ADVERTISEMENT

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച ഷാഹിദ് കപൂറിനു ആഡംബര വാഹനങ്ങളോടും പ്രിയമേറെയാണ്. രണ്ടാമതൊരു മെഴ്‌സിഡീസ് മെയ്ബ കൂടി സ്വന്തമാക്കി തന്റെ കാർ ശേഖരം വിപുലീകരിച്ചിരിക്കുകയാണ് താരം. മെയ്ബ ജി എൽ എസ് 600 ആണ് ഷാഹിദ് കപൂർ വീണ്ടും ഗാരിജിലെത്തിച്ചിരിക്കുന്നത്. വിലയിലും ആഡംബര സൗകര്യങ്ങളിലും ഫീച്ചറുകളിലും അതിവിശിഷ്ടം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മെയ്ബ ജി എൽ എസ് 600 നൈറ്റ് സീരീസിനു ഏകദേശം 4.4 കോടി രൂപ വില വരും. 

ഇന്ത്യയിലെ ആദ്യത്തെ മെയ്ബ ജി എൽ എസ് നൈറ്റ് സീരീസ് എഡിഷൻ ആണ് ഇതെന്ന സവിശേഷതയുമുണ്ട്. ഡ്യൂവൽ ടോൺ നിറമാണ് സ്റ്റാൻഡേർഡ് എഡിഷനിൽ നിന്നും നൈറ്റ് സീരീസിനുള്ള പ്രധാന വ്യത്യാസം. മൊജേവ് സിൽവർ നിറമാണ് ഷാഹിദ് കപൂറിന്റെ പുതു വാഹനത്തിന്റെ അപ്പർ പോർഷനു പകിട്ടേകുന്നത്. ഓനിക്സ് ബ്ലാക്ക് നിറമാണ് ലോവർ പോർഷന്‌. 

4.0 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 എൻജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 550 ബി എച്ച് പി പവറും 770 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ മോട്ടോർ. 9 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സാണ്. 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറുകിലോമീറ്റർ വേഗം കൈവരിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com