Activate your premium subscription today
68 Results
മാന്നാനം കെഇ കോളജിൽ നടക്കുന്ന കെഇ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ കെഇ കോളജും പാലാ സെന്റ് തോമസ് കോളജുമായുള്ള മത്സരത്തിൽ നിന്ന്. 65 – 22 ന് കെഇ കോളജ് ജയിച്ചു സെമി ഫൈനലിലെത്തി.
കോട്ടയം പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ച് നടന്ന കാവടിഘോഷയാത്ര.
കോട്ടയം പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ച് നടന്ന കാവടിഘോഷയാത്ര.
ചാവറ പിതാവിന്റെ ജന്മ ദിനത്തിൽ മാന്നാനം ആശ്രമ ദേവാലയത്തിൽ മാന്നാനം ആശ്രമം പ്രിയോർ ഫാ.ഡോ.കുര്യൻ ചാലങ്ങാടി കുരുന്നിനെ ആദ്യാക്ഷരം എഴുതിക്കുന്നു. അസി. പ്രിയോർ ഫാ.മാത്യു പോളിച്ചിറ, തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ.റെന്നി കളത്തിൽ എന്നിവർ സമീപം.
കോട്ടയത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ കബഡി ചാംപ്യൻഷിപ്പിൽ കോട്ടയം – കണ്ണൂർ മത്സരത്തിൽ നിന്ന്.
കോട്ടയത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ കബഡി ചാംപ്യൻഷിപ്പിൽ എറണാകുളം – പാലക്കാട് മത്സരത്തിൽ നിന്ന്.
മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) 23– ാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം ഈരയിൽക്കടവിലെ ക്യാംപസിൽ ഒരുക്കിയ മാധ്യമപ്രദർശനം കാണുന്നവർ.
കോട്ടയം ചൈതന്യ കാർഷികമേളയുടെ ഭാഗമായി സംഘടിപ്പിച്ച താടി മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ.
കോട്ടയം കളത്തിപ്പടി കാഞ്ഞിരത്തിനാൽ ബേബി തോമസും ഭാര്യ സൂസൻ ജോർജും വീടിന്റെ മട്ടുപ്പാവിൽ രാത്രിയിൽ ബൾബ് തെളിച്ച് പ്രകാശം നൽകി വിരിയിച്ച ഡ്രാേഗൺ ഫ്രൂട്ട് ചെടിയുടെ പൂവുകളുമായി.
മലയാള മനോരമയും ശുചിത്വ മിഷനും ചേർന്ന് കുട്ടികളിൽ മാലിന്യ സംസ്കരണ അവബോധം വളർത്തുന്നതിനായി സംഘടിപ്പിച്ച ‘എന്റെ ക്രിസ്മസ് എന്റെ കിച്ചൻ ബിൻ ചലഞ്ച്’ ക്യാംപയിന്റെ കോട്ടയം ജില്ലയിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ച മന്ത്രി വി.എൻ.വാസവൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ കലക്ടർ ജോൺ വി. സാമുവൽ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു, വിജയികളായ സെറ മറിയ ജോഷി (ഒന്നാം സമ്മാനം) അയ്മർ സിറിൾ, ഐമി സിറിൾ (രണ്ടാം സമ്മാനം) പ്രോത്സാഹന സമ്മാനം നേടിയ ആർ. ആദി ശങ്കരൻ, ആരാധ്യ നിമേഷ്, ക്രിസ്റ്റീന മറിയ സോണി, അഗസ്റ്റ്യൻ ജോസഫ് സോണി, ആൽവിൻ ലിജു എന്നിവർക്കൊപ്പം.
തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കാർഷിക മേളയുടെ ഭാഗമായി ദമ്പതികൾക്കായി സംഘടിപ്പിച്ച കപ്പ നുറുക്ക് മത്സരത്തിൽനിന്ന്.
ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്കു വെട്ടി വൃത്തിയാക്കിയ മീൻ വീട്ടു പടിക്കലെത്തിക്കുവാൻ കോട്ടയം വടവാതൂർ താന്നിക്കപ്പടിയിൽ തീരദേശ കോർപറേഷന്റെ നിയന്ത്രണത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച ഫിഷ് മെയ്ഡ് ഓൺലൈൻ ഔട്ലറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാൻ മീനുകൾ കാണുന്നു. ചെറിയാൻ കുരുവിള, ബ്രാൻഡ് ഹെഡ് ജുബി കുരുവിള, കോർപറേഷൻ എംഡി പി.ഐ. ഷെയ്ഖ് പരീത് തുടങ്ങിയവർ സമീപം.
Results 1-12 of 68
Link Copied