Activate your premium subscription today
സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യ(എസ്എവിഡബ്ല്യുഐപിഎല്‍) ഗ്രൂപ്പിലെ ആറാമത്തെ പങ്കാളിയായി ബെന്റ്ലി. 2025 ജൂലൈ ഒന്നു മുതല്‍ എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പില്‍ ബെന്റ്ലി ഔദ്യോഗികമായി ഭാഗമായതായി അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ ബെന്റ്ലി വാഹനങ്ങളുടെ ഇന്ത്യയിലെ ഇറക്കുമതിയും വിതരണവും സര്‍വീസുമെല്ലാം എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പ് വഴിയായിരിക്കും.
ബജറ്റ് എംപിവികളില്‍ ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ പരമാവധി മുതലാക്കാന്‍ റെനോ 2019ല്‍ അവതരിപ്പിച്ച മോഡലാണ് ട്രൈബര്‍. പുറത്തിറങ്ങി ആറു വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ച മാറ്റങ്ങള്‍ അവതരിപ്പിച്ചില്ലെന്ന ചീത്തപ്പേര് ട്രൈബറിനുണ്ട്. ഈ ചീത്തപ്പേര് മാറ്റാനായി വരുന്ന 23ന് ട്രൈബറിനെ മുഖം മിനുക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് റെനോ. ഡിസൈനിലും ഫീച്ചറുകളിലും റെനോ ട്രൈബറിന് പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാവും?
ഇന്ത്യയിലെ വൈദ്യുത എസ്യുവികളില് ഏറ്റവും വേഗം ഏതു മോഡലിനാണ്? ഇന്ത്യയിലെ ഇലക്ട്രിക് എസ്യുവികളിലെ കുതിരകളായ ടാറ്റ ഹാരിയര്‍ ഇവിയും മഹീന്ദ്ര എക്സ്ഇവി 9ഇ തമ്മില്‍ തടന്ന പോരാട്ടം നടത്തിയാൽ ഏതുവാഹനം വിജയിക്കും?
ഇന്ത്യയിലെ ഉപരിതല ഗതാഗത മേഖലയില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന പദ്ധതികള്‍ വിശദീകരിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി. ഹൈപ്പര്‍ലൂപ്പ് സംവിധാനങ്ങള്‍, ഇലക്ട്രിക് റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട്, 360ലേറെ സ്ഥലങ്ങളില്‍ റോപ്പ് വേ സൗകര്യം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലാണ് അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കുക. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തില്‍ നഗര- ഗ്രാമ മേഖലകളില്‍ ഗതാഗത സൗകര്യം വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇലക്ട്രിക്ക് സ്കൂട്ടറാവുക എന്ന ലക്ഷ്യത്തിലാണ് ഏഥര്‍ അവരുടെ റിസ്ത മോഡല്‍ അവതരിപ്പിച്ചത്. ഏഥറിന്റെ അതുവരെയുള്ള മെലിഞ്ഞ സ്പോര്‍ട്ടി ഇവി ലുക്കില്‍ നിന്നും വ്യത്യസ്തമായി വീതിയും വിസ്താരവുമുള്ള ഡിസൈനിലാണ് റിസ്ത എത്തിയത്. കുടുംബങ്ങളുമായുള്ള ഏഥറിന്റെ ബന്ധം റിസ്ത വഴി
ചെറു എസ്യുവി, എക്സ്യുവി 3 എക്സ്ഒയ്ക്ക് പുതിയ വേരിയന്റുകൾ അവതരിപ്പിച്ച് മഹീന്ദ്ര. റേവ് എക്സ് എന്ന് പേരിട്ടിരിക്കുന്ന ട്രിമ്മിന് കീഴിൽ നാലു മോഡലുകളാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. പെട്രോൾ എൻജിനോടെ മാത്രമാണ് പുതിയ മോഡലുകൾ ലഭിക്കുക. റേവ്എക്സ് എം മോഡലിന് 8.94 ലക്ഷം രൂപയും റേവ്എക്സ് എം ഓപ്ഷണൽ
2001 ൽ ഇന്ത്യയിലെത്തിയ സ്കോഡ എന്ന ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്കളെ രാജ്യം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ പ്രീമിയം ബ്രാൻഡിൽ നിന്നും പുറത്തുവന്ന വാഹനങ്ങളെല്ലാം തന്നെ രാജ്യത്ത് വെന്നിക്കൊടി പാറിച്ചു. ഏറ്റവുമൊടുവിൽ ഇന്ത്യക്കാർക്ക് വേണ്ടി പുറത്തിറങ്ങിയ കൈലാഖ് എന്ന സൂപ്പർഹിറ്റ് വാഹനത്തിലൂടെ അഞ്ചു ലക്ഷം യൂണിറ്റുകൾ എന്ന കടമ്പ ചാടി കടന്നിരിക്കുകയാണ് സ്കോഡ ഇന്ത്യ. പ്രാദേശിക നിർമാണ യൂണിറ്റിൽ നിന്നും അഞ്ചു ലക്ഷം വാഹനങ്ങൾ നിർമിച്ച് പുറത്തിറക്കി എന്ന നേട്ടമാണ് ചെക്ക് വാഹന നിർമാതാക്കൾ സ്വന്തം പേരിലെഴുതിയത്. ഇത്ര വേഗത്തിൽ സ്കോഡയെന്ന പ്രീമിയം ബ്രാൻഡിനെ ആ മാന്ത്രിക നേട്ടത്തിലേക്ക് എത്തിച്ചതിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ കൈലാഖ് എന്ന വാഹനത്തിനും ചെറുതല്ലാത്ത പങ്കുണ്ട്.
ഒരു ആയുസിന്റെ മുഴുവൻ അധ്വാനവും മക്കൾക്ക് വേണ്ടി ചെലവഴിക്കുന്നവരാണ് മാതാപിതാക്കൾ. അതുകൊണ്ടുതന്നെ മുതിർന്നു സ്വന്തമായി സമ്പാദിക്കാൻ തുടങ്ങുമ്പോൾ മാതാപിതാക്കളെ ഓർക്കാനും അവർ ഒരുപാടു ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സ്വപ്നങ്ങൾ പൂർത്തീകരിച്ചു കൊടുക്കാനുമൊക്കെ ശ്രമിക്കുന്ന മക്കൾ നിരവധിയുണ്ട്. അക്കൂട്ടത്തിലുള്ളതാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ഉള്ളു കവർന്ന ഈ വിഡിയോ. പിതാവിന് മകൻ സമ്മാനിച്ചത് റോയൽ എൻഫീൽഡിന്റെ മീറ്റീയോർ 350 ആണ്. പുതുവാഹനം സമ്മാനിച്ചതിൽ മാത്രമൊതുങ്ങുന്നില്ല 'സർപ്രൈസ്'. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിനുമുണ്ട് പ്രത്യേകത. പിതാവിന്റെ ജനനത്തീയതി ആണ് വാഹന നമ്പറായി മകൻ തിരഞ്ഞെടുത്തത്.
സ്പോർട്ടി മാക്സി-സ്കൂട്ടറായ എയറോക്സ് 155 -ന്റെ 2025 പതിപ്പിനെ യമഹ ഇന്ത്യയിൽ പുറത്തിറക്കി. ജാപ്പനീസ് വാഹന ഭീമൻ പുതിയ OBD-2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുകയും സ്കൂട്ടറിന്റെ ടോപ്പ് സ്പെക്ക് S വേരിയന്റിൽ ചില വിഷ്വൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്
ബെൻസിന്റെ ഷാസിയിൽ പുതിയ സ്ലീപ്പർ ബസുമായി എംജി കോച്ച് ആന്റ് ബോഡി ബിൽഡേഴ്സ്. ടിഗാര എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്ലീപ്പർ ബസ്, ബെൻസിന്റെ 1824 ഷാസിയിലാണ് നിർമിച്ചിരിക്കുന്നത്. ബെൻസിന്റെ തന്നെ ഒഎം 926 എൻജിനാണ് വാഹനത്തിൽ. 7.26 ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന ബസിന് 180 കിലോവാട്ട് വരെ കരുത്തും
മിയയ്ക്ക് പ്രായം വെറും 21, ഈ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വാഹനപ്രേമികളുടെ ഇടയിലെ മിന്നും താരമാണ് ഈ പെൺകുട്ടി. സംശയമുണ്ടെങ്കിൽ ഒക്റ്റെയ്ൻ ഗേൾ എന്ന് സേർച്ച് ചെയ്തു നോക്കിയാൽ കൃത്യമായി മനസ്സിലാകും. സൂപ്പർ ബൈക്കുകളുടെയും കാറുകളുടെയും ലോകത്ത് അധികം ചെന്നു കയറാത്ത പെൺകുട്ടികളുടെ ഇടയിലാണ് തൃശൂർക്കാരിയായ മിയ ജോസഫ് വേറിട്ടു നിൽക്കുന്നത്. അച്ഛനും അമ്മയും കടുത്ത വാഹനപ്രേമികളാണ് അപ്പോൾ ആ വാഹന കമ്പം മിയക്ക് കിട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നായികയായി തിളങ്ങിയ സിമ്രാന് ഇന്നും ആരാധകരേറെയുണ്ട്. ഇപ്പോഴും സിനിമകളിൽ സജീവമായ താരത്തിന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം ടൂറിസ്റ്റ് ഫാമിലി ആണ്. ചടുലമായ നൃത്തചുവടുകളുമായി യുവാക്കളുടെ ഹരമായിരുന്ന സിമ്രാന്റെ യാത്രകൾക്ക് പുതിയൊരു കൂട്ട് എത്തിയിരിക്കുന്നു. ഇന്ത്യൻ നിരത്തുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഥാർ റോക്സ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് പുതുവാഹനത്തിന്റെ ഡെലിവറി സിമ്രാൻ സ്വീകരിച്ചത്. വാഹനം വീട്ടിലെത്തിച്ച് നൽകുകയായിരുന്നു. ബാറ്റിൽഷിപ് ഗ്രേ എന്ന നിറമാണ് ഥാർ റോക്സിനായി താരം തിരഞ്ഞെടുത്തത്. ഏതു വേരിയന്റാണ് സിമ്രാൻ സ്വന്തമാക്കിയതെന്നു വ്യക്തമല്ല.
അമ്പരപ്പിക്കുന്ന വിലക്കുറവിലാണ് പലരും ഡല്‍ഹിയില്‍ നിന്നും ആഡംബര കാറുകള്‍ സ്വന്തമാക്കുന്നത്. 10 വര്‍ഷമായ ഡീസല്‍ കാറുകള്‍ക്കും 15 വര്‍ഷമായ പെട്രോള്‍ കാറുകള്‍ക്കും നിരോധനം പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് മറ്റെങ്ങുമില്ലാത്തവിധം ഡല്‍ഹിയില്‍ ആഡംബര കാറുകളുടെ വില ഇടിഞ്ഞത്. അതേസമയം പൊതു സമൂഹത്തില്‍ നിന്നും
കെടിഎം 390 അഡ്വഞ്ചറിന്റെ വിവിധ മോഡലുകൾ ഈ വര്‍ഷം തുടക്കത്തിലാണ് പുറത്തിറക്കിയത്. കൂടുതല്‍ പേരിലേക്ക് 390 അഡ്വഞ്ചര്‍ എക്സ് എത്തുന്നതിനിടെ കെടിഎം ഡീലര്‍മാര്‍ ഈ മോട്ടോര്‍സൈക്കിള്‍ പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം നടത്തി. ഇതോടെ ആശയക്കുഴപ്പത്തിലായവര്‍ക്ക് വ്യക്തത ലഭിച്ചത് 390 അഡ്വഞ്ചര്‍ എക്സ്
ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തി അക്വ ഹൈബ്രിഡ്. ജാപ്പിനീസ് വിപണയിലുള്ള ടൊയോട്ടയുടെ ചെറുഹാച്ച്ബാക്ക് പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടൊയോട്ടയുടെ ഏറ്റവും ഇന്ധനക്ഷതയുള്ള ഹൈബ്രിഡ് കാറുകളിലൊന്നാണ് അക്വ. ജപ്പാനിൽ അക്വ എന്ന േപരിലും അമേരിക്കയിലും കാനഡയിലും
തുടർച്ചയായി മൂന്നു മാസങ്ങളിൽ പാസഞ്ചർ വാഹന വിൽപനയിൽ ഒന്നാം സ്ഥാനം ക്രെറ്റയ്ക്കാണെങ്കിലും 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് മാരുതിയുടെ വാഗൺ ആർ തന്നെയാണ്. കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിലും ഏറ്റവും കൂടുതൽ വിറ്റ വാഹനമെന്ന റെക്കോർഡ് നിലനിർത്തിയാണ് വാഗൺ ആറിന്റെ വർഷത്തിലെ ആദ്യ പാദത്തിലെ മുന്നേറ്റം. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 101424 യൂണിറ്റ് വാഗൺ ആറുകളാണ് വിറ്റത്. എന്നാൽ കഴിഞ്ഞ രണ്ടു കലണ്ടർ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വിൽപനയിൽ ഒന്നാം സ്ഥാനം നേടിയത് ടാറ്റയുടെ പഞ്ചും 2023 ൽ മാരുതിയുടെ തന്നെ സ്വിഫ്റ്റുമാണ്.
ഇരുപത്തിനാലു മണിക്കൂറിൽ 10000 ബുക്കിങ്ങുകൾ ലഭിച്ച് താരമായി ടാറ്റ ഹാരിയർ ഇവി. ജൂലൈ 2 ന് ആരംഭിച്ച ബുക്കിങ് 24 മണിക്കൂർ പിന്നിട്ടപ്പോൾ 10000 ഓർഡറുകൾ ലഭിച്ചു എന്നാണ് ടാറ്റ അറിയിക്കുന്നത്. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്നും ടാറ്റ പറയുന്നു. രണ്ട് ബാറ്ററി പായ്ക്കുകളിൽ വ്യത്യസ്ത ഡ്രൈവ്
മിഡ് സൈസ് സെഡാൻ സിറ്റി ഹൈബ്രിഡിന്റെ വില 96000 രൂപ വരെ കുറച്ച് ഹോണ്ട. ഒറ്റ മോഡലിൽ മാത്രം (ഇസഡ്എക്സ്) ലഭിക്കുന്ന സിറ്റി ഹൈബ്രിഡിന്റെ വില 20.85 ലക്ഷത്തിൽ നിന്ന് 19.89 ലക്ഷമാക്കിയാണ് കുറച്ചത്. മിഡ് സൈസ് സെഗ്മെന്റിൽ ഏക ഹൈബ്രിഡ് കാറാണ് സിറ്റി. 1.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ലിഥിയം അയൺ
മലിനീകരണ നിയന്ത്രണത്തിനു പുതിയ മാനദണ്ഡം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുടർന്നു രാജ്യത്തെ വാഹന നിർമാതാക്കൾക്കിടയിൽ ഭിന്നത. ഇന്ധനക്ഷമത വർധിപ്പിക്കാനും കാർബൺ മലിനീകരണം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് 2027 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന കോർപറേറ്റ് ആവറേജ് ഫ്യുവൽ എഫിഷ്യൻസി (കഫെ–3) മാനദണ്ഡത്തിന്റെ വ്യവസ്ഥകളാണു അഭിപ്രായ ഭിന്നത സൃഷ്ടിക്കുന്നത്.
വാഹന വിപണിയിൽ പതിവ് പോലെ മാരുതിയുടെ ആധിപത്യം കണ്ട മാസമാണ് ജൂണെങ്കിലും പാസഞ്ചർ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വി യായ ക്രെറ്റയാണ്. 2015 ൽ രാജ്യത്ത് അവതരിപ്പിക്കപ്പെട്ട കാലം മുതൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ് യു വി കളിൽ ഒന്ന് എന്ന പേര് സ്ഥിരതയോടെ നിലനിർത്തുന്നുണ്ട് ക്രെറ്റ. നിരത്തിലെത്തി പത്തുവർഷങ്ങൾ പൂർത്തിയാക്കുമ്പോഴാണ് ഈ നേട്ടമെന്നത് നിർമാതാക്കൾക്കും ഇരട്ടി മധുരമാണ്. മാരുതിയുടെ വാഹനങ്ങളായ ബ്രെസ, എർട്ടിഗ, വാഗൺ ആർ,സ്വിഫ്റ്റ് എന്നീ വാഹനങ്ങളെയെല്ലാം പിന്നിലാക്കിയാണ് ക്രെറ്റയുടെ ഈ കുതിപ്പ്.
ദിപു നൈനാൻ തോമസ് എന്ന പേര് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കിയ സിനിമയാണ് അജയന്റെ രണ്ടാം മോഷണം. അതിനും ഏറെ മുൻപ് തന്നെ തമിഴിൽ നിരവധി ഹിറ്റുകൾ ഒരുക്കിയ ഈ സംഗീത സംവിധായകൻ പ്രിയതമയ്ക്ക് വിലപിടിപ്പുള്ള ഒരു സമ്മാനം നൽകിയിരിക്കുന്നു. ഹ്യുണ്ടേയ് ക്രെറ്റയാണ് ദിപു ഭാര്യ ചിഞ്ചുവിനായി ഗാരിജിലെത്തിച്ചിരിക്കുന്നത്. കുടുംബസമേതം ഷോറൂമിലെത്തിയാണ് ക്രെറ്റയുടെ ഡെലിവറി സംഗീത സംവിധായകൻ സ്വീകരിച്ചത്. പുതുവാഹനം സ്വന്തമാക്കിയ ചിത്രങ്ങൾ ദിപു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കാരൻസ് ക്ലാവിസിന്റെ അവതരണത്തിന് പിന്നാലെ തന്നെ ക്ലാവിസ് ഇവിയെയും കിയ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. രൂപത്തിലും ഭാവത്തിലും ആകെ മൊത്തം രൂപകൽപ്പനയിലും ഇവി മോഡൽ അതിന്റെ പെട്രോൾ, ഡീസൽ സഹോദരങ്ങളുമായി വളരെ സമാനമാണ്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം മുൻവശത്താണ്, അതിൽ കിയ EV5-പ്രചോദിതമായ ഒരു നോസും ക്ലോസ് ചെയ്ത ഗ്രില്ലും ഫ്രണ്ട് പാനലിൽ സംയോജിപ്പിച്ച ചാർജിംഗ് പോർട്ടും നമുക്ക് കാണാം.
മാറുന്ന കാലത്തിനനുസരിച്ച് ഒരു മുഴം മുൻപേ അപ്ഡേറ്റ് ആകുന്ന വാഹന നിർമാതാക്കളാണ് മഹീന്ദ്ര. രൂപത്തിൽ മാത്രമല്ല, സാങ്കേതിക വിദ്യയിലും പെർഫോമൻസിലും ഈ മാറ്റം കാണുവാൻ കഴിയും. അതുകൊണ്ടുതന്നെയാകണം മഹീന്ദ്രയുടെ വാഹനങ്ങളോട് ഏറെ പ്രിയമാണിപ്പോൾ ഇന്ത്യക്കാർക്ക്. ഇലക്ട്രിക് വാഹനങ്ങളിലൂടെയും വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന മഹീന്ദ്രയ്ക്ക് കഴിഞ്ഞ മാസത്തെ വിൽപന കണക്കുകളും മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ പ്രചോദനം പകരുന്ന ഒന്നാണ്. തുടർച്ചയായി മൂന്നാം മാസവും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടേയ് യെ പിന്നിലാക്കി രണ്ടാം സ്ഥാനത്താണ് മഹീന്ദ്ര. എസ് യു വി കളിലൂടെ മാത്രമാണ് മഹീന്ദ്ര ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
പ്രധാനമായും നാലു കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ ജൂലൈയില്‍ പുറത്തിറങ്ങുന്നത്. അതില്‍ രണ്ട് പുതിയ ഇലക്ട്രിക് എംപിവികളും ഒരു എന്‍ട്രി ലെവല്‍ ബിഎംഡബ്ല്യു സെഡാനുമുണ്ട്. ഏറെക്കാലമായി കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ ഇവിയും മെഴ്സിഡീസ് എഎംജി ജിടിയും അടക്കമുള്ള മൂന്നു മോഡലുകളാണ് ജൂലൈയില്‍ പുതുതായി
ഇന്ത്യയിലെ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയില്‍ കഴിഞ്ഞ നാലു മാസങ്ങളായി വില്പനയില് ടിവിഎസ് ഒന്നാമതാണ്. ഐക്യൂബ് എന്ന മോഡലിന്റെ വിവിധ വകഭേദങ്ങള്‍ കൊണ്ടാണ് ടിവിഎസിന്റെ ഈ ഗംഭീരപ്രകടനം. ഐക്യൂബിന്റെ ആറാമതൊരു വകഭേദം കൂടി പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ്. 3.1കിലോവാട്ട് കപ്പാസിറ്റിയുള്ള പുതിയ ഐക്യൂബിന്റെ സ്ഥാനം 2.2 വകഭേദത്തിനും 3.5 വകഭേദത്തിനും ഇടയിലായിരിക്കും. എക്സ് ഷോറൂം വില 1.10 ലക്ഷം രൂപ.
Results 1-25 of 6301