Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുപൊളിച്ച് വയ്ക്കുമ്പോൾ ശ്രദ്ധിക്കണം...

vasthu-architects

താമസിച്ചുകൊണ്ടിരിക്കുന്ന വീട് പൊളിച്ചുമാറ്റി വയ്ക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. അത് വസ്തുവിന്റെ തെക്കുപടിഞ്ഞാറോ വടക്കുകിഴക്കോ ആവുകയാണ് ഉത്തമം. രണ്ടും കിഴക്കോട്ട് ആവുന്നതുകൊണ്ടും ദോഷം വരുന്നില്ല. എന്നാൽ നിലവിലുള്ള ഗൃഹം നിലനിർത്തി പുതിയത് നിർമിക്കുകയാണെങ്കിൽ ഒരേ വസ്തുവിൽ മധ്യങ്ങൾ തമ്മിൽ ഭേദിക്കാതിരിക്കുകയാണു നല്ലത്. ഒരു ഗൃഹം വടക്കുകിഴക്കോട്ടും മറ്റേ ഗൃഹം തെക്കുപടിഞ്ഞാറോട്ടും കുറച്ചു മാറ്റിവയ്ക്കേണ്ടതായി വരും.

തൊഴുത്ത് പണിയുമ്പോൾ

മിക്കവാറും വീടുകളുടെ സമീപത്തുതന്നെയായി തൊഴുത്തുകളും പണിയുക സാധാരണമാണ്. വടക്കുഭാഗത്ത് തൊഴുത്തിന് സ്ഥാനം ശാസ്ത്രത്തിൽ പറഞ്ഞിട്ടില്ല. തെക്കോട്ട് പശു തിരിഞ്ഞുനിൽക്കുന്നതു നല്ലതല്ല എന്നാണ് സങ്കൽപം. തൊഴുത്തിന് സ്ഥാനം കാണുമ്പോൾ ഗൃഹത്തിന്റെ കിഴക്കുവശത്തോ പടിഞ്ഞാറുവശത്തോ ആണു നിർണയിക്കേണ്ടത്.

Your Rating: