Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രഫലം: നിങ്ങളുടെ ഭാഗ്യദിവസം എന്ന്?

ജ്യോതിഷം

9.10.2016 മുതൽ 15.10.2016 വരെ (1192 കന്നി 23 മുതൽ 1192 കന്നി 29 വരെ)

അശ്വതി

കാര്യങ്ങൾ വേണ്ടതുപോലെ നടത്തിക്കൊണ്ടുപോകാൻ കഴിയുമെങ്കിലും കടുത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. മാതാവിന്റെ പ്രത്യേക വാത്സല്യത്തിന് ഇടയാകും. ദുശ്ശീലങ്ങൾ വർധിക്കാതെ നോക്കണം. സാമ്പത്തിക കാര്യങ്ങൾ ഒത്തിണങ്ങിപ്പോകും. കുടുംബത്തിനുവേണ്ടി ചില നല്ലകാര്യങ്ങൾ നടത്താൻ അവസരം ലഭിക്കും. ഭാഗ്യപരീക്ഷണങ്ങളിൽ നേട്ടം കൈവരിക്കും. സുഹൃത്തുക്കളുമൊത്തു യാത്രകൾ വേണ്ടിവരും. മംഗളകർമങ്ങൾ നടക്കും. ശുഭദിനം – വെള്ളി

ഭരണി

സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കും. ലക്ഷ്യസ്ഥാനത്തെത്തുവാൻ കഠിനമായി പരിശ്രമിക്കും. അലസതാമനോഭാവം കൈവെടിയാൻ ശ്രമിക്കണം. സൗന്ദര്യസംരക്ഷണങ്ങൾക്കായി പണം ചെലവു ചെയ്യും. അനുയോജ്യമായ വിവാഹാലോചനകൾ വന്നുചേരും. മാതാപിതാക്കൾക്ക് അപ്രിയമായ കാര്യങ്ങൾ ചെയ്യും. അർഹമായ കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. കാർഷികവൃത്തി പുഷ്ടിപ്പെടും. ആഡംബരവസ്തുക്കൾ വാങ്ങും. ശുഭദിനം – തിങ്കൾ

കാർത്തിക

വ്യാപാരികൾക്കു പുരോഗതി ഉണ്ടാകുമെങ്കിലും ചതി, വഞ്ചന മുതലായവ പ്രത്യേകം ശ്രദ്ധിക്കണം. കരാറുജോലിക്കാർ, ഭൂമി കച്ചവടക്കാർ എന്നിവർക്കു നല്ല അവസരങ്ങൾ ലഭിക്കും. വലിയ സാമ്പത്തിക പദ്ധതികളിൽനിന്നു പിന്മാറുന്നതാകും നല്ലത്. നിഷേധാത്മകമായ നിലപാടിൽനിന്നും ഒഴിഞ്ഞുമാറി യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിക്കും. സ്വന്തം കാര്യത്തേക്കാളുപരി  മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിക്കും. ദൈവിക കാര്യങ്ങളിൽ സജീവമായി ഇടപെടും. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സാമൂഹ്യപ്രവർത്തനം ഗുണകരമാകും. ശുഭദിനം – ബുധൻ

രോഹിണി

വിദ്യാർഥികൾക്കു നല്ല അവസരങ്ങൾ വന്നുചേരും. നീർക്കെട്ട് മുതലായ രോഗാനുഭവങ്ങൾ അനുഭവപ്പെടും. യുക്തിപൂർവം ചിന്തിക്കുന്നതിനാൽ അബദ്ധങ്ങൾ കുറയും. മറ്റുള്ളവരെ എളുപ്പം സ്വാധീനിക്കാൻ കഴിയും. കടബാധ്യതകൾ തീർക്കാൻ കഴിയും. വേണ്ടപ്പെട്ടവരിൽനിന്നു സഹായം ലഭിക്കും. തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. ജീവിതപങ്കാളിക്കു തൊഴിൽസാധ്യത ഉണ്ട്. മനഃസമാധാനം കൈവരും. സന്താനങ്ങൾക്കു ഗുണാനുഭവങ്ങൾ ഉണ്ടാകും. ശുഭദിനം – വ്യാഴം

മകയിരം

പല കാര്യങ്ങളിലും ശരിയായ തീരുമാനങ്ങൾ എടുക്കും. മറ്റുള്ളവർ തുടങ്ങിവച്ച കാര്യങ്ങൾ പിൻതുടരാൻ തയാറാകും. ദാമ്പത്യജീവിതത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. വസ്തുനിഷ്ഠമായ കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങളും സഹകരണവും ഉണ്ടാകും. മറ്റുള്ളവരുടെ വിഷമാവസ്ഥയ്ക്കു ശാശ്വത പരിഹാരം നൽകാനാകും. കർഷകർക്കു നല്ല ചില അവസരങ്ങൾ ലഭിക്കും. ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. സന്താനങ്ങളുടെ പഠനകാര്യങ്ങൾ വേണ്ടതുപോലെയാകും. ശുഭദിനം – ബുധൻ

തിരുവാതിര

പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം വച്ചുപുലർത്തും. വിപരീതാനുഭവങ്ങളെ ദീർഘദൃഷ്ടിയോടെ മുന്നിൽ കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. മത്സരങ്ങൾ വർധിക്കും. അനാവശ്യ കാര്യങ്ങൾക്കായി ചെലവു ചെയ്യും. പരോപകാരത്തിനുള്ള അവസരങ്ങൾ ഉപയോഗപ്രദമാക്കാൻ ശ്രമിക്കണം. ആഗ്രഹങ്ങൾ ഏറക്കുറെ അനുഭവത്തിൽ വന്നുചേരുന്നതായി തോന്നും. ചെറിയ തോതിലുള്ള രോഗാനുഭവങ്ങൾ ഉണ്ടാകും. വാഹനരംഗത്തു പ്രവർത്തിക്കുന്നവർക്കു കാലം ഗുണകരമാണ്. ഗൃഹനിർമാണം നടക്കും. തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാകും. ശുഭദിനം – ഞായർ.

പുണർതം

മക്കളുടെ കാര്യത്തിലുണ്ടായിരുന്ന ഉത്കണ്ഠ നീങ്ങും. സർക്കാർ ആനുകൂല്യങ്ങൾക്കു സാധ്യത ഉണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനാവില്ല. വേണ്ടപ്പെട്ടവരുമായി ഒത്തൊരുമിക്കാനവസരം ലഭിക്കും. ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാകും. നിയമകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടായേക്കാം. കർമരംഗം അനുകൂലമാകും. പ്രിയജനാനുകൂല്യം ഉണ്ടാകും. ആഹ്ലാദകരമായ കുടുംബജീവിതം സാധ്യമാകും. ശുഭദിനം – ബുധൻ

പൂയം

നല്ല കാര്യങ്ങൾക്കായി പണം ചെലവാക്കും. കഴിവുള്ളവർക്കു പ്രോത്സാഹനം ലഭിക്കും. കുടുംബകാര്യങ്ങൾ ചിലതു വിട്ടുപോകാൻ ഇടയുണ്ട്. മാതാവിന് അപ്രിയമുളവാക്കുന്ന ചില കാര്യങ്ങളിലേർപ്പെടും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കാൻ കഴിയും. വായന, എഴുത്ത് മുതലായ ശീലങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും. അനാവശ്യമായി തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. സഹോദരഗുണം അനുഭവിക്കും. കലാകാരന്മാർക്കു നല്ല കാലമാണ്. ശുഭദിനം – തിങ്കൾ

ആയില്യം

കാര്യസാധ്യത്തിനായി പല മാർഗങ്ങളും കണ്ടെത്തും. സുഹൃദ് സഹായം ഏറെ ഉണ്ടാകും. സൽക്കർമങ്ങൾക്കു സാക്ഷ്യം വഹിക്കും. എടുത്തുചാടി  പ്രവർത്തിക്കുന്നതുകൊണ്ടു ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്. കലാരംഗത്തു ശ്രദ്ധിക്കപ്പെടും.  ഉത്കണ്ഠകൾ ഉണ്ടാകും. മുൻകോപം ഉണ്ടാകും. കൃഷിയിലും കച്ചവടത്തിലും ഏർപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ഉണ്ടാകും. ചില മുൻകാല പ്രവർത്തനങ്ങൾ അനുകൂല ഫലം തരും. ശുഭദിനം – തിങ്കൾ

മകം

അത്യാവശ്യമായ കാര്യങ്ങൾ നേടാൻ കാലം ഗുണകരമാണ്. പല രംഗത്തും വിരോധികൾ വർധിക്കാൻ ഇടയുണ്ട്. സന്താനങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും. വാഹനസംബന്ധമായി പ്രവർത്തിക്കുന്നവർക്കു ചില തടസ്സങ്ങൾ അനുഭവപ്പെടും. വലിയ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയാറാവും. ഭൂമി കച്ചവടക്കാർക്കു നല്ല അവസരങ്ങൾ വന്നുചേരും. മത്സരബുദ്ധി വച്ചുപുലർത്തും. തീരുമാനങ്ങൾ അനുഭവജ്ഞരോട് അന്വേഷിക്കുന്നതു നന്നാകും. ഇഷ്ടപ്പെട്ട വിഷയങ്ങൾ പഠിക്കാൻ കഴിയും. ശുഭദിനം– വ്യാഴം

പൂരം

വിദ്യാഭ്യാസപരമായി മികവ് ഉണ്ടാകും. അഭിഭാഷകർക്കു നല്ല കാലമാണ്. മറ്റുള്ളവരുടെ മുന്നിൽ നല്ല വ്യക്തിത്വം പുലർത്താൻ കഴിയും. പൊതുവെ ചെലവു ചുരുക്കാൻ ശ്രമിക്കും. തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടും. പരോപകാരം ചെയ്യാനുള്ള അവസരം ശ്രദ്ധിക്കാതെ പോകരുത്. സുഹൃദ് ബന്ധങ്ങൾ ദൃഢമാകും. സഹോദര സ്ഥാനത്തുള്ളവർക്കു ഗുണാനുഭവങ്ങൾ ഉണ്ടാകും. ശുഭദിനം – ഞായർ

ഉത്രം

വാദപ്രതിവാദങ്ങൾക്കു താൽപര്യം ഉണ്ടാകും. സുപ്രധാനങ്ങളായ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും. പല കാര്യങ്ങളിലും എതിർപ്പിലായിരുന്നവരുമായി ഒത്തുചേരാനുള്ള അവസരം ഉണ്ടാകും. കുടുംബകാര്യങ്ങളിൽ അസംതൃപ്തി തോന്നും. ബാധ്യതകൾ പരിഹരിക്കാൻ കഴിയും. മാതാവിന് അപ്രിയമുളവാക്കുന്ന കാര്യങ്ങൾ ചെയ്യും. നല്ല കാര്യങ്ങൾക്കായി പണം മാറ്റിവയ്ക്കും. ഭൂമി സംബന്ധമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ അനുഭവപ്പെടും. പത്രമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം കിട്ടും. ശുഭദിനം – ബുധൻ

അത്തം

പല കാര്യങ്ങളിലും അപ്രതീക്ഷിതമായി തടസ്സങ്ങൾ വന്നുചേരും. ശമ്പളവർധന പ്രാബല്യത്തിൽ വരും. അനുകൂല്യങ്ങൾ, വായ്പകൾ എന്നിവയ്ക്കു ശ്രമിക്കുന്നവർക്ക് കാലം ഗുണകരമാണ്. കലാകാരന്മാർക്കു നല്ല അവസരങ്ങൾ ലഭിക്കും. ഉചിതമായ കാര്യങ്ങൾ തിരഞ്ഞെടുത്തു പ്രവർത്തിക്കാൻ ശ്രമിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായഭിന്നത ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം വേണ്ടവിധം ഉപയോഗപ്രദമാക്കും. പ്രവർത്തനം ലാഭകരമാവും. സർക്കാരിൽനിന്ന് അനുകൂലമായ തീരുമാനങ്ങൾ ലഭിക്കും. ശുഭദിനം – ബുധൻ

ചിത്തിര

ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും. പ്രധാനകാര്യങ്ങളിൽ തീരുമാനമെടുക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. ഊഹക്കച്ചവടത്തിൽനിന്നും പിന്മാറണം. കാർഷികമായ കാര്യങ്ങളിൽ താൽപര്യമുണ്ടാകും. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. നല്ല വ്യക്തിത്വം നിലനിർത്താൻ സാധിക്കും. ഉപകാരം ചെയ്തവരെ പ്രീതിപ്പെടുത്താൻ അവസരം ലഭിക്കും. കർമരംഗത്തു കാര്യമായ ശ്രദ്ധ നൽകണം. സാമ്പത്തികസ്ഥിതി അനുകൂലമാകും. പൈതൃകസ്വത്തു ലഭിക്കും. ശുഭദിനം – ബുധൻ 

ചോതി

കുടുംബ കാര്യങ്ങളിൽ ചെറിയ വീഴ്ചകൾക്കു സാധ്യതയുണ്ട്. ഉന്നത വ്യക്തികളിൽനിന്ന് ആത്മവിശ്വാസം വളർത്തുന്ന വാക്കുകൾ കേൾക്കും. പ്രണയകാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. കാര്യസാധ്യത്തിനായി കഠിനമായി ശ്രമിക്കും. വേണ്ടപ്പെട്ടവരുടെ പ്രയാസങ്ങൾക്കു പരിഹാരം കണ്ടെത്തും. ഭൂമി സംബന്ധമായ കാര്യങ്ങൾ തടസ്സപ്പെടും. നിയമ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിച്ചേക്കാം. മേലധികാരികളിൽനിന്നു സമ്മർദം വർധിക്കും. വീടുവിട്ട് താമസിക്കേണ്ടിവരും. ക്രയവിക്രയം മെച്ചപ്പെടും. ശുഭദിനം – വെള്ളി

വിശാഖം

പ്രയാസങ്ങളിൽ മനസ്സലിവു തോന്നും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. അലസത വർധിക്കും. ജീവിതരീതികൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതു ഗുണപ്രദമാകും. പുതിയ ചില വസ്തുക്കൾ ലഭിക്കാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് അനുകൂല സാഹചര്യങ്ങൾ ലഭിക്കും. ദൈവാനുകൂല്യം വളർത്തിയെടുക്കാൻ ശ്രമിക്കുന്നതു പ്രയാസങ്ങൾ കുറയ്ക്കും. സാമ്പത്തികമായ പുരോഗതിയുണ്ടാകും. പഴയ ചില കടങ്ങൾ തീർക്കാൻ കഴിയും. ശുഭദിനം – വ്യാഴം

അനിഴം

രക്ഷിതാക്കളിൽനിന്ന് അനുമോദനങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്നിരുന്ന സംരംഭങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. വ്യാപാരികൾക്കു നഷ്ടങ്ങൾ നികത്തിയെടുക്കാൻ കഴിയും.  വിദ്യാർഥികൾക്കു കാലം ഗുണകരമല്ല. അവസരങ്ങൾ ചിലത് വഴുതിപ്പോകാൻ ഇടയുണ്ട്. പലകാര്യങ്ങൾക്കും പലതവണ പ്രവർത്തിക്കേണ്ടിവരും.  അപേക്ഷകൾക്ക് അനുകൂല പ്രതികരണം ഉണ്ടാകും. കിട്ടാക്കടങ്ങൾ‍ പിരിഞ്ഞുകിട്ടും. സാമ്പത്തിക ശ്രേയസിനുള്ള ശ്രമം വിജയിക്കും. ശുഭദിനം – ബുധൻ

തൃക്കേട്ട

പൊതുവെ വേവലാതികൾ വർധിക്കുന്ന കാലമാണ്. ആഘോഷങ്ങളിൽ സജീവ സാന്നിധ്യം നിലനിർത്തും. പല കാര്യങ്ങളും എളുപ്പവഴിയിൽ നേടാൻ ശ്രമിക്കും. വ്യക്തമായ പദ്ധതി ആസൂത്രണങ്ങൾ ഇല്ലാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. സംശയങ്ങൾ വർധിക്കും. എടുത്തുചാടി ഒരു കാര്യത്തിലും അഭിപ്രായം പറയരുത്. വിദ്യാർഥികൾക്കു മടുപ്പു തോന്നും. സാമ്പത്തികരംഗത്തു മികച്ച സാധ്യതകൾ ഉണ്ട്. നല്ല ഒരു മുന്നേറ്റലക്ഷ്യം വച്ചു പ്രവർത്തിച്ചാൽ നല്ലതാണ്. ശുഭദിനം – ഞായർ

മൂലം

സ്വന്തമായ ചില പ്രവർത്തനമേഖല കണ്ടെത്തും. മുൻകോപം നിയന്ത്രിക്കണം.  തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും. കലാരംഗത്തും സൈന്യരംഗത്തും പ്രവർത്തിക്കുന്നവർക്കു കാലം ഗുണകരമാണ്. ആത്മവിശ്വാസത്തോടെ പല കാര്യങ്ങളിലും ഇറങ്ങിത്തിരിക്കും. സന്താനങ്ങളിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും. ദുഃശീലങ്ങൾ വർധിക്കാതെ നോക്കണം. മാതാപിതാക്കളിൽനിന്നു സഹകരണം വർധിക്കും. കർമരംഗം ചടുലമാവും. പുതിയ ചില സാധ്യതകളുണ്ടാകും. സ്ഥാനക്കയറ്റം കിട്ടും. ശുഭദിനം – ബുധൻ

പൂരാടം

പുതിയ ബന്ധങ്ങൾ വർധിക്കും. കർമരംഗത്തു പ്രയത്നങ്ങൾക്കു ഫലം ലഭിക്കും, ഏർപ്പെട്ട കാര്യങ്ങളിൽനിന്നു പിൻതിരിയില്ല. വിവാഹം അന്വേഷിക്കുന്നവർക്കു മനംമടുപ്പു തോന്നാനിടയുണ്ട്. സ്വാർഥത വച്ചു പുലർത്തും. കുടുംബകാര്യങ്ങൾ യഥാവിധി നിറവേറ്റാനാകും. എങ്കിലും കുടുംബത്തിൽ അഭിപ്രായവ്യത്യാസം വർധിക്കും. ഭൂമി സംബന്ധമായ കാര്യങ്ങൾക്കു മുടക്കം സംഭവിക്കാനിടയുണ്ട്. വിദ്യാഭ്യാസപരമായ മികവ് ഉണ്ടാകും. ഗവേഷണാത്മകമായ പ്രവർത്തനങ്ങൾ വിജയകരമാകും. ശുഭദിനം – ഞായർ

ഉത്രാടം

ഭാഗ്യപുഷ്ടി അനുഭവിക്കുന്ന കാലമാണ്. ഏർപ്പെടുന്ന കാര്യങ്ങൾ ഒരുവിധം ഭംഗിയായി പൂർത്തീകരിക്കാൻ സാധിക്കും. മാതാവിന് അപ്രിയമായി പെരുമാറും. സന്താനങ്ങൾക്കു കർമരംഗത്തു ചില അസ്വസ്ഥതകൾ ഉണ്ടാകും. സ്വർണം, വസ്ത്രം മുതലായവയ്ക്കു യോഗമുണ്ട്. വാഹനങ്ങൾക്കു ചില കേടുപാടുകൾ സംഭവിക്കും.  ചികിത്സയ്ക്കു ഫലം കണ്ടുതുടങ്ങും. സൽകർമങ്ങൾക്ക് അവസരങ്ങൾ വർധിക്കും. പഠനം ശുഭകരമാകും. ശുഭദിനം – വെള്ളി

തിരുവോണം

പലകാര്യങ്ങളിലും ഉത്സാഹത്തോടെ പ്രവർത്തിക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥയിൽ മനസ്സലിവു തോന്നും. ഭാഗ്യാനുഭവങ്ങൾ വർധിക്കും. മത്സരങ്ങളിൽ  വിജയം ലഭിക്കും. വ്യാപാരികൾക്കു നഷ്ടം നികത്താൻ സാധിക്കും. സ്വന്തം അഭിവൃദ്ധിക്കായി ചില പ്രവർത്തനങ്ങൾക്ക് ഇറങ്ങിത്തിരിക്കും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും. വ്യവഹാരങ്ങളും തർക്കങ്ങളും തീർപ്പിലാകും. ശുഭദിനം – വ്യാഴം.

അവിട്ടം

കാര്യസാധ്യത്തിനായി അടവുകൾ പയറ്റും. ഗൃഹനിർമാണത്തിനു വേണ്ട കാര്യങ്ങൾ ചെയ്യാനാകും. പ്രവർത്തനമേഖലയിൽ അധികാരപരിധി വർധിക്കും. കോടതിക്കാര്യങ്ങൾ ഒത്തുതീർപ്പിലെത്തും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയസാധ്യത വർധിക്കും. ഉൾഭയം വർധിക്കും. വാഹനം ഉപയോഗിക്കുന്നതിൽ വളരെ ശ്രദ്ധിക്കണം. കഴിവുകൾക്ക് അഭിനന്ദനം ലഭിക്കും. കുടുംബാന്തരീക്ഷം സമാധാനപൂർണമാകും. ധനലാഭം ഉണ്ടാകും. ശുഭദിനം – ബുധൻ

ചതയം

വേണ്ടപ്പെട്ടവരുടെ ആനുകൂല്യം, ഐശ്വര്യപുഷ്ടി എന്നിവ ഉണ്ടാകും. അനാരോഗ്യം മൂലം പലപ്പോഴും അവധിയെടുക്കേണ്ടിവരും. ജീവിതത്തെക്കുറിച്ച് ആശങ്കകൾ വർധിക്കും. കലാരംഗത്തും പൊതുവേദികളിലും അംഗീകരിക്കപ്പെടും. ആ രംഗങ്ങളിൽ പുതിയ സാധ്യതകൾ ഉണ്ടാകും. മത്സരങ്ങളിൽ ഏർപ്പെടും, കൃഷിയിൽനിന്നു കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. മുതിർന്നവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ സംതൃപ്തി തോന്നും. പ്രിയജനാനുകൂല്യം കൊണ്ടു ജീവിതപുഷ്ടി കൈവരും. ശുഭദിനം – ഞായർ

പൂരുരുട്ടാതി

മനസ്സിനെ ലാഘവപ്പെടുത്താൻ കഴിയും. സൽപ്രവൃത്തികൾക്കു സർവാത്മനാ സഹകരിക്കും. സംഘടിത ശ്രമങ്ങൾ വിജയപ്രദമാകും. അറിയാതെ ചെയ്തുപോയ അബദ്ധങ്ങൾ തിരുത്താനാകും. ന്യായമല്ലാത്ത കാര്യങ്ങളിൽ ചെന്നുപെടാൻ ഇടയുണ്ട്. ദുഃശീലങ്ങളിൽനിന്നും ഉൾവലിയാൻ ശ്രമിക്കും. ശാരീരികമായി ക്ഷീണം അനുഭവപ്പെടും. കുടുംബജീവിതം തൃപ്തികരമാകും. കാര്യനിവൃത്തികൾ ഉണ്ടാകും. ഭൂമി വാങ്ങാനും വീടു വയ്ക്കാനും കഴിയും. ശുഭദിനം – ബുധൻ

ഉത്രട്ടാതി 

സുഹൃദ് ബന്ധങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയുണ്ട്. വേണ്ടപ്പെട്ടവരുടെ വളർച്ചയിലും ഉയർച്ചയിലും ചാരിതാർഥ്യം അനുഭവിക്കും. അപ്രതീക്ഷിതമായി തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെ മറികടന്നു പ്രവർത്തിക്കാൻ സാധിക്കും. ഭാവിയെ ലക്ഷ്യമാക്കി ചില പദ്ധതികളിൽ ഇറങ്ങിത്തിരിക്കും. നഷ്ടസാധ്യത വളരെ കൂടുതലാണ്. കർമരംഗത്തു ചില പ്രയാസങ്ങൾക്കു സാധ്യതയുണ്ട്. ഉന്നതമായ ജീവിതസാധ്യത, സാമൂഹ്യ പ്രതിബന്ധത എന്നിവ വർധിക്കും. ശുഭദിനം – വ്യാഴം

രേവതി

വാക്കുകൾ മറ്റുള്ളവർക്കു ദോഷകരമാകാതെ നിയന്ത്രിക്കണം. സന്താനങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും. യാത്രകൾ സഫലമാകും. കുടുംബത്തിന്റെ നിയന്ത്രണകാര്യങ്ങളിൽ ചില പരിവർത്തനങ്ങൾ ആവശ്യമായി വരും. വ്യക്തിസ്വാതന്ത്ര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. പഴയ ചില സങ്കീർണസമസ്യകൾ പരിഹരിക്കപ്പെടും. മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതി വർധിക്കും. മാതാപിതാക്കൾക്കു ഗുണകരമായ ചില കാര്യങ്ങൾ ചെയ്യും. സ്വന്തം നിലയിലോ വേണ്ടപ്പെട്ടവർക്കോ മംഗളകാര്യങ്ങൾ നടക്കും.ശുഭദിനം – ബുധൻ 

Your Rating: