Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ വീട്ടിലുണ്ടോ ഇവയിൽ ഏതെങ്കിലും? എത്രയും പെട്ടെന്ന് മാറ്റിക്കോളൂ!

x-default

ഈ പ്രപഞ്ചത്തിലെ ഊർജത്തിനു മനുഷ്യരിൽ വലിയ സ്വാധീനമുണ്ട്. നല്ലതും ചീത്തയുമായ ഊർജത്തെ മനുഷ്യശരീരം തിരിച്ചറിയുന്നുണ്ട്. ചി‌ല വ്യക്തികളുടെ സാമീപ്യം സന്തോഷം തരുന്നെങ്കിൽ മറ്റു ചിലരെ കാണുന്നതുതന്നെ അരോചകമാകുന്നതും ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾക്ക് നമ്മെ സ്വാധീനിക്കാനാവും. വീട്ടിലെ ഫർണിച്ചറും പെയ്ന്റിങും അലങ്കാര വസ്തുക്കളും തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സമ്മാനം നൽകുമ്പോഴും ചില വസ്തുക്കൾ ഒഴിവാക്കണം. വീട്ടിലെ ചില അലങ്കാര വസ്തുക്കൾ നെഗറ്റീവ് ഊർജത്തെ വീട്ടിൽ ക്ഷണിച്ചു വരുത്തുന്നതുകൊണ്ട് അവ ഒഴിവാക്കണമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. വീട്ടിൽ അലങ്കാരത്തിനുപയോഗിക്കുന്ന ചില ചിത്രങ്ങളും ഇതിൽപ്പെടുന്നു. അവയിൽ എട്ടു ചിത്രങ്ങളെപ്പറ്റിയാണ് താഴെ പറയുന്നത്.

nataraja-1

1.നടരാജ മൂർത്തി പെയ്ന്റിങ്

നൃത്തത്തെ സ്നേഹിക്കുന്നവരുടെ വീട്ടിൽ മിക്കപ്പോഴും നടരാജ മൂർത്തി ചിത്രം കാണും. എന്താണ് നടരാജ വിഗ്രഹത്തിന്റെ അർത്ഥമെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ശിവൻ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും പറക്കുന്ന മുടിച്ചുരുകളും വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ്‌ ഹൈന്ദവവിശ്വാസം. താണ്ഡവനൃത്ത മാതൃകയിലുള്ള ഈ ശിൽപം വാസ്തുവിൽ നെഗറ്റീവ് ഊർജം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു.

x-default

2. മുങ്ങി താഴുന്ന കപ്പലിന്റെ ചിത്രം

വീട്ടിലും ജോലിസ്ഥലത്തും  ഇത്തരത്തിൽ മുങ്ങിതാഴുന്ന കപ്പലിന്റെ ചിത്രം ദൗർഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കപ്പെടുന്നു.

x-default

3.വെള്ളച്ചാട്ടം, നദി ചിത്രങ്ങൾ

ഒഴുകുന്ന വെള്ളം അസ്ഥിരതയുടെ സൂചനയായിട്ടാണ് കരുതപ്പെടുന്നത്. വീട്ടിൽ പണവും ആരോഗ്യവും ഐശ്വര്യവും ശാശ്വതമാകാൻ ഇത്തരത്തിലുള്ള ചിത്രങ്ങൾ വേണ്ട!.

x-default

4.ആക്രമണകാരികളായ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ

രൗദ്രഭാവവുമായി നിൽക്കുന്ന വന്യമൃഗങ്ങളുടെ ചിത്രങ്ങൾ കാണുക രസകരമാണെങ്കിലും വീടിന്റെ ചുവരുകളിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറയപ്പെടുന്നു. ദാമ്പത്ത്യജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു.

Taj താജ്മഹല്‍

5. താജ്മഹൽ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹലിന്റെ രൂപഭംഗിയിൽ ഒന്നാമതാണെങ്കിലും ഒരു ശവകുടീരമാണെന്നതു കൊണ്ടു വീടിനുള്ളിൽ നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിൽ ശവകുടീരങ്ങളുടെ ചിത്രങ്ങൾ വയ്ക്കാറില്ലല്ലോ? വിനാശകരമായ അനുഭവങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയാണ് ഇത് കൊണ്ട് ചെയ്യുക എന്ന് കരുതപ്പെടുന്നു.

x-default

6. ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ചുവർ ചിത്രങ്ങൾ 

ലോകത്തിലെ മികച്ച  ഇതിഹാസ കൃതികൾ നമുക്കുണ്ട് എന്നിരുന്നാലും ഇതിൽ ധാരാളം സംഘർഷഭരിതമായ രംഗങ്ങളും ദുര്യോഗങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിൽ അശാന്തിയും ദു:ഖവും കലഹവും ക്ഷണിക്കുന്നതിന് തുല്യമാകും യുദ്ധചിത്രങ്ങൾ ചുമരുകളിൽ തൂക്കുന്നതിലൂടെ ചെയ്യുന്നത്.

x-default

7. ദു:ഖിച്ച് കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ

കുഞ്ഞുങ്ങൾ കരയുന്ന ചിത്രങ്ങൾ ചുമരുകൾക്ക് അലങ്കാരമാക്കാതിരിക്കുന്നതാണ് ഭാഗ്യാനുഭവങ്ങൾക്ക് നല്ലത്.

x-default

8.മാജിക്ക്, യുദ്ധ ചിത്രങ്ങൾ

വാസ്തുവനുസരിച്ച് യുദ്ധചിത്രങ്ങൾ,മന്ത്രവാദം,പ്രേത എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങൾ  വീട്ടിൽ സൂക്ഷിക്കുന്നത് മന:ശാന്തികെടുത്താൻ കാരണമാകുമെന്ന് കരുതപ്പെടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.