Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിണറിന്റെ മണ്ണ് തറയ്ക്ക് ഇടാൻ എടുക്കാമോ?

വാസ്തുശാസ്ത്രം

സാധാരണ ഭൂമിയുടെ ഉറപ്പിനെക്കുറിച്ചു പറയുന്നതു മണ്ണിന്റെ സ്വഭാവമനുസരിച്ചാണ്. ഒരു കോൽ സമചതുരവും ഒരു കോൽ ആഴവുമുള്ള ഒരു കുഴി കുഴിച്ചു മണ്ണെടുത്ത് അതു പുറത്തേക്കിട്ടു എന്നു കരുതുക. അതേ മണ്ണുതന്നെ ആ കുഴിയിൽ നിറച്ചാൽ മണ്ണു കൂടുതലുണ്ടെങ്കിൽ നല്ല ഭൂമിയാണെന്നും മണ്ണ് ഒപ്പമാണെങ്കിൽ മധ്യമമാണെന്നും മണ്ണ് തികഞ്ഞില്ലെങ്കിൽ അധമമാണെന്നും പറയും. ആദ്യം പരിഗണിക്കുന്നതു മണ്ണിന്റെ ഉറപ്പാണ്. തറയിൽ ഇടുന്ന മണ്ണ് നല്ല ദൃഢതയുള്ളതായിരിക്കണം. കിണർ കുഴിക്കുമ്പോഴുള്ള മേൽമണ്ണ് നല്ലതാണെങ്കിലും അടിയിലുള്ള മണ്ണ് ഉപയോഗിക്കുന്നത് ഉത്തമമല്ല. 

കന്നിമൂലയിലാണു വെള്ളം ഉള്ളതെങ്കിൽ

കന്നിമൂലയിൽ കിണർ കുഴിക്കാൻ പാടില്ല എന്നു ശാസ്ത്രം പറയുമ്പോൾ, പുരയിടത്തിൽ കന്നിമൂലയിലേ വെള്ളമുള്ളൂ എങ്കിൽ എന്തു ചെയ്യും. അവിടെ ഒരു അതിർത്തി തിരിച്ച് കിണർ ആ വസ്തുവിനുപുറത്തു കൊണ്ടുവരിക എന്നുള്ളതാണു ശരിയായ മാർഗം. അതായത് വീടുപണിയാൻ വേണ്ട സ്ഥലം സമചതുരമാക്കിയിട്ട് ആ വസ്തുവിന്റെ സ്ഥിതിയനുസരിച്ചു നിർമാണം നടത്താം. അതിൽ കിണർ മറ്റൊരു പറമ്പായി സങ്കൽപിക്കാവുന്നതാണ്. ഇത് അതിർത്തി തിരിച്ചുവേണം ചെയ്യാൻ. അപ്പോൾ പ്രശ്നത്തിനു പരിഹാരമാവും.

Your Rating: