ADVERTISEMENT

ഡൽഹിയിലെ യാത്രകൾക്ക് ഥാർ റോക്സ് വാങ്ങി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽ രൂപകൽപന ചെയ്ത് നിർമിച്ച എസ്‍യുവിയായിരിക്കും ഇനി എന്റെ ഡൽഹിയിലെ യാത്രകൾക്ക് കൂട്ട് എന്നാണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

ഥാർ റോക്സിന്റെ ഏതു മോഡലാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുത്തത് എന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഥാർ റോക്സ് മഹീന്ദ്രയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറർ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രൻഷ്യൽ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് വില.

റോക്സ് 4X2 മോഡലുകളിലേക്കു വരുമ്പോൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം വരെയാണ് വില. മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് 4x2 മോഡലിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്.

English Summary:

Rajeev Chandrasekhar's New Mahindra Thar Rox: A Powerful Choice for Delhi Journeys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com