ഹൈബ്രിഡായി മൈലേജ് കൂട്ടി ഫോർച്യൂണർ; അടുത്ത മാസം വിപണിയിൽ

Mail This Article
ടൊയോട്ടയുടെ ജനപ്രിയ എസ്‍യുവി ഫോർച്യൂണറിന്റെ ഹൈബ്രിഡ് എൻജിൻ മോഡൽ അടുത്ത മാസം വിപണിയിലെത്തും. മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനത്തിന് 10 ശതമാനം ഇന്ധനക്ഷമത വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം തന്നെ പുതിയ ഫോർച്യൂണറിനെ ടൊയോട്ട വിപണിയിൽ എത്തിക്കും.
മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍(എംഎച്ച്ഇവി) സൗകര്യമാണ് ഫോര്‍ച്യൂണറില്‍ ടൊയോട്ട അവതരിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളില്‍ ഇതിനകം തന്നെ ഫോര്‍ച്യൂണര്‍ എംഎച്ച്ഇവി ലഭ്യമാണ്. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം വഴി ഫോര്‍ച്യുണര്‍ എംഎച്ച്ഇവിയുടെ പെര്‍ഫോമെന്‍സും ഇന്ധനക്ഷമതയും വര്‍ധിക്കും. പെട്ടെന്ന് വേഗമെടുക്കേണ്ടി വരുമ്പോള്‍ സഹായിക്കുന്ന ഇതേ സംവിധാനം ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
സാധാരണ ഡീസല്‍ വാഹനങ്ങളിലെ പ്രശ്‌നമായ അന്തരീക്ഷ മലിനീകരണമെന്ന പ്രശ്‌നം കുറക്കാനും ഇതുവഴി ഫോര്‍ച്യൂണറിന് സാധിക്കും. 2.8 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ജിഡി സീരീസ് ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണര്‍ എംഎച്ച്ഇവിയിലുള്ളത്. ഹൈബ്രിഡിന്റെ വരവോടെ വാഹനത്തിന്റെ കരുത്ത് 201 എച്ച്പിയും ടോര്‍ക്ക് 500എന്‍എമ്മുമായി വര്‍ധിക്കും. ഡീസല്‍ എന്‍ജിനുകളില്‍ മാത്രമായിരിക്കും ഹൈബ്രിഡ് മോഡൽ ലഭ്യമാവുക.