ADVERTISEMENT

ഉടൻ വിപണിയിലെത്തുന്ന അമേസിന്റെ ഡിസൈൻ സ്കെച്ചുകൾ പുറത്തുവിട്ട് ഹോണ്ട. പുതിയ മോഡലിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ സ്കെച്ചുകളാണ് ഹോണ്ട പുറത്തുവിട്ടത്. എസ്‍യുവി എലിവേറ്റിന്റെയും പുതിയ സിറ്റിയുടേയും ഡിസൈൻ എലമെന്റുകൾ അമേസിന്റെ മൂന്നാം തലമുറയിൽ കാണാൻ സാധിക്കും. 

honda-amaze-1

നേരത്തെ മുൻഭാഗത്തിന്റെ രേഖചിത്രങ്ങളും കമ്പനി പുറത്തിവിട്ടിരുന്നു. എലിവേറ്റിന് സമാനമായ വലിയ ഗ്രില്ലാണ് അമേസിന്. കൺപുരികം പോലുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകളും വലുപ്പം കുറഞ്ഞ ഹെഡ്‌ലാംപുകളുമുണ്ട്. ഹെക്സഗണൽ ഗ്രില്ലാണ് വാഹനത്തിന്. ഏറെ മാറ്റങ്ങളുള്ള സ്റ്റൈലൻ ലുക്കുള്ള ബംബറാണ്. ബോൾഡ് ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ഹോണ്ടയുടെ വിശ്വാസ്യത എന്നിവ ചേർന്നതാണ് പുതിയ അമേസ് എന്നാണ് കമ്പനി പറയുന്നത്. 

എലിവേറ്റിൽ നിന്ന് തന്നെ പ്രചോദനം ഉൾക്കൊണ്ട ഡാഷ് ബോർഡ് ഡിസൈനാണ്. ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്. എച്ച്‌വിഎസി കൺട്രോൾ, സെമ്മി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഫങ്ഷണൽ സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ, വയർലെസ് ചാർജിങ് പോർട്ട് എന്നിവയ്ക്ക് എലിവേറ്റിനോട് സാമ്യമുണ്ട്. സൺറൂഫ് ഉണ്ടോ എന്ന് വ്യക്തതയില്ലെങ്കിലും സെഗ്മെന്റിൽ ആദ്യമായി എഡിഎസ് ഫീച്ചറുമായി എത്തുന്ന വാഹനമായിരിക്കും അമേസ് എന്നാണ് റിപ്പോർട്ടുകൾ.

honda-amaze-2

മൂന്നാം തലമുറയില്‍ എത്തുമ്പോൾ ഏറ്റവും മികച്ച പ്രീമിയം പാക്കേജാണ് ഉപഭോക്താക്കൾക്ക് നൽകുന്നത് എന്ന് ഹോണ്ട അവകാശപ്പെടുന്നു. ഹോണ്ടയുടെ 1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ് പുതിയ മോഡലിലും ഉപയോഗിക്കുക. 5 സ്പീഡ് മാനുവൽ സിവിടി ഗിയർബോക്സുകൾ. 

ഹോണ്ടയുടെ ആദ്യ കോംപാക്റ്റ് സെ‍ഡാനായ അമേസ് 2013 ലാണ് വിപണിയിലെത്തിയത്. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ ഡീസൽ എൻജിനായിരുന്നു അമേസിന്. രണ്ടാം തലമുറ 2018 ലും പുറത്തിറങ്ങി. ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങൾ വന്നതിനെ തുടർന്ന് ഡീസൽ എൻജിന്റെ നിർമാണം ഹോണ്ട അവസാനിപ്പിച്ചെങ്കിലും അമേസിന്റെ സ്വീകാര്യതയ്ക്ക് കോട്ടം സംഭവിച്ചില്ല. ഇന്നും കോംപാക്റ്റ് സെഡാൻ വിപണിയിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളിലൊന്നാണ് അമേസ്.

English Summary:

Get a sneak peek at the redesigned Honda Amaze! Check out the stunning new interior and exterior design sketches, featuring elements inspired by the SUV Elevate and new City

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com