Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യരാശി ഫലം 2017- കന്നി രാശി

virgo-stars

കന്നി – വിർഗോ  ( ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഭക്ഷണ കാര്യങ്ങളിൽ നിർബന്ധ ബുദ്ധിയുള്ളവരും ശുചിത്വം പാലിക്കുന്നവരുമായിരിക്കും വിർഗോ രാശിക്കാർ. ഇവർ ഗുരുജനങ്ങളെ മാനിക്കുന്നവരുമായിരിക്കും.

ഈ വർഷം ഗുണദോഷ സമ്മിശ്ര ഫലത്തെ  പ്രദാനം ചെയ്യുന്നു. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഗുണഫലങ്ങളും ദോഷഫലങ്ങളും ഇടകലർന്ന് വരാം. സൂര്യചാരവശാൽ  ജനുവരിയിൽ വ്രതാനുഷ്ഠാനം, പുണ്യദേവാലയദർശനം.  ഫെബ്രുവരിയിൽ ഉത്സവാഘോഷപരിപാടികളിൽ പങ്കെടുക്കൽ, പുരസ്കാര ലബ്ധി. 

മാർച്ച് മാസത്തിൽ രോഗ വിമുക്തി, ശത്രുവിനാശം, വിദേശഗമനം എന്നിവയാണ് ഫലം. ഏപ്രിൽ മാസത്തിൽ തസ്കര ഭീതി,  ഉല്ലാസയാത്ര, അഗ്നിഭയം, അപവാദശ്രവണം. മേയ്– ജൂൺ മാസങ്ങളിൽ വിദ്യാഭ്യാസാവശ്യങ്ങൾ നേടിയെടുക്കാനായി  കഠിന പ്രയത്നം, വിവാഹാഘോഷങ്ങളിലും ദേവാലയ പരിപാടികളിലും പങ്കെടുക്കൽ, അതിഥി സൽക്കാരം, ആശുപത്രി വാസം, ജൂലൈ–ഓഗസ്റ്റ് മാസങ്ങളിൽ സുഖ ചികിത്സ, യോഗ പരിശീലനം, നീന്തൽ പരിശീലനം. 

സെപ്റ്റംബർ മാസത്തിൽ നവീന വസ്ത്രാഭരണ ലബ്ധി,  കലാസാഹിത്യ പ്രവർത്തനം മൂലം ഗുണാനുഭവം, ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറൽ, കൃഷിനാശം. ഒക്ടോബർ – നവംബർ മാസങ്ങളിൽ എഴുത്തു കുത്തുകൾ മൂലം ഗുണാനുഭവം, വിദേശീയ ധന ലാഭം, മൃഷ്ടാന്നഭോജനം, സത്സംഗം.  ഡിസംബർ മാസത്തിൽ യാത്രാക്ലേശം, ലഹരി പദാർഥങ്ങളിൽ അമിത താൽപര്യം, വഞ്ചനയ്ക്കു പാത്രമാകൽ, ഗൃഹപരിഷ്കാരം, സഹോദര സ്ഥാനീയരിൽ നിന്ന് ഗുണാനുഭവം, രാജ പ്രീതി, പ്രണയസാഫല്യം എന്നിവ ഫലമാകുന്നു.

സാമാന്യഫലം

കലാസാഹിത്യ പ്രവർത്തനം മൂലം വമ്പിച്ച ഗുണം ലഭിക്കുന്നതാണ്.  സന്താനങ്ങളുടെ അഭ്യുന്നതിക്കുവേണ്ടി അശ്രാന്തപരിശ്രമം നടത്തും. വിവാഹ മോചനത്തിന്റെ വക്കിലെത്തിയ ദമ്പതികൾ അതിൽ നിന്നും പിന്മാറുന്നതിനുള്ള ലക്ഷണം കാണുന്നുണ്ട്.  സദാചാര വിരുദ്ധമായ ജീവിതം നയിക്കേണ്ടി വരുമായിരുന്ന സന്ദർഭങ്ങളിൽ നിന്ന് മനശ്ശക്തി ആർജിച്ച്  രക്ഷപ്പെടും.  അവസരത്തിനൊത്തു പ്രവർത്തിക്കുക വഴി  വലിയ അ ത്യാഹിതങ്ങൾ ഒഴിവാക്കാൻ കഴിയും.  സജ്ജനമാന്യത, പുരസ്കാരലബ്ധി, മാധ്യമങ്ങളിൽ ശോഭിക്കൽ, യോഗപരിശീലനം, നീന്തൽ പരിശീലനം, സുഖ ചികിത്സ, രോഗ വിമുക്തി, തിര ഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കരസ്ഥമാക്കൽ എന്നിവ പ്രതീക്ഷിക്കാം. 

അവതാര വിഷ്ണുവിനെ ഭജിക്കൽ, വിഷ്ണുസഹസ്രനാമം ജപിക്കൽ, ദേവീ ക്ഷേത്രങ്ങളിൽ ചുവന്ന പട്ടും വെള്ളി വാ ളും സമർപ്പിക്കൽ, നവഗ്രഹ പൂജ എന്നിവയാണ് ദോഷപരിഹാരങ്ങൾ

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ഹസ്തരേഖാ വിദഗ്ധൻ, ആധ്യാത്മിക പ്രഭാഷകൻ, ആകാശവാണി അംഗീകൃത നാടകനടൻ എന്നീ നിലകളിൽ പ്രശസ്തനാണ്.  പ്രഥമ മുരളി പുരസ്കാരം , ജ്യോതി ഭൂഷൺ, ജ്യോതിഷ ചക്രവർത്തി, ജ്യോതിഷ കേസരി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ് അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  തൃശൂർ വടക്കുംനാഥ ക്ഷേത്രം, പഴയന്നൂർ ക്ഷേത്രം, ഗുരുവായൂർ അമ്പലത്തിലെ ഗണപതി ക്ഷേത്രം, കാഞ്ചീപുരം ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം തുടങ്ങി അനവധി ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.