Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാഖം നക്ഷത്രക്കാരുടെ സ്വഭാവം...

astro-star-07

‘‘ഗർവ്വി ദാരവശോ ജിതാരി അധിക ക്രോധി വിശാഖോ ഭവഃ’’

ഈ നക്ഷത്രം രാശിചക്രത്തിൽ 200 ഡിഗ്രി മുതൽ 213.20 വരെ വ്യാപിച്ചുകിടക്കുന്നു. ഇന്ദ്രാഗ്നിയാണ് ദേവത.സൃഷ്ടിനക്ഷത്രം, വസിഷ്ഠനക്ഷത്രം, അന്ധാക്ഷം ബൃഹത്നക്ഷത്രം, ഏകപാദനക്ഷത്രം. മൃഗം- സിംഹം, വൃക്ഷം- വയ്യങ്കത, ഗണം- അസുരം, യോനി- പുരുഷം, പക്ഷി- കാക്ക, ഭൂതം-അഗ്നി. ഊൺ നാളല്ലാത്തതിനാൽ മംഗളകർമ്മങ്ങൾക്ക് എടുക്കാറില്ല. ആയുധനിർമ്മാണത്തിനും ശില്പകലകൾക്കും

നല്ലതാണ്. വിശാഖം നക്ഷത്രം രാശിചക്രത്തിൽ തുലാം രാശിയിൽ 1,2,3 പാദങ്ങളും വൃശ്ചികത്തിൽ 4-ാം പാദവും വരുന്നു. അതിനാൽ തുലാകൂറുക്കാർക്ക് രാശ്യാധിപൻ വ്യാഴം തന്നെയാണ്. തുലാകൂറുക്കാരിൽ ശുക്രന്‍റെയും വ്യാഴത്തിന്‍റെയും സ്വാധീനവും വ്യശ്ചികക്കൂറുകാരിൽ കുജന്‍റെയും വ്യാഴത്തിന്‍റെയും സംയുക്ത സ്വഭാവവും കാണുവാൻ കഴിയും.

തുലാകൂറുക്കാരിൽ പ്രസന്നമായ മുഖഭാവവും ആകർഷകമായ വ്യക്തിത്വതവും കാണാൻ സാധിക്കും. ഇവർക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയും. സ്വന്തം ആശയം മറ്റുള്ളവരെ പറഞ്ഞു മനസിലാക്കാൻ സമർത്ഥരാണ്. മറ്റുള്ളവരെ പഠിപ്പിക്കുവാനും ഉപദേശിക്കുവാനും നയപരമായി മധ്യസ്ഥം പറയുവാനും ഇവർക്കു കഴിയും. ജീവിതത്തിൽ പങ്കാളിയെ വളരെ സ്നേഹിക്കുന്ന ഇവർ ചിലപ്പോൾ സ്ത്രീ ജാതർ എന്നു തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. മാതാവിനെയും സന്താനങ്ങളെയും ഇവർ വളരെ കരുതലോടെ സംരക്ഷിക്കും. മാതൃഭാവാധിപനും,

പുത്രഭാവാധിപനുമായ ശനി നക്ഷത്രാധിപന്റെ മിത്രമാണ്. 7-ാം ഭാവാതി ജാതകനാകയാൽ വിവാഹജീവിതത്തിൽ ചില പൊരുത്തക്കേടുകൾക്കും ഇടയുണ്ട്. പിതാവിൽ നിന്നും കാര്യമായ ആനുകൂല്യം ഇവർക്കു ലഭിക്കാനിടയില്ല.

വിശാഖം 4-ാം പാദത്തിൽ ജനിച്ചവർ കുജനുബലമില്ലെങ്കിൽ പിശുക്കും മറ്റുള്ളവരുടെ ധനം കൈകാര്യം ചെയ്യാനുള്ള പ്രവണതയും ആത്മനിയന്ത്രണകുറവും കാണിക്കും. അതുകൊണ്ടുതന്നെ എടുത്തുചാടി അബദ്ധത്തിൽ പെടാനുള്ള സാധ്യതയും കുറവല്ല. ശരീരശക്തിയും ബുദ്ധിശക്തിയും ഉള്ളവർ സാഹസിക കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങും. വിശാഖം നക്ഷത്രക്കാർ പൊതുവേ സൽസ്വഭാവികളും സദാചാരനിഷ്ഠയുള്ളവരും ബുദ്ധിസാമർത്ഥ്യം ഉള്ളവരും ആയിരിക്കും. എതിർപ്പുകളെ അവഗണിച്ചും ലക്ഷ്യപ്രാപ്തിക്കായി ആഹ്വാനം ചെയ്യും. സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കും. പ്രായോഗിക ബുദ്ധി കൂടുതലായി ഉണ്ടാകും.

ധനസംബന്ധമായ കാര്യങ്ങളിൽ കരുതലോടെ പ്രവർത്തിക്കും എങ്കിലും കുടുംബത്തിനും സന്താനങ്ങൾക്കും വേണ്ടി എന്തുവേണമെങ്കിലും ചെയ്യും. മറ്റുള്ളവർക്ക് ആഹാരം നൽകുക, സുഹൃത്തുക്കളെ സല്‍ക്കരിക്കുക തുടങ്ങിയവയൊക്കെ ഇഷ്ടമുള്ള കാര്യങ്ങളാകുന്നു. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഭർത്താവിനെ സ്നേഹിക്കുന്നവരും, ഈശ്വരഭക്തകളും, വിനയം, ഔദാര്യം തുടങ്ങിയ ഗുണങ്ങൾ ഇവരിൽ മുന്നിട്ടുനിൽക്കും.വിശാഖ നക്ഷത്രക്കാർ സ്വന്തം സുഖത്തിന് ഭംഗം വരുന്ന ഒന്നും സഹിക്കാൻ തയ്യാറല്ല. ബുദ്ധിമുട്ടുകൾ സഹിക്കാൻ മടികാണിക്കും. ആർക്കുവേണ്ടിയും അധികത്യാഗം സഹിക്കുകയില്ല. ഈ നക്ഷത്രജാതർ മറ്റുള്ളവരോടുളള പെരുമാറ്റം വളരെ ഹൃദ്യമായിരിക്കും. ഇവരുടെ രൂപവും ആകൃതിയും വളരെ ആകർഷകമായിരിക്കും. അതിനുയോഗ്യമായ രീതിയിൽ ഭംഗിയായുള്ള വസ്ത്രധാരണവും ഇവരുടെ പ്രത്യേകതയാണ്. ഈശ്വര വിശ്വാസികളായ ഇവർ പരമ്പരാഗത ആചാരങ്ങളിൽ അടിയുറച്ച വിശ്വാസികളാണ്. അന്യരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കണക്കാക്കും. ഏകാന്തത ഇഷ്ടപ്പെടാത്ത ഇവർ എപ്പോഴും ഒരു സഹായി കൂടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. എങ്കിലും ആരേയും കണ്ണുമടച്ചുവിശ്വസിക്കും എന്നു കരുതരുത്.

വിശാഖം നക്ഷത്രക്കാർ പൊതുവേ ആരോഗ്യസമ്പന്നരായിരിക്കും. ബാല്യകാലം പൊതുവേ സന്തോഷകരമായിരിക്കും. കുടുംബത്തിൽ ഭൂസ്വത്ത്, പുതിയവീട്, വാഹനം ഇവ ഉണ്ടാവാൻ ഇക്കാലത്ത് യോഗമുണ്ട്. 10-നും25-നും ഇടയ്ക്കുള്ള സമയം ഗുണദോഷ സമ്മിശ്രഫലമായിരിക്കും. വിദ്യാഭ്യാസം, തൊഴിൽ ലാഭം, ധനലാഭം ഇവയുണ്ടാകുമെങ്കിലും എല്ലാത്തിനും ഒരു മന്ദത അനുഭവപ്പെടും. തടസങ്ങളും പരാജയങ്ങളും ഇടയ്ക്കുണ്ടാകും.

25 വയസിനും 42 വയസിനും ഇടയിലുള്ളകാലം തൊഴിൽ ഗുണം, കുടുംബസുഖം, സന്താനഗുണം, ബന്ധുഗുണം തുടങ്ങിയവ സൂചിപ്പിക്കുന്നു. 42 മുതൽ 49 വരെയുള്ള കാലം രോഗപീഢകൾ, അപകടങ്ങൾ, മനഃക്ലേശം തുടങ്ങിയവ ഉണ്ടാകുന്നതാണ്. 50 വയസ്സിനു ശേഷം പൊതുവേ ഗുണകരമായിരിക്കും. ഈ നക്ഷത്രത്തിലുള്ള സ്ത്രീകൾക്ക് ശ്വാസകോശ രോഗം, രക്തദൂഷ്യം, വാതം, നേത്രരോഗം ഇവയ്ക്കു സാധ്യതയുണ്ട്.

കേട്ട, പൂരാടം, തിരുവോണം നക്ഷത്രങ്ങളും കാർത്തിക അവസാനപാദങ്ങൾ രോഹിണി, മകയിരം എന്നിവതുലാകുറുക്കാർക്കും മകയിരം 2-ാം പകുതി, തിരുവാതിര, പുണർതം നാളുകൾ വൃശ്ചികകൂറിനും പ്രതികൂലനക്ഷത്രങ്ങളാണ്. ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ ദോഷപരിഹാരങ്ങൾ ആചരിക്കേണ്ടതാണ്.തുലാകൂറുകാർ ശുക്രപ്രീതികരമായ മഹാലക്ഷ്മിഭജനവും വൃശ്ചികകൂറുക്കാർ സുബ്രഹ്മണ്യ ഭജനം അല്ലെങ്കിൽ ഭദ്രകാളി ഭജനവും നടത്തുക.

ഓം ഇന്ദ്രാഗ്നിദ്യാംനമഃ എന്നു ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayanaastro@gmail.com

Your Rating: