ADVERTISEMENT

ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ നായികയായി നായികയായി തിളങ്ങുന്ന തമന്ന ഭാട്ടിയയുടെ യാത്രകൾക്ക് ഇനി റേഞ്ച് റോവറിന്റെ സുരക്ഷ. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ വേലാർ ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. ആഡംബരം നിറഞ്ഞ ഈ എസ് യു വിയ്ക്കായി തമന്ന തിരഞ്ഞെടുത്തിരിക്കുന്ന നിറം അരോയസ് ഗ്രേ കളർ ഓപ്ഷനാണ്. ഏകദേശം 1.10 കോടി രൂപയാണ് രാജ്യത്ത് ഈ വാഹനത്തിനു വില വരുന്നത്. 

2018 ൽ ഇന്ത്യയിലെത്തിയ വാഹനം 2023 ൽ പുതുമാറ്റങ്ങളോടെ അവതരിപ്പിച്ചിരുന്നു. 2.0 ലീറ്റര്‍ പെട്രോള്‍ എൻജിനാണ് റേഞ്ച് റോവര്‍ വേലാറിലുള്ളത്. 250hp കരുത്തും പരമാവധി 365Nm ടോര്‍ക്കും പുറത്തെടുക്കും ഈ എൻജിന്‍. പരമാവധി വേഗം 217 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് 7.5 സെക്കന്‍ഡില്‍ പറപറക്കും വേലാര്‍. 2.0 ലീറ്റര്‍ ഡീസല്‍ എൻജിന്‍ ഓപ്ഷനും വാഹനത്തിനുണ്ട്. 204hp കരുത്തും പരമാവധി 430Nm ടോര്‍ക്കും പുറത്തെടുക്കും ഡീസല്‍ എൻജിന്‍. ഉയര്‍ന്ന വേഗത 210 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വേണ്ട സമയം 8.3 സെന്‍ക്കന്‍ഡുകള്‍. 

വേലാറിനു പുറമെ ഔഡി ക്യു 7, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്, ബി എം ഡബ്ള്യു 320 ഐ, മെഴ്‌സിഡീസ് ബെൻസ് ജി എൽ ഇ, പജേറോ സ്‌പോർട് തുടങ്ങിയ വാഹനങ്ങളും തമന്നയുടെ ഗാരിജിലുണ്ട്.

English Summary:

Tamannaah Bhatia's Stunning New Range Rover Velar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com