ADVERTISEMENT

പങ്കാളിയുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും അറിഞ്ഞു അതിനൊപ്പം നിൽക്കുന്ന ഒരാളെ ജീവിതത്തിൽ ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് വിരളമാണ്. ചിലർക്കെങ്കിലും ആ ഭാഗ്യം ലഭിക്കും. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ അത്തരത്തിലൊരു മനോഹര കാഴ്ചയുടേതാണ്. ഭർത്താവിന്  ഏറ്റവും ഇഷ്ടപ്പെട്ട മഹീന്ദ്ര ഥാർ റോക്സ് വളരെ അപ്രതീക്ഷിതമായി സമ്മാനിക്കുന്ന ഭാര്യയും ഏറെ സന്തോഷത്തോടെ അതേറ്റുവാങ്ങുന്ന പ്രിയപ്പെട്ടവനുമാണ് സുന്ദരമായ വിഡിയോയിലൂടെ കാഴ്ചക്കാരുടെ ഹൃദയം കവർന്നത്. 

വിഡിയോയുടെ തുടക്കത്തിൽ മറ്റൊരു വാഹനത്തിലാണ് യുവാവും യുവതിയും കുഞ്ഞും വരുന്നത്. ഭർത്താവിന്റെ കണ്ണുകൾ മാസ്‌ക് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. തുടർന്ന്, മാസ്‌ക് മാറ്റുമ്പോൾ അയാളുടെ കണ്ണുകൾക്ക് മുമ്പിൽ തെളിഞ്ഞു വരുന്നത് തന്റെ സ്വപ്ന വാഹനമാണ്. അദ്ഭുതത്തിലും അതിലേറെ ആനന്ദത്തിലുമാണ് അയാൾ ഭാര്യയെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തുന്നത്. വിഡിയോ കണ്ടവരിൽ ഭൂരിപക്ഷവും ഭർത്താവിന്റെ താൽപര്യമറിഞ്ഞു അത്തരമൊരു സമ്മാനം നൽകിയ ഭാര്യയെ അഭിനന്ദിച്ചു കൊണ്ടാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. മഹീന്ദ്ര ഥാർ റോക്സിന്റെ ടോപ് വേരിയന്റാണ് ഭാര്യയുടെ സമ്മാനം. 

കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഥാർ റോക്സ് മഹീന്ദ്രയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറർ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രൻഷ്യൽ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് വില. റോക്സ് 4X2 മോഡലുകളിലേക്കു വരുമ്പോൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം വരെയുണ്ട് വില. 

മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് 4x2 മോഡലിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്.

English Summary:

Viral Video: Wife's Surprise Mahindra Thar Rox Gift Melts Hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com