ജാവ ദിനം ആഘോഷമാക്കി തിരുവനന്തപുരം സ്മോക്കിംഗ് ബാരൽസ്

Mail This Article
തിരുവനന്തപുരം ജാവ യെസ്ഡി മോട്ടോർ ക്ലബ് ആയ സ്മോക്കിംഗ് ബാരൽസ് 20-ാമത് അന്താരാഷ്ട്ര ജാവ ദിനത്തോട് അനുബന്ധിച്ച് വെള്ളയമ്പലം മാനവീയം റോഡിൽ നിന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലേക്ക് ബൈക്ക് റൈഡ് സംഘടിപ്പിച്ചു. നൂറിലധികം ജാവ യെസ്ഡി കമ്മ്യൂണിറ്റി റൈഡർമാർ ഈ പരിപാടിയിൽ പങ്കെടുത്തു. മ്യൂസിയം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.ജിജു കുമാർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു.
“കഴിഞ്ഞ 2 വർഷവും കൊവിഡ് പാൻഡെമിക് കാരണം ആഘോഷങ്ങൾ മിക്കവാറും വെർച്വൽ ആയിരുന്നു, വീണ്ടും റോഡിൽ ഇറങ്ങാൻ കഴിഞ്ഞതിൽ റൈഡർമാർ ആവേശഭരിതരാണ്,” എന്ന് ക്ലബ്ബിന്റെ മോഡറേറ്റർ പറഞ്ഞു. 2002 യിൽ ചെക്സ്‌ലോവോകിയിൽ ആണു ആദ്യമായി ജാവ ഡേ ആഘോഷിച്ചത് , അതിനു ശേഷം എല്ലാ വർഷവും ജൂലായ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച ആണു ലോകം എമ്പാടും ഈ ദിനം ആഘോഷിക്കുന്നത്.

2006 യിൽ ആണു സ്‌മോക്കിങ് ബാരെല്സ് എന്ന് ജാവ എസ്‌ഡി ക്ലബ് തിരുവന്തപുരത് രൂപീകരിക്കുന്നതും കേരളത്തിൽ ആദ്യമായി ജാവ ദിനം ആഘോഷിക്കുന്നതും. അതിനു ശേഷം എല്ലാ വർഷവും ഇത്തരത്തിൽ ആഘോഷങ്ങൾ ഇവിടെ നടക്കാറുണ്ട് .പത്തു പേരിൽ താഴെ തുടങ്ങിയ ക്ലബ്ബിൽ ഇപ്പോൾ 100യിൽ പരം റൈഡർമാർ ഉണ്ട് .

കഴിഞ്ഞകാലത്തെ ക്ലാസിക്കുകൾക്കും അവരുടെ പുതുതലമുറ അവതാരങ്ങൾക്കും ഇന്നതെ ഇവന്റ് സാക്ഷ്യം വഹിച്ചു. ജാവ അതിന്റെ പുതിയ തലമുറ ബൈക്കുകൾ 4 വർഷം മുമ്പ് പുറത്തിറക്കി, ഈ വർഷമാദ്യം yezdi ഇന്ത്യയിൽ തിരിച്ചെത്തി. അതിനാൽ എല്ലാ പുതിയ തലമുറയുടെയും പഴയ ക്ലാസിക് മോഡലുകളുടെയും ആദ്യ മീറ്റിംഗ് ഇവന്റായി ഇത് മാറി.

കഴക്കൂട്ടം സാജ് മോട്ടോർസ് യുമായി ചേർന്നാണ് ഇത്തവണ സ്‌മോക്കിങ് ബാരെല്സ് ഈ പരിപാടി സംഘടിപ്പിച്ചത്.

English Summary: Jawa Day Celebration