ADVERTISEMENT

ബോളിവുഡിലേക്ക് പുതിയൊരു വാഹനം കൂടി എത്തുന്നു. ഇത്തവണ ജന്മദിനത്തിൽ പുതു വാഹനം സ്വന്തമാക്കിയിരിക്കുന്നത് രൺദീപ് ഹൂഡയാണ്. റേഞ്ച് റോവർ എസ് യു വി യാണ് താരത്തിന്റെ ഗാരിജിലെത്തിയത്. കുടുംബത്തിനൊപ്പം എത്തി വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ഹൂഡയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബോളിവുഡിന് ഏറെ പ്രിയപ്പെട്ട ഈ എസ് യു വിയ്ക്ക് വിലയാരംഭിക്കുന്നത് 2.75 കോടി മുതലാണ്. ബ്ലാക്ക് ഷേഡ് നിറത്തിലുള്ള വാഹനമാണ് രൺദീപ് ഹൂഡ  തിരഞ്ഞെടുത്തിരിക്കുന്നത്. ഏതു വേരിയന്റ് ആണെന്നതു വ്യക്തമല്ല. 

ആഡംബരത്തിനു മറുവാക്കെന്നതിനെ യാഥാർഥ്യമാക്കുന്ന നിരവധി ഫീച്ചറുകളാണ് റേഞ്ച് റോവർ എസ് യു വിയിലുള്ളത്. 13.1 ഇഞ്ച് ഫ്‌ളോട്ടിങ് ഇൻഫോടെയ്ൻമെൻറ് സ്ക്രീൻ, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ് അപ് ഡിസ്പ്ലേ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫങ്ക്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ സീറ്റ് എന്റർടൈൻമെന്റ് സ്ക്രീൻ, 24 വേ അഡ്ജസ്റ്റബിൾ ഹീറ്റഡ് ആൻഡ് കൂൾഡ് എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, സൂപ്പർ പ്രീമിയം മെറിഡിയൻ 3 ഡി സൗണ്ട് സിസ്റ്റം, പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്  തുടങ്ങിയയാണ് എടുത്തു പറയേണ്ട ഫീച്ചറുകൾ. 

4.4 ലീറ്റർ ട്വിൻ സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുമായി വരുന്ന റേഞ്ച് റോവർ എസ് യു വി യാണ് രൺദീപ് ഹൂഡ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. 523 ബി എച്ച് പി കരുത്തും 750 എൻ എം ടോർക്കും ഉല്‌പാദിപ്പിക്കും ഈ എൻജിൻ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com