Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുഫലം പന്ത്രണ്ട് കൂറുകളിൽ

വിഷുഫലം

2016 ഏപ്രിൽ 14 വ്യാഴാഴ്ച 1191 മേടമാസം ഒന്നാം തീയതി പുണർതം നക്ഷത്രത്തിൽ വിഷു തിഥി അഷ്ടമി. ഈ വിഷു മുതൽ അടുത്ത വിഷു 2017 ഏപ്രിൽ വരെയുളള പന്ത്രണ്ട് കൂറുകളിലും അനുഭവപ്പെടാൻ സാധ്യതയുളള ഫലമാണ് വിഷുഫലം 2016 ആയി ചുവടെ നല്‍കുന്നത്.

മേടക്കൂറ്

(അശ്വതി ഭരണി കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. നൃത്ത സംഗീത മത്സരങ്ങ ളിൽ പങ്കെ‍ടുക്കുന്നവർക്ക് വിജയ സാധ്യത കാണുന്നു. വാക് ചാതുര്യം ബുദ്ധിശാലിയും ആകുന്നു. പാർട്ടി പ്രവൃത്തകർക്ക് സഹപ്രവർത്തകരാൽ മാനസിക വിഷമങ്ങൾ ഉണ്ടാകും. കവിത എഴുതുന്നവർക്ക് അനുകൂല സമയമാണ്. വ്യപാരത്താൽ ധാരാളം വരുമാനം വന്നു ചേരും. വിദേശത്ത് നിന്നും ശുഭവാർത്ത ശ്രവിക്കാവുന്നതാണ്. സാമർഥ്യവും ധൈര്യവു മായി എല്ലാ പ്രവൃത്തികളും ചെയ്തു തീർക്കും പിത്തം തല വേദന സംബന്ധമായി രോഗം വരാവുന്നതാണ്. മോഷ്ടാക്കളാലും ശത്രുക്കളാലും ഭയം ഉണ്ടാകും. സന്താനങ്ങൾക്ക് ചില നന്മകൾ ലഭ്യമാകുന്നതായിരിക്കും. രക്തശുദ്ധിയില്ലായ്മ വരും, അല്പം കടം വരാനിടയുണ്ട്. ദമ്പതികളിൽ സ്വരചേർച്ച കുറവ് അനുഭവപ്പെടുന്നതായിരിക്കും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക രോഹിണി മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

മാതാവിനും ഭാര്യയ്ക്കും പലവിധ നന്മകൾ ഉണ്ടാകും. ആത്മാർഥതയുളള സുഹൃത്തുക്കൾ ലഭ്യമാകും കുടുംബത്തിൽ പലവിധ നേട്ടങ്ങൾ ലഭിക്കാവുന്നതാണ്. അനുസരണയുളള ഭൃത്യന്മാർ ലഭിക്കുന്നതാണ്. സ്വന്തമായി കോൺട്രാക്റ്റ് മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച നേട്ടം കൈവരിക്കും. കാർഷിക മേഖല അഭിവൃദ്ധിപ്പെടും. ധാന്യങ്ങൾ ശേഖ രിച്ച് അധിക വിലക്ക് വില്ക്കും. അപ്രതീക്ഷിതമായ ഭാഗ്യം വന്നു ചേരും. സ്ത്രീകളാല്‍ രോഗം വരാവുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ബഹുമതിയും ധനവരവും വർധിക്കും. ദമ്പതികളിൽ അഭിപ്രായ ഭിന്നതയുണ്ടാവും. ശയന സുഖം ധനലാഭം ലഭിക്കാനിടയുണ്ട്. പരുഷമായി സംസാരിക്കും. പഠനത്തിൽ ശ്രദ്ധ കുറയും ചെറിയ ചെറിയ ഭാഗ്യങ്ങൾ വന്നു ചേരും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക തിരുവാതിര പുണർതത്തിൽ ആദ്യത്തെ 45 നാഴിക)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സത്യസന്ധമായി പ്രവർത്തിക്കും. ലുബ്ധമായി ചെലവഴിക്കും. എന്നാൽ സൽക്കർ‌ മ്മങ്ങള്‍ക്കായി ധനം ചെലവഴിക്കും. പുസ്തകം എഴുതാവുന്നതാണ്. സഹോദരങ്ങൾ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യും. ആത്മാർഥതയുളള ഭൃത്യന്മാർ ലഭിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ഭാര്യയും സന്താനങ്ങളാലും മാനസിക സന്തോഷം പ്രതീക്ഷിക്കാം. പുരുഷന്മാർക്ക് നല്ല സ്ത്രീകളാല്‍ പല വിധ നന്മകൾ ഉണ്ടാകും. മാതുലന്മാരാൽ ചില വൈഷമ്യങ്ങളുണ്ടാവുന്നതാണ്. കീഴ്തരമായ പ്രവൃത്തികൾ ചെയ്യും. പിതാവിനെയും വാർദ്ധക്യം ചെന്നവരെയും മതിക്കുകയും സഹായിക്കുകയും ചെയ്യുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുളള സാധ്യത കാണുന്നു.

കര്‍ക്കടകക്കൂറ്

(പുണർതത്തില്‍ 45 – 60 നാഴിക പൂയം ആയില്യം) സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. സഹോദരഐക്യത കുറയും. അന്യര്‍ക്കായി അടിമയെപ്പോലെ ജോലി ചെയ്യും ത്യാഗമനസ്കതയോടു കൂടി പ്രവൃത്തിക്കും. റിയൽ എസ്റ്റേറ്റ്കാർക്ക് വ്യാപാരം വേഗം നടക്കുന്നതായിരിക്കും. ഗൃഹം നിലം മുതലായവയാൽ ലാഭം ലഭ്യമാകും. വിദേശത്ത് നിന്ന് ശുഭവാർത്തകൾ കേൾക്കാവുന്നതാണ്. പ്രവാസി മലയാളികൾക്ക് പല വിധ നേട്ടങ്ങൾ ഉണ്ടാകും. വസ്തുക്കൾ വാങ്ങാവുന്നതാണ്. ഉന്നത നിലവാരത്തിലുളള വിജയ സാധ്യത വിദ്യാർഥികൾക്ക് ലഭ്യ മാകും മനോവ്യാകുലത അനുഭവപ്പെടുന്നതായിരിക്കും. മധ്യസ്ഥത വഹിക്കാനുളള സന്ദര്‍ഭം ഉണ്ടാകും. സ്ഥലം മാറിത്താമസി ക്കാൻ അനുയോജ്യമായ സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതാണ്. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്.

ചിങ്ങക്കൂറ്

(മകം പൂരം ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. പാർട്ടി പ്രവൃത്തകർക്ക് പ്രശസ്തിയും ജനപ്രീ തിയും പ്രതീക്ഷിക്കാം. ന്യായാധിപൻ പി.എ മുതലായ ഉദ്യോഗങ്ങൾക്ക് പലവിധ നേട്ടങ്ങളും പ്രശസ്തിയും ലഭിക്കുന്നതായിരിക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. പുനർ വിവാഹത്തിനായി പരിശ്രമിക്കുന്നവർക്ക് കാര്യ സാധ്യതയുടെ സമയമാണ്. ദമ്പതികളിൽ സ്വരചേർച്ചക്കുറവ് അനുഭവപ്പെടാവുന്നതാണ്. ഇളയ സഹോദരന് ദോഷകരമായ സമയമായി കാണുന്നു. എന്തും സഹിക്കാനുളള കഴിവ് ലഭിക്കുന്നതാണ്. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. സന്താനലബ്ധിയും വിജയപ്രാപ്തിയും പ്രതീക്ഷിക്കാവുന്നതാണ്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാന സിക സന്തോഷം ലഭിക്കും. അടിക്കടി യാത്രചെയ്യേണ്ടതായി വരും. ദാനധർമ്മങ്ങൾ ചെയ്യുന്നതായിരിക്കും.

കന്നിക്കൂറ്

(ഉത്രത്തിൽ 15–60 നാഴിക അത്തം ചിത്തിരയിൽ ആദ്യ 3 നാഴിക) കുടുംബാഭിവൃദ്ധിയുണ്ടാകും. ക്ഷേത്ര ദർശനം തീർഥാടനം എന്നിവക്കുളള അവസരമാണ്. സർക്കാർ ഉദ്യോഗം ലഭ്യമാകാവുന്നതാണ്. വസ്തുക്കൾ വങ്ങാവുന്നതാണ്. ഉന്നത സ്ഥാനലബ്ധിയുണ്ടാകാവുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തകളിൽ താല്പര്യ കുറവ് അനുഭവപ്പെടാവുന്നതായിരിക്കും. വൃക്ക സംബന്ധമായി രോഗം വരാവുന്നതാണ്. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. പെട്ടെന്നുളള കോപം നിമിത്തം ബന്ധുക്കൾ അകലുന്നതായിരിക്കും. അടിക്കടി യാത്ര ചെയ്യേണ്ട‌തായി വരും. രോഗം തിരിച്ചറിയാതെ വിഷമിക്കും. വ്യാപാരം ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭ്യമാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ഭൃത്യന്മാർ ലഭിക്കാതെ വിഷമിക്കും. അപ്രതീക്ഷിതമായി ചെലവുകൾ വന്നു ചേരും. പ്രവൃത്തകളിൽ തരക്കുറവ് അനുഭവപ്പെടാവുന്നതായിരിക്കും. അല്പം കടം വരാനിടയുണ്ട്. ശാരീരിക സുഖക്കുറവ് അനുഭവപ്പെടാവുന്നതായിരിക്കും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക ചോതി വിശാഖത്തിൽ ആദ്യത്തെ 45 നാഴിക).‌

വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. കൽക്കരിഖനികളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയമായി കാണുന്നു. മാതാവിനോട് സ്നേഹമായിരിക്കും. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. സ്വര്‍ണ്ണാഭരണങ്ങൾ, വാഹനം വാങ്ങാവുന്നതാണ്. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും സഹോദര ഐക്യം കുറയുന്നതായിരിക്കും. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ ചെയ്യുന്നവർക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം. പല മേഖലകളിലും വിജയം കൈവരിക്കും. ആത്മാർഥതയുളള ഭൃത്യന്മാർ ലഭിക്കുന്നതാണ്. വ്യാപാരത്തിൽ അറിവ് ഉണ്ടാകും. സൽപ്രവൃത്തികളിൽ മനസ്സ് ചെല്ലുന്നതാണ്. അനുയോജ്യവല്ലാത്തവരുമായി ബന്ധം പുലർത്തും. ചീത്ത ആളുകൾക്കായി അടങ്ങി പ്രവൃത്തിക്കും. വ്യാപാരികൾക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികക്കൂറ് (വിശാഖത്തിൽ 15 to 60 നാഴിക അനിഴം തൃക്കേട്ട)

വക്കിലൻമാർക്ക് പലകേസുകളും വിജയിക്കും. ഗുസ്തി, കബഡി ചാമ്പ്യൻമാർക്ക് പ്രശസ്തിയും പുരസ്കാരങ്ങളും ലഭ്യമാകും. വ്യാപാരം അഭിവ‌ൃദ്ധിയുണ്ടാകും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. കലാവാസനയുണ്ടാകും. യുവതികളാൽ പുരുഷന്മാർക്ക് മനോവൈഷമ്യവും സ്ത്രീകൾക്ക് വിദ്വേഷവും അനുഭവപ്പെടും. പഠനത്തിൽ ശ്രദ്ധകുറവ് ഉണ്ടാകും. അൽപം അലസത അനുഭവപ്പെടുന്നതാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. സർക്കാരിൽ നിന്നും മതിപ്പും വരുമാനം ലഭ്യമാകും. പെൻഷൻ മറ്റു ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളളർക്ക ലഭിക്കാനുള്ള സാധ്യത കാണുന്നു. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. വാഹനം വാങ്ങാവുന്നതാണ്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ച ലഭ്യമാകാനിടയുണ്ട്. പുണ്യകർമ്മങ്ങൾ ചെയ്യും. മന്ത്രിസഭാ അംഗങ്ങൾക്ക് ജനപ്രീതിയും പ്രശസ്തിയും ലഭിക്കുന്നതായിരിക്കും. സന്യാസിമാരെയും ഗുരുക്കളെയും സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യും. സന്താന ലബ്ധിയും, വിദ്യാഭ്യാസ പുരോഗതിയുടെയും സമയമാണ് . മലപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള അവസരമുണ്ട്. തടി സുഗന്ധദ്രവ്യങ്ങളിൽ വ്യാപാരം ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭ്യമാകുന്നതാണ്. കലാമേഖലയിൽ അധികം കഴിവുണ്ടാകുകയും വിദ്യാർഥികൾ ധാരാളം വന്നുചേരുകയും ചെയ്യും.പാർട്ടി പ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. പെൺ സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നതായിരിക്കും. മരുമകനോട് പ്രിയം ഉള്ളവരായിക്കുന്നതാണ്. ഹാസ്യകലാ പ്രകടനക്കാർക്ക് വരുമാനം പ്രശസ്തിയും ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാവുന്നതാണ്.

മകരക്കൂറ് (ഉത്രാടത്തിൽ 15 to 60 തിരുവോണം അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ധന ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. സൽസ്വഭാവം ഉണ്ടായിരിക്കുമെങ്കിലും കോപം വർധിക്കുന്നതായിരിക്കും. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശിക ലഭ്യമാകും. അംഗസംഖ്യ വർധിക്കും പണപഴക്കം അധികരിക്കും. ധനം എത്ര വന്നാലും അധിക ചെലവ് വർധിക്കും. എണ്ണ, ഉരം മുതലായ കമ്പനികളിൽ വരുമാനം വർധിക്കുന്നതായിരിക്കും. മാധുര്യവും വശ്യതയുമാണ് സംസാരത്തിൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകും. ബന്ധുക്കളുമായി പരസ്പരം സഹായസഹകരണങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. ക്ഷേത്രദർശനം, തീർഥാടനം എന്നിവയ്ക്കുള്ള അവസരം ലഭിക്കും. ജ്യോതിഷം, മായാജാലം മുതലായ തൊഴിൽ ചെയ്യുന്നവർക്ക് വരുമാനം വർധിക്കുന്നതാണ്. കഥാകൃത്തുക്കൾക്ക് ഭാവന ലഭിക്കുന്നതായിരിക്കും.

കുംഭക്കൂറ് (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക ചതയം പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കോളേജ് അധ്യാപകർ, പട്ടാള മേധാവി മുതലായവർക്ക് അനുകൂല സമയമാണ്. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും ധനാഗമനവും ലഭ്യമാകും, ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടും. ഭാഗ്യലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. സ്ഥലം മാറി താമസിക്കാവുന്നതാണ്. സഹോദരങ്ങൾ പിണക്കം മാറി വന്നുചേരും. ബന്ധുക്കളുമായി മാനസിക വിഷമതയുണ്ടാകും. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. ചുറുചുറുക്കായി പ്രവർത്തിക്കും പിതാവിന് ഹൃദയ സംബന്ധമായി രോഗം വരാനിടയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതിയിൽ 15 - 60 നാഴിക ഉത്രട്ടാതി രേവതി) കുടുംബാഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പുത്രലബ്ധിക്കുള്ള സമയമാണ്. കാഠിന്യമായ പ്രവൃത്തികൾ ചെയ്യും. സാമർഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. തൊഴിലുകളിൽ അറിവ് ഉണ്ടാകും. അജീർണസംബന്ധമായി രോഗം വരാനിടയുണ്ട്. കവിത, കഥ എഴുതുന്നവർക്ക് പുരസ്ക്കാരങ്ങൾ ലഭ്യമാകും. ഭാഗ്യശാലിയായിരിക്കും. കാരിയം, വെള്ളി മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം. സ്വർണം, വെള്ളിക്കടകളിൽ വരുമാനം വർധിക്കും. അന്യരുടെ ധനം വന്നു ചേരും. പണ പഴക്കം അധികരിക്കും. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കുന്നതാണ്. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷത്തിന്റെ അവസരമായി കാണുന്നു. അരിധാന്യങ്ങൾ വ്യാപാരവും അഭിവൃദ്ധിയുണ്ടാകുന്നതാണ്.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട് തിരുവനന്തപുരം

കേരള പിൻ 695541

ഫോൺ - 0472- 2813401

Your Rating: