ഥാറിന് പകരം ഥാർ റോക്സ്, ഹോട്ട് ഇന്ത്യൻ എസ്യുവി സ്വന്തമാക്കി ബോളിവുഡ് താരം

Mail This Article
ഇന്ത്യൻ നിരത്തുകളിലെ ഏറ്റവും ഹോട്ടസ്റ്റ് എസ് യു വിയാണ് മഹീന്ദ്രയുടെ ഥാർ റോക്സ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികളെ വരെ ലുക്ക് കൊണ്ടും സ്റ്റൈൽ കൊണ്ടും പെർഫോമൻസ് കൊണ്ടും തന്റെ ആരാധകരാക്കി മാറ്റിയ ഈ വാഹനം നിരവധി സിനിമാതാരങ്ങളുടെയും ഗാരിജിനു അലങ്കാരമാണ്. ബോളിവുഡ് താരമായ ഇജാസ് ഖാൻ ആദ്യം സ്വന്തമാക്കിയ 3 ഡോർ ഥാറിനു പകരമായി ഥാർ റോക്‌സിലേക്കു കൂടുമാറിയിരിക്കുന്നു. പിതാവിനൊപ്പമെത്തിയാണ് താരം പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ഥാർ റോക്സിനായി എവറസ്റ്റ് വൈറ്റ് ഷെയ്ഡാണ് ഇജാസ് ഖാൻ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഏതു വേരിയന്റാണ് എന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഥാർ റോക്സ് മഹീന്ദ്രയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറർ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രൻഷ്യൽ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് വില. റോക്സ് 4X2 മോഡലുകളിലേക്കു വരുമ്പോൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം വരെയുണ്ട് വില.
മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് 4x2 മോഡലിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്.