Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഴ്ചയിലെ ഭാഗ്യദിവസം എന്നാണ്?

x-default

26–02–17 മുതൽ 04–03–17 വരെ (1192 കുംഭം 14 മുതൽ 1192 കുംഭം 20 വരെ)

അശ്വതി: വ്യക്തിപരമായ കാര്യങ്ങൾ യഥായോഗ്യം സാധിച്ചെടുക്കാൻ കഴിയും. മാതാപിതാക്കളിൽനിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവർത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാൻ ശ്രമിക്കണം. കലാപരമായ പ്രവർത്തനങ്ങൾക്കും ആഘോഷങ്ങൾക്കും ചെറിയ തടസ്സങ്ങളനുഭവപ്പെടും. ആഡംബരപ്രിയത വർധിക്കും. കുടുംബാംഗങ്ങളെ തൊഴിൽ സ്ഥലത്തേക്കു കൊണ്ടുപോവാൻ സാധിക്കും. സുഖസൗകര്യങ്ങൾ വർധിപ്പിക്കാൻ കഴിയും. സഹകരണ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കും. അകന്നുനിന്ന പലരും അടുപ്പത്തിലാവും. ശുഭദിനം– തിങ്കൾ.

ഭരണി: മുൻകരുതലുകളോടെ പ്രവർത്തിക്കും . ദാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ച ആവശ്യമായിവരും . അന്യദേശത്തുള്ളവർക്കു നാട്ടിലേക്കു വരാനും വീട്ടിലേക്കു സാമ്പത്തിക സഹായം ചെയ്യാനും കഴിയും. ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. മുൻകോപം വളരെ ശ്രദ്ധിക്കണം. പുതിയ ചില വസ്തുക്കൾ വാങ്ങാൻ സാധിക്കും. ഉന്നതരിൽ നിന്ന് അംഗീകാരങ്ങൾക്കു സാധ്യതയുള്ള കാലമാണ്. ദൈവാനുകൂല്യം വളർത്തിയെടുക്കുന്നതും സൽക്കർമങ്ങളിൽ ഏർപ്പെടുന്നതും അനുകൂലഫലങ്ങൾക്കു കാരണമാവും. കൃഷിയും വ്യവസായവും മെച്ചപ്പെടും. 

ശുഭദിനം– ഞായർ.

കാർത്തിക: പുതിയ വാഹനം, വീട് എന്നിവ വാങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങൾ ഉണ്ടാവും. കാർഷിക രംഗത്തു ഗുണം ഉണ്ടാവും. പ്രശസ്തി വർധിപ്പിക്കുന്ന ചില കാര്യങ്ങൾ ചെയ്തുവയ്ക്കും. വിദ്യാപരമായുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ ഗുണകരമായിത്തീരും. ആശങ്കകൾ വർധിക്കും. ഉചിതമായ തീരുമാനങ്ങൾ ഉൾക്കൊള്ളാൻ കഴിയും. സൂക്ഷിച്ചുവച്ച കാർഷിക വിഭവങ്ങൾ വിൽക്കാൻ പറ്റിയ സമയമാണ്. 

ശുഭദിനം– ബുധൻ.

രോഹിണി: അധ്യാപകവൃത്തി ചെയ്യുന്നവർക്കു തൊഴിൽ രംഗത്ത് ഏറെ ഗുണങ്ങൾ ഉണ്ടാവും. സാമ്പത്തിക കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം ലഭിക്കും. ചെറിയ തോതിലുള്ള വീഴ്ചകൾ ശ്രദ്ധിക്കണം. സഹകരണ മനോഭാവം വളർത്തിയെടുക്കാൻ കഴിയും. മറ്റുള്ളവരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും. ആഗ്രഹങ്ങൾ ഏറക്കുറെ നിറവേറുന്ന കാലമാണ്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. വ്യവസായികൾക്കു വിഭവങ്ങൾ വാങ്ങിവയ്ക്കാൻ പറ്റിയ സമയമാണ്. 

ശുഭദിനം– വെള്ളി.

മകയിരം: പ്രിയജനങ്ങൾക്കിടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീങ്ങും. തൊഴിൽരംഗത്തു കഠിനാധ്വാനം ചെയ്യും. മനസംതൃപ്തി വർധിക്കും. നിലവിലുള്ളതിനെക്കാൾ നല്ല തൊഴിലിന് അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങൾക്കു മുതിരും. വിപരീത സാഹചര്യങ്ങളെ മുൻകൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും. ചെയ്ത തെറ്റുകൾ തിരുത്താൻ ശ്രമിക്കും. ബന്ധുസമാഗമത്തിനു യോഗമുണ്ട്. സന്താനങ്ങൾക്കു വിദ്യാപുരോഗതി ഉണ്ടാവും. 

ശുഭദിനം –വെള്ളി.

തിരുവാതിര: സഹോദരങ്ങളുടെ കാര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണ്ടിവരും. അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങൾ കൈവരും. സഹായം അഭ്യർഥിച്ചുവരുന്നവരെ നിരുൽസാഹപ്പെടുത്തില്ല. സന്താനങ്ങളുടെ വിവാഹ കാര്യങ്ങൾ തീരുമാനിക്കപ്പെടും. കലാകായിക പ്രവർത്തനങ്ങൾ മെച്ചപ്പെടും. അറിയാത്ത ചില പ്രവൃത്തികളിൽ ചെന്നുപെടാൻ ഇടയുണ്ട്. ആഗ്രഹങ്ങൾ നിറവേറ്റാനുള്ള സാഹചര്യങ്ങൾ ഒത്തുവരും. വിദ്യാർഥികൾക്കും അധ്യാപകർക്കും കാലം ഗുണകരമാണ്. നാൽക്കാലികളെ വളർത്തുന്നതു ഗുണകരമാവും. 

ശുഭദിനം– ബുധൻ.

പുണർതം: പഴയ ചില ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയും. സംതൃപ്തമായ മാനസികാവസ്ഥ ഉണ്ടാവും. ബാധ്യതകൾ തീർക്കാൻ സാധിക്കും. മധ്യസ്ഥത, ചർച്ച എന്നിവ വിജയകരമാവും. മൽസരബുദ്ധി വച്ചുപുലർത്തും. സ്വന്തംനിലയിൽ ചില തൊഴിൽ സംരംഭങ്ങൾ തുടങ്ങിവയ്ക്കുന്നതു ഗുണകരമാവും. വസ്തുക്കച്ചവടക്കാർക്കു നല്ല അവസരങ്ങൾ ലഭിക്കും. മനസ്സിൽ രഹസ്യങ്ങൾ വർധിക്കും. തൊഴിൽപരമായ മികവു കൈവരും. 

ശുഭദിനം– തിങ്കൾ.

പൂയം: സുഖസൗകര്യങ്ങൾ വർധിക്കും. പുനരാലോചനയിൽ ചില കാര്യങ്ങൾക്കു മാറ്റങ്ങൾ വരുത്തും. വേണ്ടപ്പെട്ടവരിൽ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങൾ ലഭിക്കും. അവ മുതലെടുക്കാൻ ശ്രമിക്കണം. കർമരംഗത്തു സ്ഥിരത കൈവരും. പഠനം പുനരാരംഭിക്കാൻ ശ്രമം നടത്തും. വിശിഷ്ട വ്യക്തികളെ കാണാനും പരിചയപ്പെടാനും അവസരം ഉണ്ടാവും. കുടുംബാന്തരീക്ഷം സുഗമമാവും.

ശുഭദിനം– വെള്ളി.

ആയില്യം: കടുത്ത ചില നീക്കങ്ങളിലൂടെ പ്രവർത്തനമേഖല മെച്ചപ്പെടും. നേതൃസ്ഥാനങ്ങളിൽനിന്നു സ്വമേധയാ പിൻമാറും. സുഹൃത്തുക്കൾ മുഖാന്തരം ഗുണാനുഭവങ്ങൾ വർധിക്കും. സ്വഭാവത്തിൽ കർക്കശത വർധിക്കും. തെറ്റിദ്ധാരണ കൂടുതലാവും. സന്താനങ്ങൾക്കു കാലം ഗുണകരമാണ്. കുടുംബത്തിൽ നിന്നും നല്ല അനുഭവങ്ങൾ വർധിക്കും. പ്രയത്നിക്കുന്നതിന്റെ ഫലം മറ്റുള്ളവർക്കും അനുഭവയോഗ്യമാവും. പ്രിയജനാനുകൂല്യം ലഭിക്കും. 

ശുഭദിനം– വെള്ളി.

മകം: സാമ്പത്തിക സ്രോതസ്സുകൾ വർധിക്കും. പുതിയ  പഠനാവസരങ്ങൾ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും. ഗുരുസ്ഥാനീയരിൽ നിന്ന് അനുകൂല മനോഭാവം ഉണ്ടാവും. മനസ്സിന്റെ കലുഷത കുറയും. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉൾഭയം വർധിക്കും. വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. വികസന പദ്ധതികൾക്കു നേതൃത്വം നൽകാനും വിജയപഥത്തിലെത്തിക്കാനും സാധിക്കും. വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടും. 

ശുഭദിനം– ഞായർ.

പൂരം: മാതാപിതാക്കളോടു കൂടുതൽ അടുപ്പം പുലർത്തും. വിദ്യാർഥികൾക്ക് അംഗീകാരം ലഭിക്കും. ഉന്നതരുമായി കൂടുതൽ അടുത്തിടപഴകും. ഗുരുസ്ഥാനീയരിൽ നിന്നു ഗുണാനുഭവങ്ങൾ ഉണ്ടാവും. തൊഴിൽരംഗത്ത് അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണകരമായ ആശയങ്ങളുമായി ഒത്തുപോവും. അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാൻ അവസരം ഉണ്ടാവും. ഗുണാനുഭവങ്ങൾ വർധിക്കുന്ന ആഴ്ചയാവും ഇത്. സാമ്പത്തിക പുരോഗതിക്കു ചില പുതിയ പദ്ധതികൾ ആവിഷ്കരിക്കും. 

ശുഭദിനം– ഞായർ.

ഉത്രം: പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്വന്തം കാര്യങ്ങളി‍ൽ ശ്രദ്ധ കുറയുന്നതുപോലെ തോന്നും .  പഠന കാര്യങ്ങൾ മെച്ചപ്പെടും. പരിജ്ഞാനവും പ്രവൃത്തിപരിചയവും വളർത്തിയെടുക്കാൻ ശ്രമിക്കും. മറ്റുള്ളവരിൽ നിന്നുള്ള പരിഭവങ്ങൾ വർധിക്കും. പൊതുക്കാര്യങ്ങളിൽ നിന്ന് അൽപം അകൽച്ച പാലിക്കും. സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങൾ അനുകൂലമാവും. വിവാഹാലോചന ഫലപ്രദമാവും.

ശുഭദിനം– വെള്ളി.

അത്തം: സുഖസൗകര്യങ്ങൾ വർധിക്കും. രോഗാവസ്ഥയ്ക്ക് ആവശ്യമായ ചികിൽസ സ്വീകരിക്കും. സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങൾ നിറവേറ്റാൻ സാധിക്കും. ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും. കലാകായിക കാര്യങ്ങൾക്കു പ്രോൽസാഹനം വർധിക്കും. വാദപ്രതിവാദങ്ങൾക്കുള്ള പ്രവണത വർധിക്കും. പഠനം മികവുറ്റതാവും. അഭിഭാഷകർക്കും എഴുത്തുകാർക്കും ശുഭകരമായ കാലമാണ്. 

ശുഭദിനം– ബുധൻ.

ചിത്തിര: നഷ്ടപ്പെട്ടുപോയ ചില അവസരങ്ങൾ ഗുണപ്രദമായി തിരിച്ചുവരും. ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ അത്യന്തം പരിശ്രമിക്കും. അകന്നുനിന്ന ദമ്പതികൾക്ക് ഒന്നിക്കാനവസരം ഉണ്ടാവും. ബുദ്ധിമുട്ടുകളും തടസ്സങ്ങളും കുറയുന്ന കാലഘട്ടമാണ്. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കുറയും. തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കണം. സൽക്കർമങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വർധിപ്പിക്കണം. കർമരംഗത്തു ചില പുതിയ പദ്ധതികൾ കണ്ടെത്തും. 

ശുഭദിനം– തിങ്കൾ.

ചോതി: അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാവും. ക്ഷമാശീലം കുറയും. വിജയാനുഭവങ്ങൾ വിലയിരുത്തി പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. അപേക്ഷകൾ അനുകൂലമായിത്തീരും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചർച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും. പൊതുരംഗത്തു ഫലപ്രദമായി പ്രവർത്തിക്കും. 

ശുഭദിനം– ഞായർ

വിശാഖം: ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. അധ്വാനഭാരം കുറയ്ക്കാൻ തീരുമാനിക്കും. ഷെയറുകളിൽ നിന്നു പ്രതീക്ഷിച്ച ലാഭം ലഭിക്കണമെന്നില്ല. അപകടങ്ങളിൽ നിന്നു രക്ഷനേടും. കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാൻ സാധിക്കും. നേർന്നുകിടപ്പുള്ള വഴിപാടുകൾ നടത്താൻ കഴിയും. സ്വപ്രയത്നംകൊണ്ടു പ്രവർത്തനമേഖലയിൽ ഗുണാനുഭവം ഉണ്ടാവും. വിവാദസാധ്യതയുള്ള കാര്യങ്ങളിൽ നിന്നു മാറിനിൽക്കാൻ ശ്രമിക്കണം. പ്രിയജനാനുകൂല്യം ലഭിക്കും. ശുഭദിനം– തിങ്കൾ.

അനിഴം: വ്യക്തിപരമായ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുന്ന കാലഘട്ടമാണ്. ഇറങ്ങിത്തിരിച്ച കാര്യങ്ങൾ പൂർണതയിലെത്തിക്കാനും സാധിക്കും. സഹോദരങ്ങളുമായി സാമ്പത്തിക ഇടപാടുകൾ നടത്തും. തൊഴിൽരംഗത്ത് അംഗീകാരം നേടിയെടുക്കും. കുടുംബസ്വത്തു ഭാഗിച്ചുകിട്ടും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. സൗഹൃദ സംഭാഷണത്തിൽ പുതിയ ആശയങ്ങൾ ലഭിക്കും. പഴയകാല സ്മരണകൾ പങ്കുവയ്ക്കാനവസരം ലഭിക്കും. വാഹനങ്ങൾ വഴി ലാഭമുണ്ടാവും. ശുഭദിനം – വ്യാഴം.

തൃക്കേട്ട: ഉൽസാഹവും സന്തോഷവും വർധിക്കുന്ന കാലമാണ്. അനുഭവത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിയും. സന്താനങ്ങൾക്കു കൂടുതൽ പ്രോൽസാഹനം നൽകാൻ സാധിക്കും. നല്ല ചില ഉദ്ദേശ്യങ്ങൾക്കായി പണം മാറ്റിവയ്ക്കും. ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ച കാണിക്കില്ല. ജീവിത പങ്കാളിയുമായി യാത്രകൾക്കവസരം ലഭിക്കും. എതിർ ചേരിയിലുള്ളവരെ അനുകൂലമാക്കിയെടുക്കാൻ കഴിയും. പ്രശസ്തി വളർത്തിയെടുക്കാൻ സാധിക്കും. 

ശുഭദിനം– തിങ്കൾ.

മൂലം : തൊഴിൽ മാറ്റത്തിനു ശ്രമിക്കുന്നവർക്കു കാലം ഗുണകരമാണ്. ആരോപണങ്ങളിൽ നിന്നു വിമുക്തനാവും. തടസ്സപ്പെട്ടുകിടന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. സന്തോഷവും സമാധാനവും ഏറെ അനുഭവപ്പെടുന്ന കാലമാണ്. മനസ്സു സ്ഥിരപ്പെടും . പരിശ്രമംകൊണ്ട് അർഹമായ കാര്യങ്ങൾ നേടിയെടുക്കാനാവും . വസ്തു സംബന്ധമായ കാര്യങ്ങളി‍ൽ ചെറിയ തടസ്സങ്ങളനുഭവപ്പെടും . വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കും. കർമരംഗം ചടുലമാകും . 

ശുഭദിനം– വ്യാഴം .

പൂരാടം : ജീവിതപങ്കാളിയെ തൊഴിൽ സ്ഥലത്തേക്കു കൊണ്ടുപോകാൻ സാധിക്കും. പെട്ടെന്നുള്ള യാത്രകൾ വേണ്ടിവരും. സുഖസൗകര്യങ്ങൾ വർധിക്കും. നല്ല ചില അവസരങ്ങൾ തേടിയെത്തും. ആർഭാടങ്ങൾ വർധിക്കും . പ്രിയജനങ്ങളുടെ കാര്യങ്ങളിൽ ആശങ്ക വർധിക്കും. ഉത്തരവാദിത്തങ്ങൾ കൂടുതലാവുമെങ്കിലും  അവ യഥാസമയം പൂർത്തീകരിക്കാൻ കഴിയും . വേണ്ടപ്പെട്ടവരുടെ മംഗളകർമങ്ങളിൽ പങ്കാളിയാവും. ഗൃഹനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാവും. 

ശുഭദിനം – വെള്ളി.

ഉത്രാടം: പ്രതീക്ഷകൾ യാഥാർഥ്യമാക്കാൻ കഴിയും. സ്ത്രീജനങ്ങൾ മുഖേന ഗുണാനുഭവങ്ങൾ ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങാൻ ശ്രമിക്കുന്നവർക്കു കാലം ഗുണപ്രദമാണ്. കർമപഥങ്ങളിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. സ്വന്തമായി വാഹനം വാങ്ങാൻ കഴിയും. ചില കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടതായി വരും. വിദ്യാർഥികൾക്കു നല്ല വാക്കുകൾ കേൾക്കാനിടവരും. അംഗീകാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. 

ശുഭദിനം– ബുധൻ.

തിരുവോണം: ആരോഗ്യം തൃപ്തികരമാവും. എൻജിനീയറിങ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് അഭിവൃദ്ധി ഉണ്ടാവും. ബന്ധങ്ങൾ ദൃഢപ്പെടും. നല്ല കാര്യങ്ങൾക്കായി പണം ചെലവാക്കുന്നതിൽ അഭിമാനം തോന്നും. കുടുബസംഗമത്തിനു യോഗമുണ്ട്. ബാധ്യതകൾ തീർക്കാൻ കഴിയും. വീടു വാങ്ങാൻ സാധിക്കും. ഭാവിപുരോഗതിക്കാവശ്യമായ പദ്ധതികൾക്കു രൂപംകൊടുക്കും. 

ശുഭദിനം– തിങ്കൾ.

അവിട്ടം: പരിശ്രമിക്കുന്ന എല്ലാ കാര്യങ്ങളും വിജയപഥത്തിലെത്തിക്കാൻ സാധിക്കും. കുടുംബത്തിൽ ഐക്യം വളരും. ക്രയവിക്രയങ്ങളിൽ ആദായം ലഭിക്കും. പ്രശസ്തി വർധിക്കും. വിദ്യാകാര്യങ്ങളിൽ മികവു കുറയും. നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. ശുഭാപ്തിവിശ്വാസം വച്ചുപുലർത്തും. സന്താനങ്ങൾക്കു ഗുണം വർധിക്കും. 

ശുഭദിനം– വ്യാഴം.

ചതയം: മുടങ്ങിക്കിടന്നിരുന്ന ചില കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. പിതൃസ്വത്ത് അനുഭവയോഗ്യമാവും. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ആത്മാർഥ സൗഹൃദങ്ങളെ തിരിച്ചറിയാൻ സാധിക്കും. കർമരംഗത്തു സ്ഥിരപ്പെടും. സഹോദരൻമാർ, അയൽക്കാർ എന്നിവരുമായി നല്ല ബന്ധം പുലർത്തും. തെറ്റിദ്ധാരണകൾ വർധിക്കും. പ്രിയജനങ്ങളുടെ പിന്തുണ ലഭിക്കും. 

ശുഭദിനം – ബുധൻ.

പൂരുരുട്ടാതി: കാര്യശേഷി വർധിക്കും. ചീത്ത കൂട്ടുകെട്ടുകളിൽനിന്ന് അകന്നുനിൽക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റിയതിൽ ആത്മാഭിമാനം തോന്നും. വിവാഹാദി മംഗളകാര്യങ്ങൾ തീരുമാനത്തിലെത്തും. കുടുംബത്തിലെ ചില പ്രധാന കാര്യങ്ങൾ വിട്ടുപോവാൻ ഇടയുണ്ട്. ഭൂമിസംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. വായന, എഴുത്ത് എന്നീ ശീലങ്ങൾ വളർത്തിയെടുക്കും. ഗുണദോഷ സമ്മിശ്രമായ കാലമാകയാൽ ദോഷം കുറയ്ക്കാൻ ദൈവികചിന്ത അത്യാവശ്യമാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. 

ശുഭദിനം– ഞായർ.

ഉത്രട്ടാതി: തർക്കങ്ങൾക്കു മധ്യസ്ഥത വഹിക്കേണ്ടിവരും. വാക്സാമർഥ്യംകൊണ്ടു ശ്രദ്ധേയനാവും. വിദ്യാർഥികൾക്കു നല്ല അവസരങ്ങൾ വന്നുചേരും. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അസ്വസ്ഥത വരുത്തിവയ്ക്കുന്നതു ശ്രദ്ധിക്കണം. അവസരത്തിനൊത്തു പെരുമാറും. കൂട്ടുകെട്ടുകളിൽ നിന്നു വിട്ടുനിൽക്കും. സാമ്പത്തികമായി നീക്കിയിരിപ്പു കണ്ടെത്തും. കലാകാരൻമാർക്ക് അവസരങ്ങൾ കുറയും. വിവാഹം ആലോചിക്കുന്നവർക്കു കാലം അനുകൂലമാവും.ആഡംബര കാര്യങ്ങൾ ചെയ്യും.

ശുഭദിനം– വ്യാഴം.

രേവതി: എല്ലാ കാര്യങ്ങളിലും വിശാലമായ ചിന്താഗതി വച്ചുപുലർത്താൻ ശ്രമിക്കണം. കുടുംബപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവച്ചുപുലർത്തും. കൂടുതൽ അറിവു സമ്പാദിക്കാൻ കഴിയും. മനസ്സ് ഒന്നിലും ഉറച്ചുനിൽക്കില്ല. വേണ്ടപ്പെട്ടവരുടെ സഹായസഹകരണം ആശ്വാസകരമാവും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വർധിക്കും. പ്രവർത്തനമേഖലയിൽ ഉൽസാഹം കൂടും. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും. കോടതിക്കാര്യങ്ങൾ മധ്യസ്ഥതയിൽ തീർക്കും. 

ശുഭദിനം– തിങ്കൾ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.