Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹത്തിൽ പണം എവിടെ സൂക്ഷിക്കണം?

Money പണം എവിടെ വേണമെങ്കിലും സൂക്ഷിക്കാം, പക്ഷേ അവ സ്ഥാപിച്ചിരിക്കുന്ന ദിക്കാണ് പ്രധാനം

മനുഷ്യ ജീവിതത്തിന്റെ പുരോഗതിയുടെ അഭിവാജ്യ ഘടകങ്ങളിലൊന്നാണ് പണം. പണത്തിന്റെ വരവും പോക്കും ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ ബാധിക്കുന്ന കാര്യങ്ങളാണ്. സമ്പാദിക്കുന്ന പണം നിലനിർത്തുവാൻ പലർക്കും കഴിയാറില്ല എന്നതാണ് സത്യം. പണത്തിന്റെ വരവിനൊത്ത് ചിലവാക്കേണ്ട ആവശ്യങ്ങളും വന്നുകൊണ്ടിരിക്കും. പണം ചോർന്നു പോകുവാൻ ഇത് കാരണമാകുകയും ചെയ്യും. പണസമ്പാദനവും പണം ചിലവഴിക്കലും ഒരുപോലെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യങ്ങളാണ്. പണം എങ്ങനെ എവിടെ സൂക്ഷിച്ചാൽ അനാവശ്യ ചിലവുകൾ ഒഴിവാക്കി ദീർഘനാൾ കൈവശം നിലനിർത്തുവാൻ കഴിയുമെന്ന് വാസ്തുശാസ്ത്രം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

പണം പെട്ടിയിലോ, അലമാരയിലോ സുരക്ഷിതമായ എവിടെ വേണമെങ്കിലും സൂക്ഷിക്കാം. പക്ഷേ അവ സ്ഥാപിച്ചിരിക്കുന്ന ദിക്കാണ് പ്രധാനം.

ഗൃഹത്തിന്റെ തെക്ക് ഭാഗത്തുള്ള മുറി, തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറി, പടിഞ്ഞാറ് ഭാഗത്തുള്ള മുറി എന്നിവയാണ് പണം സൂക്ഷിക്കുവാൻ ഏറ്റവും അനുയോജ്യമായ മുറികൾ. ഈ മുറികളിൽ കിഴക്കോട്ടോ, വടക്കോട്ടോ ദർശനമായിട്ടുവേണം പണപ്പെട്ടിയും, പണം സൂക്ഷിക്കുന്ന അലമാരയും വയ്ക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നപക്ഷം പണം അനാവശ്യമായി ചിലവാകില്ല. കൂടുതൽ പണം വന്നുചേരുകയും ചെയ്യും. വടക്കുകിഴക്കോ തെക്കുകിഴക്കോ വടക്കുപടിഞ്ഞാറോ മുറികളിൽ പണം സൂക്ഷിക്കുന്നത് നന്നല്ല. ഇങ്ങനെ ചെയ്യുന്നത് പണത്തിന്റെ അനാവശ്യ ചിലവുകൾക്ക് കാരണമാകും എന്നു മാത്രമല്ല പണത്തിന്റെ വരവ് കുറയുവാൻ കാരണമാകുകയും ചെയ്യും.

ലക്ഷ്മിദേവിയാണ് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവത. പണത്തിനെ അഹങ്കാര ഭേദങ്ങളില്ലാതെ ആദരപൂർവ്വം കൈകാര്യം ചെയ്താൽ സമൃദ്ധിയുള്ള ഒരു ജീവിതം നയിക്കുവാൻ കഴിയുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Vasthu Tips in Malayalam, Astrology Tips in Malayalam