയ്യും. പൂയത്തിലാണെങ്കിൽ നല്ല ഫലം കിട്ടും. കുജൻ ആയില്യത്തിൽ സംഹാര നക്ഷത്രവും ഗണ്ഡാന്തവും വരുന്നതിനാൽ നന്നല്ല. വിവാഹ ജീവിതം തൃപ്തികരമല്ല. പൊതുജന വിരോധിയായി മാറും. കേട്ട 4–ാം പാദത്തിൽ ഗണ്ഡാന്ത സന്ധിയായതിനാൽ സർവ്വവിധ ദുരിതവും തരും. ഇങ്ങനെയൊക്കെയാണെങ്കിലും കർക്കിടകം, വൃശ്ചികം, മീനം കലിയുഗ രാശിയായതിനാൽ ഗുണാനുഭവം ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും.

ചിങ്ങത്തിന്റെ 5 ൽ ഗുരു നിന്നാൽ : ദേഷ്യക്കാരനായിരിക്കും (ധനു) കുട്ടികൾ സൗന്ദര്യം ഉളളവരായിരിക്കും, അവർ സമ്പന്നരും, വിശാല ഹൃദയരും സഹായികളും ആയിരിക്കും. കലയിൽ താല്പര്യമുളളവരും ആഗ്രഹത്തിനനുസരിച്ചുളള വസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്നവരായിരിക്കും. വിവാഹ ജീവിതം തൃപ്തികരമാവില്ല. സഹോദരങ്ങളുടെ ഭാര്യമാർ വിൽപവർ ഉളളവരും, തന്നിഷ്ടക്കാരിയും, എല്ലാവരെയും അടക്കി ഭരിക്കുന്നവരുമായിരിക്കും. പേരക്കുട്ടികൾ പൊതുജന പ്രീതിയുളളവരായിരിക്കും. ഇവരുടെ ശരീരം അധികം തടിയില്ലാത്തതും എന്നാൽ ഭംഗിയുളളതുമായിരിക്കും, പൊക്കം കൂടിയവരും, ജോലിക്ക് സജ്ജമായതുമായിരിക്കും, ശുഭാപ്തി വിശ്വാസമുളളവരും, സന്തോഷവാന്മാരുമായിരിക്കും, ശത്രുക്കളെ നശിപ്പിക്കും. അധ്യാപനമാണ് ജോലിക്കുത്തമം, ആതുരസേവനമാണ് മുഖ്യതൊഴിൽ അതിൽ ഉന്നതിയുണ്ടാകും..

ഗുരു ധനു രാശിയിൽ നിന്നാൽ : ഗുരു സംഹാര രാശികളായ ധനുവും, മീനവും പ്രതിനിദാനം ചെയ്യുകയും കർക്കിടകം രാശി ഉച്ചാംശം ആയിരിക്കുകയും, കലിയുഗരാശിയാണ്, മീനവും കലിയുഗ രാശിയാണ്. പുണർതം മാത്രമെ ഊൺ നാൾ ഉള്ളു. ചിങ്ങം രാശിയിൽ ഊൺനാളല്ലാത്ത മകം, പൂരം, ഉത്രം, ധനുരാശിയിൽ മൂലം, പൂരാടം, ഉത്രാടം പ്രതിനിധീകരിക്കുന്നു. എല്ലാം ഗുണാനുഭവം നൽകുന്ന ഒരു ഗ്രഹമായി കാണുന്നില്ല. എന്നാലും കുറച്ചൊക്കെ ഗുണാനുഭവങ്ങൾ ജീവിതത്തിൽ നൽകുന്നതാണ്. മത തീവ്രവാദികളായിരിക്കും. 9–ാം ഭാവാധിപൻ കുജനും, 5–ാം ഭാവാധിപൻ ഗുരുവും ആയതിനാൽ അച്ഛനുമായി അപ്പൂപ്പനോടും അമ്മയോടും സന്താനത്തോടും നല്ല ബന്ധം പുലർത്തുന്നവരും അമ്മയുടെ പൂർവ്വിക സ്വത്തു ലഭിക്കുന്നവനും എന്നാൽ 6–ാം ഭാവം മകരം വരികയും 5 ന്റെ 2 ആയതിനാൽ പൂർവ്വിക സ്വത്ത് സന്താനങ്ങൾ ദുർവ്യയം നടത്തി നശിപ്പിക്കുന്നതാണ്. പൂർവ്വഗ്രഹം വിട്ട് മറ്റൊരു വീട്ടിൽ മാറി താമസിക്കുകയും അവിടെ ജീവിതവിജയം നേടുകയും ചെയ്യും. കുട്ടികൾ ബുദ്ധി രാക്ഷസന്മാരും വിദ്യയിൽ ഉയർച്ചയുളളവരുമായിരിക്കും. പൊതു ജനങ്ങളായ ദരിദ്രരെ സഹായിക്കുന്നവനും 30 മുതൽ 50 വരെ നല്ല ജീവിതം നയിക്കുന്നവരും ഉന്നത പദവിയും ലഭിക്കും.

16 വയസ്സിൽ കുടുംബം വിട്ടു പോകുകയും , ഗുരുമന്ദ യോഗത്തിൽ സന്താനം കുറവായിരിക്കുകയും അവരുമായി അകന്നിരിക്കുകയും ചെയ്യും. തൊഴിൽ രംഗം അടിക്കടി മാറിക്കൊണ്ടിരിക്കും. ഗുരു രാഹു യോഗത്തിൽ സന്താന യോഗം ഇല്ല എന്നു തന്നെ പറയും. ഗുരു മകത്തിൽ നിന്നാൽ ഉന്നത ദൈവ ഭക്തരും, ഇതു കാരണം കുട്ടികളെ ദുരിതത്തിലാക്കുകയും ചെയ്യും. ഗുരു പൂരത്തിൽ നിന്നാൽ വിദ്യയും ഭാവിയെ കുറിച്ച് ചിന്തിക്കുന്നവനും, നല്ല വിവാഹ ജീവിതവും ജോലിയുമുളളവനുമായിരിക്കും. ഇത് സുഖവാസ ജീവിതവും നേട്ടത്തെയും ഉണ്ടാക്കും. തമാശക്കാരനും ആരോഗ്യദൃഢഗാത്രനും, തത്വശാസ്ത്രത്തിലും മാനേജ്മെന്റിലും താല്പര്യമുളളവനും, ശ്രീകൃഷ്ണനെ പോലെ ദുഃഖമെന്തെന്ന് അറിയാതെ സന്താനത്തെക്കൊണ്ട് അഭിവൃദ്ധിയുണ്ടാക്കുന്നവരും അച്ഛന്റെയും മുത്തച്ഛന്റെയും ആഗ്രഹങ്ങൾ നടപ്പിൽ വരുത്തുന്നവരായിരിക്കും. കംപാനിയൻ എഴുത്തിലും വായനയിലും താല്പര്യമുളള വരായിരിക്കും. ബിസിനസ്സ് പാർട്ട്ണർ നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നവനായിരിക്കും. മൂലത്തിൽ ഗുരു നിന്നാൽ ഈശ്വര വിശ്വാസിയായിരിക്കും, പൂരാടത്തിൽ പ്രേമ വിവാഹമായിരിക്കും, അതിൽ വിജയിക്കുകയും ചെയ്യും. ഉത്രാടത്തിലായാൽ അച്ഛന് സന്തോഷം ജീവിതത്തിലുണ്ടാകും, ചന്ദ്ര ഗുരു യോഗത്തിൽ കണ്ണിന് പോരായ്മയുണ്ടാകും, ഗുരു കുജ യോഗം ആയുസിന് നന്നല്ല, ഗുരു രാഹു യോഗം പൂരാടത്തിലായാൽ അപകടത്തിനു സാധ്യത, ബുധ ഗുരു യോഗം ഉത്രാടത്തിൽ നല്ല പദവി ലഭിക്കും. ശുക്ര ഗുരു യോഗത്തിൽ വാഹനവും വീടും, എല്ലാവിധ നേട്ടവും തരും. ഗുരു ശനി യോഗം പൂരാടത്തിൽ ആരോഗ്യം മോശമായിരിക്കും, എന്നാൽ സമ്പത്തുണ്ടാകും. ഗുരു രാഹു യോഗം രാഷട്രീയക്കാരനാവുകയും ഗ്രഹണ യോഗം ആയതിനാലും നല്ല ഫലം ലഭിക്കുകയില്ല.

മൂലത്തിൽ ഗുരു നിന്നാൽ : ദരിദ്ര കുടുംബത്തിൽ ജനനം, ആരും ഇഷ്ടപ്പെടാത്തവർ ചന്ദ്രബന്ധം വരുമ്പോൾ ആഗ്രഹത്തിനൊത്ത ജീവിതം, നല്ല കുടുംബ ജീവിതം, ധനസ്ഥിതിയും സുഖവും കുജ ബന്ധത്തിൽ ദുഷ്ടനും, മറ്റുളളവർക്ക് പ്രശ്നക്കാരനും ശത്രുക്കൾ മൂലം മുറിവേൽക്കുന്നവനും, ബുധനായാൽ മന്ത്രിയൊ, പൊതുജന സേവകനൊ ആയിരിക്കും. ശുക്രബന്ധം വരുമ്പോൾ, ദീർഘായുസ്, പ്രതീക്ഷയ്ക്കൊത്ത ബഹുമാനം, ശനിയായാൽ ഇരുമ്പ് വ്യാപാരിയാകും.

മൂലം 1–ാം പാദത്തിൽ : പ്രൊഫസറൊ വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനൊ ആകും. ധർമ്മപരിപാലനത്തിൽ നല്ല വഴിയിൽ നടക്കുന്നവനും മഹത്വമുളളവനും, സത്യസന്ധനുമായിരിക്കും..

മൂലം 2–ാം പാദം : ജീവിതത്തിൽ എല്ലാ നേട്ടങ്ങളും കൈവരിക്കുന്നവനും, ദീർഘായുസുളളവനും, വിവാഹ ജീവിതം മോശമായവനും, സ്കോളറും, കുജബന്ധത്തിൽ ധർമ്മാചാര്യനുമായിരിക്കും.

മൂലം 4–ാം പാദം : 3 ലെ കാര്യങ്ങൾക്കു പുറമെ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയൊ മതപാഠശാലയുടെയൊ തലവനായിരിക്കും.

പൂരാടത്തിൽ വ്യാഴം നിന്നാൽ : രവി, മരു, കുജ ഇവ യോഗം ചെയ്താൽ അച്ഛനായുസ്സ് കുറവായിരിക്കും, കൂടെ സഹോദരങ്ങൾ ഉണ്ടാകും, എന്നാൽ ചില സഹോദരനാശത്തിനും വഴിയുണ്ട്.

പൂരാടം 2–ാം പാദത്തിൽ ഗുരു : രോഹിണി നക്ഷത്രത്തിൽ ഗുരു നിന്നാൽ യാത്രയിൽ മരണമുണ്ടാകും. ചന്ദ്രബന്ധം വരികയാണെങ്കിൽ വെളളത്തിൽ മുങ്ങി മരണം നടക്കും.

പൂരാടം 3–ാം പാദത്തിൽ ഗുരു നിന്നാൽ : ഗുരു തുലാത്തിൽ അംശകം വരുന്നതിനാൽ നല്ല സമ്പത്തിനുടമയും നല്ല കുടുംബിനിയായ ഇണയെയും സന്തോഷകരമായ ജീവിതം നയിക്കുന്ന കുട്ടികളെയും ലഭിക്കും. 18 നു മുകളിൽ 50 വരെ നല്ല സമയമായിരിക്കും.

പൂരാടം 4–ാം പാദത്തിൽ ഗുരു നിന്നാൽ : ശാസ്ത്രത്തിലും സയൻസിലും പ്രഗത്ഭരായിരിക്കും. കുജ ബുധ ബന്ധം വന്നാൽ രാജ്യ രക്ഷയ്ക്കുളള ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും കണ്ടുപിടിക്കുന്നവരായിരിക്കും.

ഉത്രാടം 1–ാം പാദത്തിൽ : ലഗ്നാധിപനായ ആദിത്യന്റെ നക്ഷത്രത്തിൽ നില്ക്കുകയും ധനുവിൽ അംശകം വരുന്നതിനാൽ ഗുരു ശനി ബന്ധത്തിൽ പഠിത്തത്തിൽ പ്രഗത്ഭരും മൂലം നക്ഷത്രത്തിന്റെ ഫലം അനുഭവത്തിൽ വരും.

കന്നിയുടെ 5ൽ ഗുരു നിന്നാൽ : 7 ഉം 4ഉം ഭാവാധിപനായ ഗുരു 5 ൽ നീചനായി നിൽക്കുന്നതിനാൽ ഒരു നല്ല ഫലവും ലഭിക്കുകയില്ല. വിശിഷ്ട സംഹാരകനായ ഉത്രാടം നക്ഷത്രം (ആദിത്യന്റെ) കലിയുഗ രാശ്യാധിപൻ ചന്ദ്രന്റെ നക്ഷത്രം തിരുവോണം 3, 8 ഭാവാധിപനായ കുജന്റെ അവിട്ടം, ഫലം പ്രവചനാധീതമാണ്.

കന്നിയുടെ 5 ൽ (മകരത്തിൽ ശനി നിന്നാൽ): നല്ല സ്ഥിതിയാണിത്. 5, 6 ഭാവാധിപനായ ശനി 5 ന്റെ 2 കൂടി ആയതിനാൽ ജാതകനെ സംബന്ധിച്ചിടത്തോളം സന്തോഷവും സമ്പത്തും നൽകും, നല്ലൊരു ഭാവിയുണ്ടാകും, വയസ്സിനെക്കാൾ കൂടുതൽ പക്വതയുണ്ടാകും, ഉന്നത ജാതനും, രാജ്യത്തിന് പ്രമുഖ വ്യക്തിയായിരിക്കും ലഗ്നത്തിന്റെ 2 ഉം 5 ന്റെയും 6 ന്റെയും 10 ഉം 9 ഉം ഭാവാധിപനുമായിരിക്കുന്നതിനാൽ ഉന്നതതൊഴിൽ ലഭിക്കും. ജീവിത വിജയത്തിന് കാലതാമസം ഉണ്ടാകും അതായത് ചിലന്തിയെ പോലെയൊ പല്ലിയെ പോലെയൊ കാത്തിരിക്കേണ്ടി വരും, വിവാഹ ജീവിതം അത്ര മേന്മയായിരിക്കുകയില്ല. ജീവിതം താറുമാറാക്കും. ശനി ഉത്രാടത്തിലാണെങ്കിൽ ഗവൺമെന്റ് ജോലി കിട്ടും, സന്താനത്തിനും ജാതകനും സന്തോഷവും ആരോഗ്യവും അഗ്നിസംബന്ധമായ അപകടഭീതിയും പ്രതീക്ഷിക്കാം. രാജയോഗ പ്രദനാണ്. 10–ാം ഭാവത്തിന് (ഇടവം) നല്ല യോഗം പ്രതീക്ഷിക്കാം.. കൃഷിയിൽ മേന്മകിട്ടും. കുജന്റെ ഉച്ചരാശിയായതിനാൽ മൂത്ത സഹോദരന്റെ വിവാഹ ജീവിതം നന്നായിരിക്കും. 25 വയസ്സിനു മേൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കാം. പത്രപ്രവർത്തനത്തിൽ വിജയിക്കും. ഭാവാധിപൻ കുജൻ: നേട്ടങ്ങൾ എന്തൊക്കെ?

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.