Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യരാശി ഫലം 2017- മിഥുനം രാശി

gemini-stars

ആഡംബര ഭ്രമവും ധനസമ്പാദന മോഹവും  ജമിനി രാശിക്കാരുടെ പ്രത്യേകതയാണ്. സ്വതന്ത്രബുദ്ധികളും തൊഴിൽ  രംഗത്ത് സുതാര്യമായ ആശയവിനിമയം നടത്തുന്നവരുമായിരിക്കും.  

മിഥുനം – ജമിനി (മേയ് 22 –ജൂൺ 21)

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  2017 അത്ര ഗുണം പ്രദാനം ചെയ്യുന്ന കാലഘട്ടമല്ല. എങ്കിലും ദൈവാധീനം വേണ്ടുവോളമുള്ള കാലമാണ്. സൂര്യചാരവശാൽ ജനുവരിയിൽ ക ർമരംഗത്ത് അഭിവൃദ്ധി, വസ്തു, വാഹന ലബ്ധി, പുതിയ പ ദ്ധതികൾ ആവിഷ്കരിക്കൽ, ഫെബ്രുവരിയിൽ മനസ്സന്തോഷം, പരീക്ഷാദികൾക്കുള്ള കഠിനമായ അധ്വാനം, നിദ്രാഭംഗം, പ്രണയസാഫല്യം, മാർച്ചിൽ ഗൃഹത്തിൽ അന്തഛിദ്രം, ഗുരുജനാരിഷ്ടം, മനോവ്യസനം. 

ഏപ്രിൽ മാസത്തിൽ സർക്കാരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കൽ, വ്യവഹാര വിജയം, മേയ് മാസത്തിൽ സാമ്പത്തിക പുരോഗതി, കർമ  വ്യാപാരരംഗത്ത് സംഘർഷം. തിരഞ്ഞെടുപ്പിൽ പരാജയം. ജൂൺ മാസത്തിൽ  ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം, സന്താനഭാഗ്യം. ജൂലൈ മാസത്തിൽ ജലം, വൈദ്യുതി, വാഹനം,രാസപദാർഥങ്ങൾ എന്നിവ മൂലം കുഴപ്പങ്ങൾ സംഭവിക്കൽ. ഓഗസ്റ്റ് മാസത്തിൽ തൊഴിൽ സംബന്ധമായ യാത്ര, സർക്കാരിൽ നിന്ന് അനുകൂലമായ നടപടി, സംഗീത സാഹിത്യ സദസ്സുകളിൽ സാന്നിധ്യം വഹിക്കൽ. െസപ്റ്റംബർ മാസത്തിൽ അകന്നു  കഴിഞ്ഞവരുമായി അടുപ്പം കൂടൽ.  യോഗ പരിശീലനം, മൃഷ്ടാന്നഭോജനം. ഒക്ടോബർ മാസത്തിൽ വിദ്യാ പുരോഗതി. നവംബറിൽ പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. പ്രമാണങ്ങളിലൊപ്പുവയ്ക്കൽ. ഡിസംബറി ൽ വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കൽ. സർക്കാരിൽ നിന്ന് ഗുണാനുഭവം. ഗുരുജനാരിഷ്ടം, സ്ഥാനചലനം  എന്നിവയ്ക്ക് ലക്ഷണം കാണുന്നുണ്ട്.

സാമാന്യഫലം

നവീന ഗൃഹാരംഭപ്രവർത്തനം, ഇഷ്ടജനസഹവാസം, ഉദ്യോഗക്കയറ്റം,  അഭിമാനവർധനവ്, വിജയകരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാകൽ, വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കൽ, മേലധികാരികളിൽ നിന്ന് അനുമോദനവും പ്രോത്സാഹനവും  അംഗീകാരവും  ലഭിക്കൽ, ഭാഗ്യക്കുറി ലഭിക്കൽ, സൽസന്താന ലാഭം, ഉപരിപഠനം നടത്താൻ കഴിയൽ, ബന്ധുജനങ്ങളുടെ  മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കൽ, വിരഹദുഃഖം, വളരെക്കൊല്ലമായി ആഗ്രഹിക്കുന്ന  പുണ്യദേവാലയം സന്ദർശനം എന്നിവ ഫലമാകുന്നു.

ദോഷപരിഹാരം 

ഹനുമാന് അവിൽ നിവേദ്യം, നരസിംഹമൂർത്തിക്ക് പാനകനിവേദ്യം, സുബ്രഹ്മണ്യസ്വാമിക്ക് പാൽപായസം, ദേവീഭാഗവത പാരായണം, ശിവന് ധാര, പി ൻ വിളക്ക് എന്നിവയാകുന്നു. (2017 പുതുവർഷഫലം വനിതയിൽ)

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ഹസ്തരേഖാ വിദഗ്ധൻ, ആധ്യാത്മിക പ്രഭാഷകൻ, ആകാശവാണി അംഗീകൃത നാടകനടൻ എന്നീ നിലകളിൽ പ്രശസ്തനാണ്.  പ്രഥമ മുരളി പുരസ്കാരം , ജ്യോതി ഭൂഷൺ, ജ്യോതിഷ ചക്രവർത്തി, ജ്യോതിഷ കേസരി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ് അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  തൃശൂർ വടക്കുംനാഥ ക്ഷേത്രം, പഴയന്നൂർ ക്ഷേത്രം, ഗുരുവായൂർ അമ്പലത്തിലെ ഗണപതി ക്ഷേത്രം, കാഞ്ചീപുരം ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം തുടങ്ങി അനവധി ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.