sections
MORE

വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കും ഈ മരങ്ങൾ!

tree-for-luck
SHARE

കുടുംബത്തിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികൾ നട്ടു വളർത്താം .വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ.  "പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം" എന്നാണല്ലോ   പ്രമാണം . അതിനാൽ വീടിനടുത്തു വൃക്ഷങ്ങൾ നടാൻ പാടില്ല. വീടിനോടു ചേർന്ന് മരമുണ്ടെങ്കിൽ വെട്ടുന്നതിൽ തെറ്റില്ല ,പകരം രണ്ടു മരങ്ങൾ നട്ടുവളർത്തണം.

1.വീടിന്റെ വടക്കു ഭാഗത്തു മഹാലക്ഷ്മീ സങ്കല്പത്തിൽ രണ്ടു നെല്ലി വയ്ക്കുക .

2.വീടിനു ചുറ്റും തുളസി , വാഴ ,കവുങ്ങ്, മുല്ല എന്നിവ നടുക. 

3.കിഴക്കു ഭാഗത്തു തുളസിയോടൊപ്പം ലക്ഷ്മീനാരായണ സങ്കല്പത്തിൽ മഞ്ഞൾ വളർത്തുക.

4.കന്നിമൂലയിൽ അതായത് വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഗണപതി പ്രീതികരമായ കറുക പടർത്തുക.

5.വടക്കുകിഴക്കുമൂലയിൽ സമ്പൽസമൃദ്ധിക്കായി കണിക്കൊന്ന വയ്ക്കുക .

6.തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ മുള നട്ടു പരിപാലിക്കുക.

7.ശിവപാർവ്വതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവികവൃക്ഷമാണ് കൂവളം.വീടിന്റെ തെക്ക് ഭാഗത്തോ  പടിഞ്ഞാറു ഭാഗത്തോ കൂവളം നട്ടു പരിപാലിക്കുന്നത്  ശുഭകരമാണ്.

8.പടിഞ്ഞാറ് ഭാഗത്തു മഞ്ഞൾ നടുന്നത് വാസ്തു ദോഷങ്ങൾ കുറ യ്ക്കുമെന്നാണ് വിശ്വാസം.

9.നാല്പാമരങ്ങൾ വിപരീത സ്ഥാനങ്ങളിൽ (വടക്ക്  അത്തി,തെക്ക് ഇത്തി,കിഴക്ക് അരയാൽ ,പടിഞ്ഞാറ് പേരാൽ  ) നിൽക്കാൻ പാടില്ല . 

10.കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കു പുളി എന്നിവയും ഉത്തമ ഫലം നൽകും.

ഉപയോഗ്യമായ ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തുവന്നാലും ദോഷമില്ല. മേല്പറഞ്ഞരീതിയിൽ നട്ടു വളർത്തിയാൽ സദ്‌ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA