ADVERTISEMENT

പ്രീമിയം എസ്‍യുവി വിഭാഗത്തിലേക്ക് ഇസഡ്ആർ–വി പുറത്തിറക്കാൻ ഹോണ്ട ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യ പുതിയ എസ്‍യുവി ഹോണ്ട വിപണിയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പൂർണമായും ഇറക്കുമതി ചെയ്തു വിൽക്കുന്ന കാർ ഇന്ത്യൻ വിപണിയിൽ സിആർ–വിക്ക് പകരക്കാരനായിരിക്കും.

honda-zr-v-2

നോർത്ത് അമേരിക്കൻ വിപണിയിലുള്ള എച്ച്ആർ–വി എസ്‍യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇസഡ്ആർ–വി നിർമിച്ചിരിക്കുന്നത്. സിവിക് ഹൈബ്രിഡിൽ ഉപയോഗിക്കുന്ന എൻജിനും സാങ്കേതികവിദ്യയുമായിരിക്കും ഉപയോഗിക്കുക. 2022 ൽ ജപ്പാനിലും ആസിയാൻ വിപണികളിലും പുറത്തിറങ്ങിയ വാഹനമാണ് ഇസഡ്ആർ‍–വി. പുതിയ തലമുറ സിവിക്കിന്റെ പ്ലാറ്റ്ഫോമിലാണ് നിർമാണം. 

Print

എച്ച്ആർ–വിയുമായി രൂപസാമ്യമുളള്ള എസ്‍യുവിക്ക് 4560 എംഎം വീതിയും 2655 എംഎം വീൽബേസുമുണ്ട്. ഒക്ടഗണൽ ഗ്രിൽ, മസ്കുലറായ രൂപം എന്നിവ  ഇസഡ്ആർ–വിക്കുണ്ട്. പ്രീമിയം ഇന്റീരിയറാണ് എസ്‍യുവിക്ക്. ഡാഷ്ബോർഡിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന എസി വെന്റുകൾ, മൂന്ന് സ്പോക്ക് സിറ്റിയറിങ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്. രണ്ടു ലീറ്റർ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടറുകളും ഇലക്ട്രിക് സിവിടി ഗിയർബോക്സുമാണ് എസ്‍യുവിയിൽ. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറുകളും ചേർന്ന് 180 എച്ച്പി കരുത്ത് നൽകും. കൂടാതെ 1.5 ലീറ്റർ പെട്രോൾ എൻജിനും സിവിടി ഗിയർബോക്സ് മോഡലുമുണ്ട് രാജ്യാന്തര വിപണിയിൽ.

English Summary:

The Honda ZR-V, a premium hybrid SUV, is set to replace the CR-V in India. Expect a launch by early 2024, boasting a powerful hybrid engine and stylish design

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com