ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നടന്ന ‘ഫുൾ ഡ്രസ് റിഹേഴ്സലിൽ’ കർത്തവ്യപഥിലൂടെ മാർച്ച് ചെയ്യുന്ന ഇന്തൊനീഷ്യയുടെ സേനാംഗങ്ങൾ. 26നു നടക്കുന്ന പരേഡിൽ ഇന്തൊനീഷ്യ പ്രസിഡന്റ് പ്രബോവൊ സുബിയാന്തോയാണ് മുഖ്യാതിഥി.
പുകയാക്രമണമല്ല: ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടത്തുന്ന ബീറ്റിങ് റിട്രീറ്റ് പരിപാടിയുടെ പരിശീലനത്തിനിടെ, പ്രാണികളെ ഓടിക്കാനുള്ള ‘പുക മരുന്ന്’ തളിക്കുന്ന വാഹനം എത്തിയപ്പോൾ പുകയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ബാൻഡ് സംഘത്തിലെ സേനാ ഉദ്യോഗസ്ഥൻ.
ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കുന്ന ‘ജയന്തി ജയ് മമ ഭാരതം’ എന്ന നൃത്ത പരിപാടിയുടെ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ. സാംസ്കാരിക മന്ത്രാലയം നടത്തുന്ന ഈ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 45ത്തിലധികം പരമ്പരാഗതവും ജനകീയവുമായ നൃത്തശൈലികളെ പ്രതിനിധീകരിച്ച് 5000 നർത്തകർ പങ്കാളികളാകും.