ടൊവിനോയുടെ പുതിയ എസ്‍യുവി, 3.50 കോടിയുടെ റേഞ്ച് റോവർ

Mail This Article
റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ ആഡംബരത്തിൽ ടൊവിനോ തോമസ്. ഓൺറോഡ് വില ഏകദേശം 3.5 കോടി രൂപ വരുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ മൂന്ന് ലീറ്റർ പെട്രോൾ എൻജിൻ മോഡലാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് പുതിയ എസ്‍യുവി ടൊവിനോ ഗാരീജിലെത്തിച്ചത്.

കഴിഞ്ഞ വർഷം സ്വന്തമാക്കിയ ബിഎംഡബ്ല്യു എക്സ് എമ്മും അതിന് മുമ്പ് റേഞ്ച് റോവർ സ്പോർട്ടും ടൊവിനോ വാങ്ങിയിരുന്നു. 3.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനാണ് എസ്‍യുവിയിൽ. പരമാവധി 394 ബിഎച്ച്പി കരുത്തും 550 എൻഎം ടോർക്കുമുണ്ട് ഈ മോഡലിന്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. വെറും 5.9 സെക്കൻഡ് മതി ഈ ആഡംബര എസ്‍യുവിയുടെ വേഗം 100 കിലോമീറ്റർ കടക്കാൻ.

സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാംപുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മസാജ് സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് കാറിൽ.