Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവന പ്രശ്നത്തിന്റെ സവിശേഷത

astro-prashanam

ദേവപ്രശ്നം, കുടുംബ പ്രശ്നം, വ്യക്തി പ്രശ്നം പോലെ ഭാരതത്തിലെ ഗൃഹ ഭാവവുമായി ബന്ധപ്പെട്ട ഒരു പ്രശ്നവിധിയാണ് വാസ്തു പ്രശ്നം. സാധാരണ വാസ്തു നിർണ്ണയം രൂപപരമാണ്. ആകൃതിക്ക് പ്രാധാന്യം നൽകുന്നത് ഗൃഹ നിർമ്മാണം നടത്തുന്ന മണ്ണിന്റേയും അവിടെ നിർമ്മിക്കുന്ന അഥവാ നിലവിലിരിക്കുന്ന ഭവനത്തിന്റെയും ആകൃതിയിൽ കേന്ദ്രീകരിച്ചാണ്. ഈ വാസ്തു നിർണ്ണയമാണ് ഇപ്പോള്‍ പ്രചാരത്തിലുളളത്. ഇതു കൊണ്ട് രൂപപരമായ കുറവുകൾ മാത്രമേ പരിഹരിയ്ക്കാൻ‌ സാധിക്കുകയുള്ളൂ.

ജീവനുളള ഏതൊന്നിനും രണ്ടു തലങ്ങളുണ്ട്. രൂപവും, ഭാവവും, ഈ രണ്ട് ഘടകങ്ങളും സത്യസന്ധമായി വിലയിരുത്തപ്പെടുമ്പോൾ മാത്രമേ ഒരു ഭവനത്തിന് അതിന്റെ പുരോഗതിയിലേക്കുളള ചുവടുവയ്പ് ആരംഭിക്കാൻ കഴിയൂ. 

അതുകൊണ്ട് രൂപപരമായ വിലയിരുത്തുന്നതിനേക്കാൾ പ്രധാനമാണ് -ജീവപരമായ- ഭവനത്തിലെ ഈശ്വരീയതകളുടെ പോസിറ്റീവ് എനർജി നിർണ്ണയം. ഇതും കൂടി ഉൾപ്പെടുത്തി വാസ്തു നിർണ്ണയം നടത്തുമ്പോൾ ഭവനം സ്ഥിതിചെയ്യുന്ന മണ്ണ്, ഭവനം – ഈ രണ്ടുമായി ബന്ധപ്പെട്ട ആൾക്കാർ ഇവരുടെ വിപരീതോർജ്ജ സ്ഥിതിക്കും അനുകൂലോർജ്ജ സ്ഥിതിക്കും ഈശ്വരീയതയും തടസ്സങ്ങളും ദോഷങ്ങളും മേന്മകളും ഒരു ചിത്രത്തിലെന്ന പോലെ ഇതൾ വിരിഞ്ഞു വരും. 

കിഴക്കും വടക്കു ചെരിഞ്ഞും തെക്കും പടിഞ്ഞാറുയർന്നും ദർശനം സൂര്യാഭിമുഖമോ, രാജപാതാഭിമുഖമോ എന്നൊക്കെയുള്ള രൂപപരമായ വാസ്തു നിർണ്ണയം ഗൃഹത്തിന്റെ ജീവാവസ്ഥയിലേക്ക് കടക്കുന്നില്ല.

നിലവിലെ രീതിയിലുളള വാസ്തു നിർണ്ണയം നടത്തി വീട് വായു താമസമാക്കി അടിയ്ക്കടി തടസങ്ങളും ദുരന്തങ്ങളും ഉണ്ടായ അനേകം പേർ ഈ രംഗത്തെ പ്രഗത്ഭർ എന്നവകാശപ്പെടുന്നവരെ കൊണ്ട് വന്നു വീണ്ടും ഇടിച്ചും പൊളിച്ചും പുനർ നിര്‍മ്മിച്ചും വാതിലും മതിലും കിണറും സെപ്റ്റിക് ടാങ്കും മാറ്റിയിട്ടും വീണ്ടും മുൻപത്തേക്കാൾ അനുഭവം വഷളായി നിലനില്ക്കുന്ന അവസ്ഥ നമുക്ക് ചുറ്റും കാണാം.

ഈ അഴിയാത്ത ചുഴിക്ക് ഒറ്റ പോംവഴിയേ ഉളളൂ അതാണ് ഭവന പ്രശ്നം. ദീപം, നാളികേരം, വെറ്റില, നിമിത്തം മറ്റ് ജ്യോതിഷ ഉപാധികളോടെ വീടിന്റെയും അനുബന്ധ ഘടകങ്ങളുടെയും ചൈതന്യത്തിന്റെ ഉൾതട്ടിലേക്ക് കടന്ന് അവിടെ അതുവരെ അജ്ഞാതമായി നില നിന്നിരുന്ന വിപരീത– അനുകൂല ഘടകങ്ങളെ കണ്ടെത്തി വീട് ശരിയായ പുരോഗതിയിലേക്ക് നീങ്ങുന്ന ഒരു സ്വിച്ച് ഓൺ കർമ്മമാണ് ഭവന പ്രശ്നം.

ഇതിലൂടെ വീടിരിക്കുന്ന മണ്ണിന്റെ പൂർവ്വഭാവം, വർത്തമാന കാലഭാവം, ഭാവി ഭാവം, ഭവനവുമായി ബന്ധപ്പെട്ട സന്യാസികളുടെ ഈശ്വരീയ ഭാഗ്യം, നിർമ്മിച്ച അഥവാ നിർമ്മിക്കാനുദ്ദേശിക്കുന്ന ഭവനം ഇവരിൽ ഉണ്ടാക്കാവുന്ന അനുകൂല വിപരീത ശക്തി. മണ്ണിന്റേയും പശ്ചാത്തലത്തിന്റെയും ഊർ‌ജ സ്ഥിതി. ഗൃഹത്തിന്റെ അവകാശികളുടെ പൂര്‍വ്വ സംസ്കാരത്തിലെ ഗുണദോഷ സ്വാധീനം പൂർവ്വികർ, വംശം, സ്വന്തം നിലയിലുളള എല്ലാം തെളി‍ഞ്ഞു കിട്ടും. 

അങ്ങനെ മണ്ണും വീടും അവയുടെ ജീവിതകഥ പ്രശ്നത്തിലൂടെ വ്യക്തമാകുന്നു. ഇങ്ങനെ തെളിഞ്ഞു കഴിയുമ്പോൾ ഗൃഹത്തിലെ ഐശ്വര്യത്തിന് തടസമായി നിലകൊളളുന്നത് ഏതൊക്കെയാണെന്ന് സുവ്യക്തമാകും. തുടര്‍ന്ന് എന്തൊക്കെ പരിഹാരം ചെയ്താലാണ് ഈ ദോഷങ്ങൾ മാറിക്കിട്ടുക എന്ന് വിലയിരുത്തും. തുടർന്ന് ഈ നിവാരണ മാർഗങ്ങൾ ചെയ്താൽ തുടർന്ന് ഭവനത്തിന്റെ ഊർജതാവസ്ഥയും ഈശ്വരീയതയും ഭാഗ്യവും എങ്ങനെയായിരിക്കുമെന്ന് നിർണ്ണയിക്കുന്നു.

അങ്ങനെ ഒരു സമഗ്രത വിട്ട് അഥവാ നിർമ്മിക്കാനുദ്ദേശിക്കുന്ന സൃഷ്ടി. ഇതുമായി ബന്ധപ്പെട്ട ആൾക്കാർ ഇവരുടെ പശ്ചാത്തലം എന്നിവയെ കുറിച്ചു ലഭിക്കും. 

തുടർന്നും ഭാവാന്വേഷണം തുടരും മേൽ കണ്ടെത്തിയ ദോഷപരിഹാരങ്ങളും, പുതിയ സമീപന രീതിയും കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുമോ എന്ന് നിർണ്ണയിക്കുന്ന ഭാഗമാണ്. ഈ പരിഹാരങ്ങൾ കൊണ്ട് പരിഹരിക്കപ്പെടില്ലെന്ന് തെളിയുകയാ ണെങ്കിൽ വീണ്ടും, സത്യാന്വേഷണ പ്രക്രിയ ആരംഭിക്കും. ഗുണഫലം പ്രശ്നത്തില്‍ ഉറപ്പാക്കുന്നതുവരെ തുടരും. ഗൃഹപ്രശ്നത്തിന്റെ തുടക്കം മുതൽ വീട്ടുകാരോട് ഭൂമിയുടെ ഉടമസ്ഥരോട് ഒരു കാര്യം മുൻകൂർ സൂചിപ്പിക്കുകയോ പറയുകയോ പാടില്ലെന്ന് നിർദേശിക്കും. കാരണം തികച്ചും ശൂന്യതയിൽ നിന്നും സത്യം കണ്ടെത്തുന്ന ഒരു ഹ്രസ്വയഞ്ജമാമിത്. പ്രശ്നം പൂർത്തിയായ ശേഷം ഉടമസ്ഥരോട് ചോദിക്കും നിങ്ങൾക്ക് ചോദ്യങ്ങളോ സംശയങ്ങളോ പൂരകങ്ങളോ, അനുഭവങ്ങളോ ആയി എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു ചോദിക്കണം. ഭൂരിപക്ഷം പേർക്കും ഒരു സംശയ നിവാരണം പിന്നെ വേണ്ടിവരില്ല. അതാണ് അനുഭവത്തിൽ  ഭവന പ്രശ്നത്തിന്റെ സവിശേഷത.

ഈ ഭവനപ്രശ്നം സർവ്വസാധാരണമല്ല. കാരണം ഇതിന് വായിച്ചറിയാവുന്ന ഗ്രന്ഥങ്ങൾ ഇപ്പോഴും ലോകത്ത് സുലഭമല്ല. മറ്റൊന്ന് വായിച്ചറിഞ്ഞാലും ഈ പ്രക്രിയയിലൂടെ പോകുമ്പോൾ സൂക്ഷ്മ നിരീക്ഷണത്തിന്റേയും ഈശ്വരാധീനത്തിന്റേയും ‍ജ്ഞാനവി‍ജ്ഞാനത്തിന്റേയും കുറവ് മൂലം എങ്ങനയെങ്കിലും കാട്ടിക്കൂട്ടി തടിതപ്പാനേ കഴിയൂ. ഗുരുപരമ്പരയിലൂടെ ഹൃദയ വിശ്വാസം വന്ന ശേഷം ഗുരു  ഏറ്റവും വിശ്വാസമുളള സത്യസന്ധനായ ഒരു ശിഷ്യന് രഹസ്യമായി കൈമാറുന്ന രീതിയില്‍ ഒരു ഫോക്‌കൾചർ രീതിയിലാണ്. നൂറ്റാണ്ടുകളായി ഇത് ഭാരതത്തിൽ നിലനിന്നു പോരുന്നത്. എത്രമിടുക്കനായാലും ‘‘ഗുരുകൃപ’’യില്ലെങ്കിൽ ഈ സത്യാന്വേ ഷണത്തിൽ കൃത്യത വരുത്താനാവില്ല. ഈ ഭവന പ്രശ്നത്തിന് ശേഷം ജോലി വിവാഹം, സമ്പത്ത് എന്തിന് സ്വയം അദ്ഭുതപ്പെട്ടുപോകുന്ന തരത്തിലുളള പുരോഗതി വന്ന അനേകം അനുഭവസ്ഥരുണ്ട്. അത്രയ്ക്കുണ്ട് ഇതിന്റെ പ്രയോജന തലം. എന്നാൽ എടുപിടീന്ന് കാര്യം നടക്കില്ല. കുറഞ്ഞത് നാലു മണിക്കൂർ ഒരേ ഇരുപ്പിൽ ഇരുന്ന് ദേവപ്രശ്നം പോലെ സമർത്ഥനായ ഒരു വിദുഷി ആത്മാർഥമായി ജോലി ചെയ്താലേ ഭവന പ്രശ്നം അ‌തിന്റെ ഭാവനാ പൂർണ്ണതയിൽ എത്തി ഉദ്ദേശിച്ച ഗുണഫലം ബന്ധപ്പെട്ടവർക്കു നൽകൂ.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: