പെട്രോളിന് കുറഞ്ഞ വില ഏത് സംസ്ഥാനത്ത്? കേരളത്തിലാണോ ഏറ്റവും കൂടുതൽ, അറിയാം

Mail This Article
ഇന്ധന നികുതി 2 രൂപ അടുത്തിടെയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഇന്ധനവിലയുടെ ഏകദേശം 60 ശതമാനം വരെ നികുതി നൽകുന്ന രാജ്യത്താണ് സർക്കാറിന്റെ നികുതി വർധനവ്. ഈ രണ്ടു രൂപയുടെ ഭാരം ജനങ്ങളിലേയ്ക്ക് എത്തില്ലെങ്കിലും കൂടിയ ഇന്ധന നികുതിയും വിലയും ജനങ്ങൾക്ക് അധികഭാരം ഏൽപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന വിലയും നികുതിയും എത്രയാണ് ഒന്നു പരിശോധിക്കാം. കേന്ദ്ര ഭരണപ്രദേശമായ ദാമൻ ദിയുവിലാണ് ഏറ്റവും കുറവെങ്കിൽ കൂടുതൽ ആന്ധ്രയിലാണ്. സംസ്ഥാന തലസ്ഥാനങ്ങളിലെ വില മാത്രമാണ് എടുത്തിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വിലയിൽ വ്യത്യാസങ്ങളുണ്ട്.
ഹിന്ദുസ്ഥാൻ പെട്രോളിയും പമ്പുകളിലെ വിലയാണ് ഇവിടെ പരിഗണിച്ചിരിക്കുന്ന്, മറ്റ് കമ്പനികളുടെ ഇന്ധനത്തിന്റെ വിലയിൽ ചെറിയ വ്യത്യാസം വന്നേക്കാം
കേന്ദ്ര നികുതി
പെട്രോൾ
പെട്രോളിന്റെ അടിസ്ഥാന എക്സൈസ് തീരുവ 1.4 രൂപയാണ്. കൂടാതെ സ്പെഷൽ അഡീഷനൽ എക്സൈസ് നികുതിയായി 13 രൂപയും കൃഷി, അടിസ്ഥാന സൗകര്യ വികസന സെസ്സായി 2.5 രൂപയും റോഡ്– അടിസ്ഥാന സൗകര്യ വികസന സെസായി 5 രൂപയും ഓരോ ലീറ്റർ പെട്രോളിലും പിരിക്കുന്നു. ഏകദേശം 21.9 രൂപയാണ് പെട്രോളിന്റെ കേന്ദ്ര നികുതി.
ഡീസൽ
ഡീസൽ അടിസ്ഥാന എക്സൈസ് തീരുവ 1.8 രൂപയാണ്. കൂടാതെ സ്പെഷൽ അഡീഷനൽ എക്സൈസ് നികുതിയായി 10 രൂപയും കൃഷി, അടിസ്ഥാന സൗകര്യ വികസന സെസ്സായി 4 രൂപയും റോഡ്– അടിസ്ഥാന സൗകര്യ വികസന സെസായി 5 രൂപയും ഓരോ ലീറ്റർ ഡീസലിലും പിരിക്കുന്നു. ഏകദേശം 17.8 രൂപയാണ് ഡീസലിന്റെ കേന്ദ്ര നികുതി.
കേരളം
പെട്രോൾ
കേരളത്തിലെ പെട്രോളിന്റെ വിൽപന നികുതി 30.08 ശതമാനമാണ്. അഡീഷനൽ വിൽപന നികുതി 1 രൂപയും ഒരു ശതമാനം സെസും കൂടാതെ സാമൂഹിക സുരക്ഷ സെസ് 2 രൂപ.
ഡീസൽ
കേരളത്തിലെ പെട്രോളിന്റെ വിൽപന നികുതി 22.76 ശതമാനമാണ്. അഡീഷനൽ വിൽപന നികുതി 1 രൂപയും ഒരു ശതമാനം സെസും അതിനൊപ്പം സാമൂഹിക സുരക്ഷ സെസ് 2 രൂപയും.
കേരളത്തിലെ ജില്ലകളിലെ പെട്രോൾ – ഡീസൽ വില
(ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിലെ വിലയാണ് ഇവിടെ പരിഗണിച്ചിരിക്കുന്ന്, മറ്റ് കമ്പനികളുടെ ഇന്ധന വിലയിൽ ചെറിയ വ്യത്യാസം വന്നേക്കാം)

വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെ പെട്രോൾ – ഡീസൽ വില
(ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിലെ വിലയാണ് ഇവിടെ പരിഗണിച്ചിരിക്കുന്ന്, മറ്റ് കമ്പനികളുടെ ഇന്ധന വിലയിൽ ചെറിയ വ്യത്യാസം വന്നേക്കാം)

വിവിധ സംസ്ഥാനങ്ങളിലെ നികുതി ഘടന
ദാമൻ ആൻഡ് ദിയു
കേന്ദ്രഭരണപ്രദേശമായ ധാദ്ര, നഗർ ഹവേലി, ദാമൻ ആൻഡ് ദീയു എന്നിവടങ്ങളിൽ പെട്രോളിന് 12.75 ശതമാനം വാറ്റും ഡീസലിന് 13.50 വാറ്റുമാണ് ഈടാക്കുന്നത്.
ഉത്തരാഖണ്ഡ്
പെട്രോളിന് 16.97 ശതമാനം നികുതി അല്ലെങ്കിൽ ലീറ്ററിന് 13.14 രൂപ ഏതാണ് അധികം എന്നനുസരിച്ച്. ഡീസലിന് 17.15 ശതമാനം നികുതി അല്ലെങ്കിൽ ലീറ്ററിന് 10.41 രൂപ ഏതാണ് അധികം എന്നനുസരിച്ച്.
ചണ്ഡീഗഡ്
പെട്രോളിന് കിലോലീറ്ററിന് 10 രൂപ സെസ്സും 15.24 നികുതിയും അല്ലെങ്കിൽ ലീറ്ററിന് 12.42 രൂപ, ഏതാണ് കൂടുതൽ എന്ന് നിരക്കിൽ.
ഉത്തർപ്രദേശ്
പെട്രോളിന് 19.36 ശതമാനം ടാക്സ് അല്ലെങ്കിൽ 14.85 രൂപ ഏതാണ് കൂടുതൽ എന്നതനുസരിച്ച്. ഡീസലിന് 17.08 ശതമാനം ടാക്സ് അല്ലെങ്കിൽ 10.41 രൂപ ഏതാണ് കൂടുതൽ എന്നതനുസരിച്ച്.
ഗുജറാത്ത്
പെട്രോളിന് 13.7 ശതമാനം വാറ്റും 4 ശതമാനം സെസ്സും. ഡീസലിന് 14.9 ശതമാനം വാറ്റും 4 ശതമാനം സെസ്സും
ഡൽഹി
പെട്രോളിന് 19.40 ശതമാനം വാറ്റ്, ഡീസലിന് 16.75 ശതമാനം വാറ്റും കിലോലീറ്റിന് 250 രൂപ എയർ ആബിയൻസ് ചാർജും.
ഹിമാചൽപ്രദേശ്
പെട്രോളിന് 17.5 ശതമാനം നികുതിയും അല്ലെങ്കിൽ ലീറ്ററിന് 13.50 രൂപയും ഏതാണ് അധികമെന്ന രീതിയിൽ. ഡീസലിന് 13.90 ശതമാനം നികുതിയും അല്ലെങ്കിൽ ലീറ്ററിന് 10.40 രൂപയും ഏതാണ് അധികമെന്നതനുസരിച്ച്
ഹരിയാന
പെട്രോളിന് 18.20 ശതമാനം അല്ലെങ്കിൽ ലീറ്ററിന് 14.50 രൂപ, ഏതാണ് അധികം എന്ന നിരക്കിൽ കൂടാതെ വാറ്റിന് മേൽ 5 ശതമാനം അധിക ടാക്സും
പോണ്ടിച്ചേരി
കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ പെട്രോളിന് 16.98 ശതമാനം വാറ്റും ഡീസലിന് 11.22 ശതമാനം വാറ്റും ഈടാക്കുന്നു
മേഘാലയ
പെട്രോളിന് 13.5 ശതമാനം അല്ലെങ്കിൽ ലീറ്ററിന് 13.50 രൂപ ഏതാണ് കൂടുതൽ എന്നതനുസരിച്ച് നികുതിയും 0.10 പൈസ പൊലൂഷൻ സർചാർജും. ഡീസലിന് 5 ശതമാനം അല്ലെങ്കിൽ ലീറ്ററിന് 9.50 രൂപ ഏതാണ് കൂടുതൽ എന്നതനുസരിച്ച് നികുതിയും 0.10 പൈസ പൊലൂഷൻ സർചാർജും.
ഗോവ
ഗോവയിൽ 21.5 ശതമാനം വാറ്റും 0.5 ശതാനം ഗ്രീൻ സെസും പെട്രോളിന് ചുമത്തുന്നുണ്ട്. ഡീസലിന്റെ വാറ്റ് 17.5 ശതമാനവും ഗ്രീൻ സെസ് 0.5 ശതമാനവുമാണ്.
പഞ്ചാബ്
പെട്രോളിന് കിലോ ലീറ്ററിന് 2050 രൂപ (സെസ്സ്), 0.10 രൂപ (നഗര ഗതാഗത നിധി), 0.25 രൂപ (പ്രത്യേക അടിസ്ഥാന സൗകര്യ വികസന ഫീസ്), 16.58 ശതമാനം വാറ്റ്, 10% അധിക നികുതി അല്ലെങ്കിൽ ലീറ്ററിന് 14.93 രൂപ എന്നിവയിൽ ഏറ്റവും കൂടിയ തുക. ഡീസലിന് കിലോ ലീറ്ററിന് 1050 രൂപ (സെസ്സ്), 0.10 രൂപ (നഗര ഗതാഗത നിധി), 0.25 രൂപ (പ്രത്യേക അടിസ്ഥാന സൗകര്യ വികസന ഫീസ്), 13.1 ശതമാനം വാറ്റ്, 10% അധിക നികുതി അല്ലെങ്കിൽ ലീറ്ററിന് 10.94 രൂപ എന്നിവയിൽ ഏറ്റവും കൂടിയ തുക.
ത്രിപുര
പെട്രോളിന് 17.50 വാറ്റും മൂന്ന് ശതമാനം റോഡ് വികസന സെസ്സും. ഡീസലിന് 10 വാറ്റും മൂന്ന് ശതമാനം റോഡ് വികസന സെസ്സും
മണിപ്പൂർ
പെട്രോളിനു 25 ശതമാനം വാറ്റും ഡീസലിന് 13.5 ശതമാനം വാറ്റും
ജാർഖണ്ഡ്
പെട്രോളിന് 22 ശതമാനം നികുതിയോ അല്ലെങ്കിൽ ലീറ്ററിന് 17 രൂപയോ ഏതാണ് കൂടുതൽ എന്നതനുസരിച്ച് നികുതി നൽകണം. കൂടാതെ ഒരു രൂപ സെസ്സും. ഡീസലിന് 22 ശതമാനം നികുതിയോ അല്ലെങ്കിൽ ലീറ്ററിന് 12.50 രൂപയോ ഏതാണ് കൂടുതൽ എന്നതനുസരിച്ച് നികുതി നൽകണം. കൂടാതെ ഒരു രൂപ സെസ്സും
അസാം
പെട്രോളിന് 24.77 ശതമാനം അല്ലെങ്കിൽ ലീറ്ററിന് 18.80 രൂപ ഏതാണ് കൂടുതൽ എന്നതനുസരിച്ച് നികുതി. ഡീസലിന് 22.19 ശതമാനം അല്ലെങ്കിൽ ലീറ്ററിന് 14.60 രൂപ ഏതാണ് കൂടുതൽ എന്നതനുസരിച്ച് നികുതി. ലിറ്ററിന് 14.60 രൂപ എന്ന കുറഞ്ഞ പരമാവധി നികുതിക്ക് വിധേയമായി 1.50 റിബേറ്റുമുണ്ട്.
മിസോറം
പെട്രോളിന് 18 ശതമാനം നികുതിയും സെഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് സർവീസ് സെസായി കിലോലീറ്ററിന് 2000 രൂപയും റേഡ് പരിപാലന സെസായി കിലോലീറ്ററിന് 2000 രൂപയും ഈടാക്കുന്നു. ഡീസലിന് 10 ശതമാനം നികുതിയും സെഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് സർവീസ് സെസായി കിലോലീറ്ററിന് 2000 രൂപയും റേഡ് പരിപാലന സെസായി കിലോലീറ്ററിന് 2000 രൂപയും ഈടാക്കുന്നു.
ഛത്തീസ്ഗഢ്
പെട്രോളിന് 24 ശതമാനം വാറ്റും ഒരു രൂപ അധികം വാറ്റും. ഡീസലിന് 23 ശതമാനം വാറ്റും ഒരു രൂപ അധികം വാറ്റും.
തമിഴ്നാട്
പെട്രോളിന് 13 ശതമാനം നികുതിയും ലീറ്ററിന് 11.52 രൂപയും പിരിക്കുന്നു, ഡീസലിന്റെ നികുതി 11 ശതമാനമാണ് കൂടാതെ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലീറ്റർ പെട്രോളിൽ നിന്നും 9.62 രൂപയും പിരിക്കുന്നുണ്ട്.
ജമ്മു കാശ്മീർ
പെട്രോളിന് 24 ശതമാനം എംഎസ്ടി, രണ്ടു രൂപ എംപ്ലോയിമെന്റ് സെസ്സ്, ലീറ്ററിന് 3.50 രൂപ റിബേറ്റും നൽകുന്നുണ്ട്. ഡീസലിന് 16 ശതമാനം എംഎസ്ടി, ഒരു രൂപ എംപ്ലോയിമെന്റ് സെസ്സ്, ലീറ്ററിന് 4.50 രൂപ റിബേറ്റും നൽകുന്നുണ്ട്.
ഒഡീസ
പെട്രോളിന് 28 ശതമാനം വാറ്റും ഡീസലിന് 24 ശതമാനം വാറ്റും
സിക്കിം
പെട്രോളിന് 29.04 ശതമാനം വാറ്റും കിലോലീറ്ററിന് 4000 രൂപ റോഡ് വികസന സെസ്സും. ഡീസലിന് 10 ശതമാനം വാറ്റും കിലോലീറ്ററിന് 3500 രൂപ റോഡ് വികസന സെസ്സും
ലഡാക്
പെട്രോളിന് 15 ശതമാനം എംഎസ്ടി, 5 രൂപ എംപ്ലോയിമെന്റ് സെസ്സ്, ലീറ്ററിന് 2.50 രൂപ റിബേറ്റ്. ഡീസലിന് 6 ശതമാനം എംഎസ്ടി, ഒരു രൂപ എംപ്ലോയിമെന്റ് സെസ്സ്, ലീറ്ററിന് 0.50 രൂപ റിബേറ്റും നൽകുന്നുണ്ട്.
കർണാടക
കർണാടകയിൽ പെട്രോളിന് 29.84 ശതമാനം സെയിൽസ് ടാക്സും ഡീസലിന് 21.17 ശതമാനം സെയിൽസ് ടാക്സും ഈടാക്കുന്നുണ്ട്.
മഹാരാഷ്ട്ര
പെട്രോളിന് 25 ശതമാനം വാറ്റും 5.12 രൂപ അഡീഷനൽ നികുതിയുമാണ് ഈടാക്കുന്നത്. ഡീസലിന് 21 ശതമാനം വാറ്റ്
രാജസ്ഥാൻ
പെട്രോളിന് 29.04 വാറ്റും കിലോലീറ്ററിന് 1500 രൂപ റോഡ് വികസന സെസ്സും. ഡീസലിന് 17.30 വാറ്റും കിലോലീറ്ററിന് 1750 രൂപ റോഡ് വികസന സെസ്സും.
പശ്ചിമ ബംഗാൾ
25% അല്ലെങ്കിൽ ഒരു ലീറ്ററിന് 13.12 രൂപ, ഏതാണ് കൂടുതൽ എന്നതനുസരിച്ച് വിൽപന നികുതിയും കിലോലീറ്ററിന് 1000 സെസ് (വാറ്റിന്മേൽ 20% അധിക നികുതി തിരിച്ചുപിടിക്കാനാവാത്ത നികുതിയായി). ഡീസലിന് 17% അല്ലെങ്കിൽ ഒരു ലീറ്ററിന് 13.12 രൂപ, ഏതാണ് കൂടുതൽ എന്നതനുസരിച്ച് വിൽപന നികുതി കിലോലീറ്ററിന് 1000 സെസ് (വാറ്റിന്മേൽ 20% അധിക നികുതി തിരിച്ചുപിടിക്കാനാവാത്ത നികുതിയായി).
ബിഹാർ
23.58% അല്ലെങ്കിൽ ഒരു ലീറ്ററിന് 16.65 രൂപ, ഏതാണ് കൂടുതൽ എന്നതനുസരിച്ച്. (വാറ്റിന്മേൽ 30% അധിക നികുതി തിരിച്ചുപിടിക്കാനാവാത്ത നികുതിയായി). ഡീസലിന് 16.37% അല്ലെങ്കിൽ ഒരു ലീറ്ററിന് 12.33 രൂപ, (വാറ്റിന്മേൽ 20% അധിക നികുതി തിരിച്ചുപിടിക്കാനാവാത്ത നികുതിയായി)
മധ്യപ്രദേശ്
പെട്രോളിന് 29 ശതമാനം വാറ്റും ലീറ്ററിന് 2.5 രൂപ വാറ്റും ഒരു ശതമാനം സെസ്സും. ഡീസലിന് 19 ശതമാനം വാറ്റും ലീറ്ററിന് 1.5 രൂപ വാറ്റും ഒരു ശതമാനം സെസ്സും.
തെലങ്കാന
പെട്രോളിന് തെലങ്കാനയിൽ 35.20 ശതമാനം വാറ്റും ഡീസലിന് 27 ശതാനം വാറ്റുമാണ്.
ആന്ധ്രപ്രദേശ്
പെട്രോളിന് 31 ശതമാനം വാറ്റും ലീറ്ററിന് 4 രൂപയും ഒരു രൂപ റോഡ് വികസന സെസും ഏർപ്പെടുത്തിയിട്ടുണ്ട്. ഡീസലിന് 22.25 ശതമാനം വാറ്റും ലീറ്ററിന് 4 രൂപയും ഒരു രൂപ റോഡ് വികസന സെസും ഏർപ്പെടുത്തിയിട്ടുണ്ട്.