sections
MORE

സമ്പത്ത് വർധിക്കാൻ ചില വാസ്തു നുറുങ്ങുകൾ!

vasthu-habitat-living
SHARE

പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്താൽ വീട് നിർമ്മിക്കുക എന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വാസ്തുവിന്റെ അടിസ്ഥാന നിയമങ്ങൾ പാലിച്ചു നിർമ്മിക്കുന്ന ഭവനത്തിൽ ഐശ്വര്യവും സമ്പത്തും നിലനിൽക്കുമെന്നാണ് വിശ്വാസം. വിവിധ ഊർജതരംഗങ്ങൾ ഗൃഹവാസികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വാസ്തു നിയമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തെക്ക്, പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ്, എന്നീ ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണവും മറ്റു രേഖകളും  സൂക്ഷിക്കേണ്ടത്. വീടിന്റെ തെക്കു കിഴക്ക്‌ അഗ്നികോണിൽ ധനം സൂക്ഷിച്ചാൽ അനാവശ്യചിലവുകൾ വന്നു ചേരും. അഗ്നികോണിൽ മുറികൾ പണിയുന്നതിലും നന്ന് അടുക്കള നിർമ്മിക്കുന്നതാണ്. 

വടക്കു കിഴക്കുഭാഗത്തെ മുറിയിലാണ് ധനം സൂക്ഷിക്കുന്നതെങ്കിൽ കടബാധ്യതയാവും ഫലം. ഈശാനകോണായ വടക്കു കിഴക്കുഭാഗം പൂജാമുറിക്കായോ കുട്ടികളുടെ പഠനമുറിയായോ ഉപയോഗിക്കുന്നതാണ് ഉത്തമം.

പണം സൂക്ഷിക്കാൻ വടക്ക് പടിഞ്ഞാറ് വായുകോണിലുള്ള മുറിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വരവിൽ കവിഞ്ഞ ചിലവ് അനുഭവപ്പെടും. ഉള്ളതും കൂടി ഇല്ലാതാവുമെന്നു സാരം.

സാമ്പത്തിക അഭിവൃദ്ധിയുണ്ടാവാൻ വീടിന്റെ കന്നിമൂലയിൽ പണവും മറ്റും സൂക്ഷിക്കുന്നതാണ് ഉത്തമം. മുറിയുടെ തെക്കുപടിഞ്ഞാറെ മൂലയിൽ വടക്കോട്ടു ദർശനമായി അലമാര വയ്ക്കുന്നത് നന്ന്. പണപ്പെട്ടിയുടെ അരികിലായി മയിൽ‌പ്പീലി സൂക്ഷിച്ചാൽ സമ്പത്തു വർധിക്കുമെന്നാണ് വിശ്വാസം.

സമ്പത്ത്  നിലനിൽക്കാൻ ഭവനത്തിൽ എപ്പോഴും മഹാലക്ഷ്മീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുക. രാവിലെയും വൈകുന്നേരവും വീടും പരിസരവും വൃത്തിയാക്കി വിളക്ക് കൊളുത്തുക.പതിവായി മഹാലക്ഷ്മീഅഷ്ടകം ജപിക്കുന്നതും നന്ന്. വൃത്തിയും വെടിപ്പുമുള്ളയിടത്തേ ലക്ഷ്മീദേവി വസിക്കുകയുള്ളൂ. വാസ്തു അനുസരിച്ചു വീട് പണിതാലും വേണ്ടരീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഗുണഫലങ്ങളൊന്നും അനുഭവയോഗ്യമാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA