പാട്ടോളം ഇഷ്ടത്തോടെ: കോട്ടയം മാന്നാനം കെ.ഇ.കോളജ് സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർഥികളുടെ കലാമേളയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥി ആയി എത്തിയ ഗായികയും നടിയുമായ അഭയ ഹിരൺമയി കൂത്താട്ടുകുളം ആശ്രയ സ്പെഷൽ സ്കൂളിലെ രാഖി രാജനെ ചേർത്തു പിടിച്ച് ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ...’ എന്ന പാട്ടു പാടുന്നു.
കോട്ടയത്ത് ഹെവൻലി ഫീസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പുതുവത്സര സമ്മേളനത്തിൽ ഹെവൻലി ഫീസ്റ്റ് സ്ഥാപക പ്രസിഡന്റ് ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) മുഖ്യ സന്ദേശം നൽകുന്നു. ബ്രദർ തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദർ) സമീപം. പിൻനിരയിൽ ചെയർമാൻ ബ്രദർ റോണക്ക് മാത്യു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മന്ത്രി വി.എൻ.വാസവൻ, റവ. ജോയി താനുവേലി, വർഗീസ് മാമ്മൻ, നഗരസഭാംഗം ജിബി ജോൺ തുടങ്ങിയവർ സമീപം.
ചിരിയോർമ... കർദിനാൾ മാർ ജോർജ് കൂവക്കാടിന് ചങ്ങനാശേരി എസ്ബി കോളജിൽ നൽകിയ സ്വീകരണത്തിനിടെ അദ്ദേഹത്തിന്റെ സഹപാഠിയും കോളജിൽ അധ്യാപകനുമായ പ്രഫ. ഇ.ടോംലാൽ ജോസ് പഴയ ക്യാംപസ് ഓർമകൾ പങ്കുവച്ച് പ്രസംഗിക്കുന്നതു കേട്ടു പുഞ്ചിരിക്കുന്ന ജൂഡ് എം.രാജു, ഫാ. ഡോ. ടോം ആന്റണി, മോൺ. ആന്റണി എത്തക്കാട്ട്, കർദിനാൾ കൂവക്കാട്, ഫാ. റെജി പി.കുര്യൻ, ഡോ. കെ.സിബി ജോസഫ് എന്നിവർ.
ഗുരുസന്നിധിയിൽ... എസ്ബി കോളജിൽ നൽകിയ സ്വീകരണ സമ്മേളനവേദിയിലേയ്ക്ക് എത്തുന്ന കർദിനാൾ മാർ ജോർജ് കൂവക്കാട്, കോളജ് പഠനകാലത്തെ തന്റെ അധ്യാപകരെ കണ്ടപ്പോൾ അടുത്തെത്തി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.