ADVERTISEMENT

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ രണ്ടാമത്തെ ഷോറൂം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്‍ഡല്‍ വീല്‍സ് എല്‍എല്‍പി ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് പാപ്പനംകോട് 1375 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള റിവര്‍ സ്റ്റോർ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഡി, ആക്‌സസറികള്‍, മറ്റ് മെര്‍ക്കന്റൈസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കള്‍ക്ക് റിവര്‍ സ്‌റ്റോറില്‍ നിന്നും നേരിട്ട് സ്വന്തമാക്കാം. 

river-showroom
റിവറിന്റെ തിരുവനന്തപുരം ഷോറൂം

കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ക്ക് പുറമേ ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നെ, കോയമ്പത്തൂര്‍, മൈസൂര്‍, തിരുപ്പതി, വെല്ലൂര്‍, പൂനൈ എന്നിങ്ങനെ രാജ്യത്താകെ 21 ഔട്ട്‌ലറ്റുകള്‍ റിവറിനുണ്ട്. സെപ്റ്റംബര്‍ 2025 ആകുമ്പോഴേക്കും കൊച്ചിയിൽ മറ്റൊരു സ്റ്റോറുൾപ്പടെ 10 പുതിയ സ്റ്റോറുകള്‍ കേരളത്തിലും ഇന്ത്യയില്‍ മൊത്തം 60 സ്‌റ്റോറുകളുമാണ് റിവര്‍ ലക്ഷ്യം വയ്ക്കുന്നത്. 

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റിവര്‍ സഹസ്ഥാപകനും സി ഇ ഒയുമായ അരവിന്ദ്  മണി, ഇന്‍ഡല്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ അമിഷ്  മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് റിവര്‍ ഇന്‍ഡി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റിവര്‍ സഹസ്ഥാപകനും സി ഇ ഒയുമായ അരവിന്ദ് മണി, ഇന്‍ഡല്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ അമിഷ് മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് റിവര്‍ ഇന്‍ഡി പ്രകാശനം ചെയ്യുന്നു

റിവറെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം ഒഴുകുന്ന നദികളുടെ മനോഹരമായ അന്തരീക്ഷം പുനര്‍സൃഷ്ടിച്ചുകൊണ്ട് സൗന്ദര്യാത്മകമായ രീതിയില്‍ വളരെ ആകര്‍ഷകമായാണ് സ്റ്റോറിന്റെ അകം രൂപകല്‍പന ചെയ്തിരിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയിട്ടുള്ള  ഓരോ വിഭാഗങ്ങളാണ് ഈ രൂപകല്‍പനയുടെ കാതല്‍. ഓരോ ഉപഭോക്താവിന്റെയും നിത്യജീവിതവുമായി ഇന്‍ഡി എങ്ങനെ ചേര്‍ന്നിരിക്കുന്നുവെന്നാണ് ഇവ വ്യക്തമാക്കിയിരിക്കുന്നത്. ഓരോ വ്യക്തിയേയും അവരുള്ള ഇടത്തുനിന്നും അവര്‍ പോകുവാന്‍ ആഗ്രഹിക്കുന്ന ഇടത്തേക്ക് എത്തിക്കുക എന്ന റിവറിന്റെ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഈ രൂപകല്‍പന.

1,42,999 രൂപയാണ് സ്കൂട്ടറായ ഇന്‍ഡിയുടെ തിരുവനന്തപുരം എക്‌സ്‌ഷോറൂം വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒപ്പം മറ്റ് ആക്‌സസറികളും മെര്‍ക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം. 

English Summary:

River Electric Scooters Launches Second Kerala Showroom in Thiruvananthapuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com