ഇലക്ട്രിക് വാഹനത്തിലേക്കു മാറാൻ സമയമായോ? ലാഭകരമോ?

Mail This Article
ഇലക്ട്രിക് വാഹനങ്ങള്‍ വാഹനലോകത്തിലെ ചൂടേറിയ സംസാര വിഷയമായിട്ട് കുറച്ചു വര്‍ഷങ്ങളായി. ഏതാണ്ട് എല്ലാ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പനക്കെത്തിക്കുകയോ സമീപഭാവിയില്‍ പുറത്തിറക്കാനിരിക്കുന്ന വൈദ്യുത വാഹനങ്ങളെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുകയോ ചെയ്തു കഴിഞ്ഞു. ഭാവി ഇത്തരം വാഹനങ്ങളുടേതാണെന്നു സമ്മതിക്കുമ്പോഴും വൈദ്യുത വാഹന ഉടമകള്‍ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നത് മറക്കാനാവില്ല.
പെട്രോളിയം വാഹനങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണെന്നതിനാല്‍ പല രാജ്യങ്ങളും വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ രൂപീകരിക്കുന്നുണ്ട്. ചാര്‍ജിങ് എങ്ങനെ, ദീർഘദൂര യാത്ര പോയാൽ ചാർജ് നിൽക്കുമോ, വില കൂടുതലല്ലേ, ലാഭകരമാണോ, ഇടയ്ക്ക് ബാറ്ററി മാറ്റേണ്ടി വരുമോ, വിറ്റാൽ ഇവിക്ക് വില കിട്ടുമോ തുടങ്ങി, വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചാൽ ഉപഭോക്താക്കളെ ആശങ്കയിലാക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഇവയ്ക്കുള്ള മറുപടികളുമായി മനോരമ ഓൺലൈൻ വൈദ്യുത വാഹന രംഗത്തെ വിദഗ്ധരെ നിങ്ങളുടെ മുന്നിലെത്തിക്കുന്നു. കോട്ടയം മനോരമ ഓഫീസിൽ ഡിസംബർ 2, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സെമിനാറിൽ പ്രവേശനം ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
ഡിസംബർ 2 വൈകിട്ട് നാലിനാണ് സെമിനാർ. മനോരമ ഓൺലൈനിലൂടെയോ 7356720333 എന്ന വാട്സാപ് നമ്പറിലൂടെയോ റജിസ്റ്റർ ചെയ്യാം.