sections
MORE

വീട്ടിൽ ഐശ്വര്യവും സമ്പത്തും താനേ വരും, 8 കാര്യങ്ങൾ!

547451008
SHARE

വളരെ നിസ്സാരമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകും, സംശയം വേണ്ട.

പൊട്ടിയതൊന്നും വേണ്ട

∙ ഉടഞ്ഞ കണ്ണാടി ഒരിക്കലും വീട്ടിൽ വയ്ക്കരുത്. പൊട്ടിയ പാത്രങ്ങൾ, പൂച്ചട്ടികൾ എന്നിവ ഒഴിവാക്കണം. കേടായ ഫർണിച്ചറുകൾ നന്നാക്കാൻ പറ്റുന്നത് നന്നാക്കി ഉപയോഗിക്കണം അല്ലാതെ പാടില്ല. തൊട്ടാൽ തടയുന്നതൊന്നും വീട്ടിൽ വച്ചാരാധിക്കരുത് എന്ന് ശ്രീനാരായണ ഗുരുവും പറഞ്ഞിട്ടുള്ളത് ഓർക്കുക. വിഗ്രഹങ്ങൾ വെറുതെ വാങ്ങി ഷോ പീസായി വയ്ക്കരുത്. ഉടഞ്ഞ പ്രതിമകൾ ഒരിക്കലും വീട്ടിൽ വയ്ക്കാൻ പാടില്ല.

വീടിനുള്ളിലെ ഫോട്ടോകൾ ശ്രദ്ധിക്കണം

താജ്മഹലിന്റെ ചിത്രം അഥവാ രൂപം വീട്ടിൽ വയ്ക്കരുത്. പ്രേമത്തിന്റെ സ്മാരകം എന്നതിനൊപ്പം അത് മുംതാസിന്റെ ശവകുടീരം കൂടിയാണെന്ന് ഓർക്കുക. യുദ്ധത്തിന്റെ ചിത്രങ്ങൾ, മുങ്ങുന്ന കപ്പലിന്റെ പടം ഒക്കെ വീട്ടിൽ പാടില്ലാത്തതാണ്. മൃഗങ്ങളുടെ ചിത്രങ്ങൾ പ്രത്യേകിച്ച് ഹിംസ്രമൃഗങ്ങളുടേത് ഒരിക്കലും ബെഡ്റൂമിലും മറ്റും വയ്ക്കുന്നത് കുടുംബജീവിതത്തിന് ദോഷമായി വരും. കരയുന്ന കുഞ്ഞിന്റെ ചിത്രം, ഒറ്റ കിളിയുടെ ചിത്രം എന്നിവയും നന്നല്ല. 

മുള്ളുള്ള ചെടികൾ

കള്ളിമുൾചെടികളും മുള്ളുള്ള മറ്റ് ചെടികളും വീട്ടിൽ വയ്ക്കരുത്. റോസ് വയ്ക്കാം, റോസിന് ദോഷമില്ല.

വേണ്ട ചെടികൾ

വീട്ടിനകത്ത് കൃത്രിമ ചെടികളും പൂക്കളും വയ്ക്കുന്നത് നല്ലതല്ല എന്ന് ഫെങ്ഷുയിയിലും പറയുന്നു.  

നടരാജവിഗ്രഹം

നടരാജവിഗ്രഹം വീട്ടിൽ വയ്ക്കാൻ പാടില്ല. 

ആ ക്ലോക്ക് ഇനിയെങ്കിലും മാറ്റൂ

പ്രവർത്തിക്കാത്തതും ഉടഞ്ഞതുമായ ക്ലോക്കുകൾ, കേടായ ഗൃഹോപകരണങ്ങൾ എന്നിവ ഒക്കെ വീട്ടിൽ ഐശ്വര്യത്തെ തടയുന്നതാണ്. പ്രവർത്തിക്കാത്ത മോട്ടർ, മിക്സി എന്നിവയുടെ കാര്യത്തിൽ സംശയം വേണ്ട. 

കട്ടിലനടിയിൽ അല്ല സൂക്ഷിക്കേണ്ടത്!

കട്ടിലിനടിയിൽ ഒന്നും വയ്ക്കരുത്. ചെരുപ്പു പോലും പാടില്ല. അതൊക്കെ വയ്ക്കാൻ മറ്റൊരിടം കണ്ടെത്തണം. 

പ്രധാനവാതിലും നിറവും

പ്രധാന വാതിലിന് കറുപ്പുനിറം പാടില്ല. 

അരുതാത്തത് ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം വരുന്നത് അനുഭവിച്ചറിയാൻ കഴിയും. എന്താണ് കുഴപ്പം എന്നറിയാതെ വിഷമിച്ചവർ കാര്യങ്ങൾ മനസ്സിലാക്കി മാറ്റങ്ങൾ വരുത്തുക.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA