3.5 കോടിയുടെ ആഡംബര എസ്യുവിയിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ

Mail This Article
ചാംപ്യൻസ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യൻ ഓൾറൗണ്ടർ അക്‌ഷർ പട്ടേൽ തന്റെ യാത്രകൾക്ക് കൂട്ടായി റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയിരുന്നു. നേരത്തെയുണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡറിന് പകരമായാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ച താരം പുതുവാഹനം ഗാരിജിലെത്തിച്ചത്.
ഏകദേശം 3.5 കോടി രൂപയാണ് ഓട്ടോബയോഗ്രഫിയ്ക്ക് എക്സ് ഷോറൂം വില. ബ്ലാക്ക് ഷെയ്‌ഡാണ് വാഹനത്തിനായി അക്‌ഷർ പട്ടേൽ തിരഞ്ഞെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ ലാൻഡ് റോവർ കാർഗോ മോട്ടോഴ്‌സിൽ നിന്നുമാണ് ഇന്ത്യൻ ക്രിക്കറ്റർ പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. 2017 ലാണ് അക്ഷർ പട്ടേൽ ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയത്.
സ്റ്റാൻഡേർഡ് വീൽ ബേസ്, ലോങ്ങ് വീൽ ബേസ് എന്നിങ്ങനെ രണ്ടു ബോഡി സ്റ്റെലിൽ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലഭ്യമാണ്. 3.0എൽ ഇഗ്നീനിയം ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 384 എച്ച് പി പവറും 550 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. 5.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. കൂടിയ വേഗം 242 കിലോമീറ്ററാണ്.