sections
MORE

ഈ വാതിലിൽ ഇതൊക്കെ ചെയ്തോളൂ, വീട്ടിൽ ഐശ്വര്യവും സൗഭാഗ്യവും താനെ വരും

home-entrance
SHARE

വാസ്തുശാസ്ത്രവിധിയിൽ ഗൃഹലക്ഷ്മിയായ പ്രധാനവാതിൽ ഐശ്വര്യലക്ഷ്മിയായി സൗഭാഗ്യങ്ങൾ നൽകുന്നതാണ്. ഭവനത്തിന്റെ മുഖ്യകവാടമായ പ്രധാനവാതിൽ പ്രശ്ന ജാതക കുറിപ്പായി കാണണം. പൂമുഖവാതിൽ ഐശ്വര്യമുള്ളതിനാൽ മറ്റുള്ളവയിൽ നിന്നും പ്രാധാന്യം നൽകണം. ജാതകവാതിലായ പൂമുഖവാതിൽ വരാന്ത, കോലായി, പൂമുഖം എന്നൊക്കെ പഴമക്കാര്‍ വിളിച്ചുവന്നിരുന്നു. ഈ വാതിലിനു മുൻപും പിൻപും തടസ്സങ്ങളൊന്നും പാടില്ല. ഗൃഹത്തിലേക്ക് കടന്നുവരേണ്ട സൗഭാഗ്യങ്ങൾ നിർഭാഗ്യങ്ങളായി മാറാതിരിക്കാനാണിത്. പ്രധാന വാതിലിനു മുൻപിൽ ചെടികൾ പാടില്ല. പോസ്റ്റുകൾ പാടില്ല. ഭംഗിക്കുവയ്ക്കുന്ന ബീമുകൾ, സ്തംഭങ്ങൾ ഇവ ഒഴിവാക്കണം. കുളിമുറി ഫേസ് ചെയ്ത് പൂമുഖവാതിൽ വരരുത്, അങ്ങനെ വന്നാൽ ടോയ്‌ലറ്റിന്റെ വാതിൽ സ്ഥാനം മാറ്റി  വയ്ക്കേണ്ടതാണ്. 

പ്രധാനവാതിൽ രണ്ടുപാളി വാതില്‍ അകത്തേക്ക് തുറക്കാവുന്ന രീതിയിലായിരിക്കണം. തുല്യവലുപ്പത്തിലുള്ളതാകണം. ഇങ്ങനെ വാതിൽ അകത്തേക്ക് തുറക്കുമ്പോൾ അവശബ്ദങ്ങൾ (സ്വരവേധം) അധവവേധ സ്വരങ്ങൾ കേൾക്കാൻ പാടുള്ളതല്ല. ഇങ്ങനെ ഈ ശബ്ദം കേട്ടാൽ വീടിന്റെ ഐശ്വര്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. അതൊഴിവാക്കാനായി ഗ്രീസോ വെളിച്ചെണ്ണയോ ഓയിലോ ഇട്ട് ഒഴിവാക്കേണ്ടതാണ്. 

പൂമുഖവാതിൽ തുറന്നു ചെല്ലുമ്പോൾ വിശാലമായ ഹാളോ, കോറിഡോറോ ആകുന്നതാണ് നല്ലത്. ഇടുങ്ങിയ കോറിഡോറുള്ളവർ വിദൂരതയെ കാണിക്കുന്ന പെയിന്റിങ്ങുകൾ പൂമുഖവാതിലിനു നേരെ വയ്ക്കണം. പൂമുഖവാതിലിനു നേരെ ഷൂറാക്കോ പാദരക്ഷകളോ ഇടാൻ പാടില്ല. പൂമുഖവാതിലിനു മുൻഭാഗം ശ്വസനകേന്ദ്രമാണ്. ഇവിടെ വൃത്തിയായി പരിപാലിക്കണം. പോസിറ്റീവ് എനർജി വരുന്നതിനാൽ തടസ്സം വരാൻ പാടില്ല. ചിലരുടെ അറിവില്ലായ്മ കൊണ്ട് ഭവനങ്ങളുടെ പൂമുഖവാതിലിനു നേർക്ക് സ്റ്റെയർകെയ്സ് നിർമിച്ചു കാണുന്നുണ്ട്. ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്നവർ പലവിധ രോഗപീഡകളും കേസുവഴക്കുകളും സാമ്പത്തിക പ്രശ്നങ്ങളിലും പെട്ട് നട്ടം തിരിയുന്നത് സർവ്വസാധാരണമായി കണ്ടുവരുന്നു. ഇതിൽനിന്നും മുക്തി നേടുവാൻ ഏതെങ്കിലും ഇൻഡോർ പ്ലാന്റ് സ്റ്റെയറിനും ഡോറിനുമിടയിൽ വയ്ക്കണം. 

പ്രധാനവാതിലിനു നേർക്ക് പൂജാമുറി വരരുത്. വാതിലിനു ഓപ്പോസിറ്റായി തിളങ്ങുന്ന യാതൊരു വസ്തുവും പാടില്ല. പൂമുഖവാതില്‍ കയറിവരുമ്പോൾ കാണത്തക്കവിധം ക്ലോക്കോ കലണ്ടറോ തൂക്കിയിടരുത്. വരാന്തയിൽനിന്നു അകത്തു പ്രവേശിക്കുമ്പോൾ ഇടതുവശത്ത് ഗ്ലാസ് അക്വേറിയം, ജലാശയം, ജലം നിറച്ച ഭരണികൾ, സമുദ്രപുറ്റുകൾ, മുത്തുകൾ മുതലായവയോ സമുദ്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ മുകളിൽ പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ ഒന്നുംതന്നെ വരാതിരിക്കാൻ ശ്രദ്ധിക്കണം.

ഭവനത്തിലെ പൂമുഖ വാതിലിന്റെ പ്രാധാന്യം?

ഒരു ഭവനത്തെ കുറിച്ച് പറയുമ്പോൾ പൂമുഖ വാതിലാണ് പ്രാധാന്യം. ഭവനത്തിന്റെ ശ്വസനം ഇതാണെന്നാണ് കരുതപ്പെടുന്നത്. ഉച്ച സ്ഥാനത്താണ് (വീടിന്റെ നടുമധ്യത്ത്) വാതിൽ സ്ഥാപിക്കുന്നത്. ബ്രഹ്മസ്ഥാനത്തെ ഘണ്ണിക്കാനിടയാക്കും. ആയതിനാൽ കുറച്ചു മാറിവേണം സ്ഥാപിക്കാൻ. ബ്രഹ്മസ്ഥാനം അടച്ച് ഒരു പ്രവർത്തിയും ചെയ്യരുത്.

പൂമുഖവാതിൽ എങ്ങനെ?

പ്ലാവ്, ഈട്ടി, തേക്ക്, ആഞ്ഞിലി എന്നിവയാണ് ഉപയോഗിക്കേണ്ട മരങ്ങൾ. ലോഹങ്ങൾ കൊണ്ടുള്ളവ പാടില്ല. ഒരേ ഉണക്കും ഘനവുമുള്ളതായിരിക്കണം. ഒരുതരം മരം മാത്രമേ ഉപയോഗിക്കാവൂ. വ്യത്യസ്ത മരങ്ങൾ ഉപയോഗിക്കരുത്. പഴകിയ ഗൃഹത്തിന്റെ തടികൾ ഉപയോഗിക്കരുത്. വാതിൽ ചുവരിൽ വച്ചു തുടങ്ങുന്നതിനുമുൻപ് ചിതൽ വരാതിരിക്കാൻ കടുകെണ്ണയും മഞ്ഞളും ഉപ്പും ചേർത്ത് കോട്ടൺ തുണിയിലോ ബ്രഷിനാലോ തേച്ചു പിടിപ്പിച്ച് ഉണക്കണം. മരത്തിന്റെ തന്നെ വെള്ള ഒഴിവാക്കിയാൽ, കാതൽ കഷണങ്ങൾ വേണം വാതിലിനായി ഉപയോഗിക്കാൻ. കട്ടിള വയ്ക്കുന്ന ചടങ്ങ് നടത്തുമ്പോൾ വീട്ടിലെ അംഗങ്ങളെല്ലാപേരും ഈ ചടങ്ങിൽ പങ്കെടുക്കണം. പൂമുഖവാതിൽ ഉറപ്പിക്കുമ്പോൾ അതിൽ തൊട്ടു നിൽക്കണം. കട്ടിള ഉറപ്പിച്ചശേഷം വീട്ടിനുള്ളിലേക്ക് പോസിറ്റീവ് എനർജി കടത്തിവിടാൻ സഹായകമായ ചില രത്നങ്ങൾ കട്ടിളപ്പടിയുടെ അടിയിലോ വശങ്ങളിലോ സ്ഥാപിക്കണം. നിറകുടങ്ങളുമായി സുമംഗലികളായ ധാരാളം സ്ത്രീകൾ കട്ടിളപ്പടിയിലൂടെ പ്രവേശിച്ച് ഈശാനകോണിൽ വടക്കു കിഴക്ക് മീനം രാശിയിൽ നിറകുടത്തിലെ വെള്ളം ഒഴിക്കുക. കട്ടിള ഘനം 3½ ഇഞ്ച് മുതൽ 4.5 ഇഞ്ച് വരെയാകാം. വീതി 4 ഇഞ്ച് മുതൽ 9 ഇഞ്ച് വരെയാകാം. കതകിന്റെ ഘനം ഒരിഞ്ചു മുതൽ 1¾ ഇഞ്ച് വരെ സാമ്പത്തികസ്ഥിതിക്കും കഴിവിനുമനുസരിച്ച് ചെയ്യുക. സൂത്രട്ടി വച്ച് വാതിൽ ഉറപ്പോടെയും ഭംഗിയായും ചെയ്യണം. സാക്ഷ മരം മാത്രം വച്ചു ചെയ്യുന്ന മരലോക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന തരത്തിലുള്ളത്. കട്ടിളക്ക് ചേറ്റുപടി (നിലത്ത് പതിഞ്ഞു കിടക്കുന്ന കട്ടിളഭാഗം) ഇല്ലാതെ ഒരു തരത്തിലും പണി കഴിപ്പിക്കരുത്.     

( സംശയങ്ങൾക്ക് വിളിക്കാം ,കാർത്ത്യായനി ഗിരിജാദേവി കെ,  9497009188 )

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA