Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവാലയത്തിനു സമീപം വീട് വയ്ക്കാമോ?

astro-n-pooja

ദേവാലയത്തിനു സമീപത്തായി വീടു വയ്ക്കാമോയെന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. ഉഗ്രദേവതകളുടെ അതായതു ഭദ്രകാളി, ശിവൻ തുടങ്ങിയ മൂർത്തികളുടെ വലതുവശത്തു മുമ്പിൽ വീടു പണിയാൻ പാടില്ല. ഇത് ഇടതു പിന്നിലായിട്ടു വരണം. അതുപോലെ വിഷ്ണു, ദുർഗ മുതലായ സാത്വിക ദേവതകളാണെങ്കിൽ ഇടതു പിന്നിൽ പാടില്ല. അപ്പോൾ വലതു മുമ്പിൽ ഗൃഹനിർമാണം നടത്തുന്നതാണ് ഉചിതം.

വീടിന്റെ ചുറ്റളവിൽ ബാത്ത്റൂം, ചിമ്മിനി പരിഗണിക്കുമോ?

തീർച്ചയായും പരിഗണിക്കണം. ചുറ്റളവ് എന്നു പറയുന്നത് എല്ലാംകൂടി അളന്നുള്ളതിന്റെ ആകെ തുകയാണ്. ചിമ്മിനിയെന്നത് അടുക്കളയുടെ ഒരു ഭാഗമാണ്. അപ്പോൾ അടുക്കളയുടെ ചുറ്റളവിൽ ചിമ്മിനിയുംകൂടി കണക്കാക്കണം. ബാത്ത്റൂമും ചിമ്മിനിയുമൊക്കെ വീടിന്റെ ഭാഗംതന്നെയായി കരുതണം. അതുകൂടി ചുറ്റളവിൽ പെടുത്തുകയും വേണം.

Your Rating: