വില പ്രഖ്യാപിക്കും മുൻപേ ബുക്കിങ് ഫുൾ; ഫോക്സ്വാഗൻ ഗോൾഫ് സൂപ്പർഹിറ്റ്

Mail This Article
വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വിറ്റു തീർന്നു ചരിത്രം കുറിക്കുകയാണ് ഫോക്‌സ്‌വാഗന്റെ ഗോൾഫ് ജി ടി ഐ. ബുക്കിങ് ആരംഭിച്ച് നാലു ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം. മെയ് 5 നാണ് ഓൺലൈൻ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. ആവശ്യക്കാർ ധാരാളമായി എത്തുമെന്നതു കൊണ്ടുതന്നെ രസകരമായ ഒരു ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. അഞ്ചു ചോദ്യങ്ങളിൽ നാലെണ്ണത്തിനെങ്കിലും ശരിയുത്തരം നൽകുന്നവർക്കായിരുന്നു ബുക്കിങ് ലിങ്ക് നൽകിയിരുന്നത്.
ആദ്യ ബാച്ചിലെ 150 വാഹനങ്ങളുടെയും വിൽപന ഇത്തരത്തിൽ ഓൺലൈൻ ആയി പൂർത്തിയാകുകയും ചെയ്തു. എന്നാൽ നിരാശപ്പെടേണ്ടതില്ലെന്നും ഇത് പ്രാരംഭ ബുക്കിങ് മാത്രമാണെന്നും വില പ്രഖ്യാപിച്ചു കഴിയുമ്പോൾ ചിലരെങ്കിലും പിൻമാറാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ മറ്റുള്ളവർക്കും ബുക്ക് ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് ഇതേപ്പറ്റി കമ്പനി പറയുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തുക 250 ഗോൾഫ് ജി ടി ഐ ആണെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും 150 എണ്ണം മാത്രമാണ് പ്രാരംഭഘട്ടത്തിലെത്തുക.
2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഗോള്‍ഫ് ജിടിഐയുടെ കരുത്ത്. 265 പിഎസ് കരുത്തു പരമാവധി 370എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍. ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഫ്രണ്ട് ആക്‌സില്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, പ്രോഗ്രസീവ് സ്റ്റീറിങ് എന്നിങ്ങനെയുള്ള ആധുനിക ഫീച്ചറുകളും ഗോള്‍ഫ് ജിടിഐക്ക് സ്വന്തം.
ഷാര്‍പ്പായ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും മുഴു നീളത്തിലുള്ള എല്‍ഇഡി സ്ട്രിപ്പും തിളങ്ങുന്ന ഫോക്‌സ്‌വാഗണ്‍ ലോഗോയും 5 പീസ് ലൈറ്റിങ് എലമെന്റുകളുള്ള ബംപറുമെല്ലാം ഒറ്റ നോട്ടത്തിലേ ഗോള്‍ഫ് ജിടിഐയിലേക്കുള്ള ശ്രദ്ധ ആകര്‍ഷിക്കും. ഡയമണ്ട് കട്ട് അലോയ് വീലുകള്‍ 18 ഇഞ്ചിന്റെയാണ്. ട്വിന്‍ ക്രോം എക്‌സ്‌ഹോസ്റ്റും ചുവപ്പു നിറത്തിലുള്ള എക്‌സ്‌ക്ലുസീവ് ജിടിഐ ബാഡ്ജിങും ഗോള്‍ഫ് ജിടിഐയിലുണ്ട്. ഗ്രെനഡില്ല ബ്ലാക്ക് മെറ്റാലിക്ക്, കിങ്‌സ് റെഡ് പ്രീമിയം മെറ്റാലിക് ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷണീയമായ നിറങ്ങളും ഗോള്‍ഫ് ജിടിഐയിലുണ്ടാവും.
അകത്തേക്കു വന്നാല്‍ 12.9 ഇഞ്ചിന്റെയാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. ഇന്ഡസ്ട്രുമെന്റ് സ്‌ക്രീന്‍ 10.25 ഇഞ്ച് വലിപ്പമുള്ളത്. വയര്‍ലെസ് ചാര്‍ജിങ്, 7 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വോയ്‌സ് കമാന്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 30 കളര്‍ ആംബിയന്റ് ലൈറ്റിങ്, ലെതര്‍ റാപ്പ്ഡ് സ്‌പോര്‍ട്‌സ് സ്റ്റീറിങ് വീല്‍, സ്‌കേല്‍ പേപ്പര്‍ പ്ലെയ്ഡ് സീറ്റ്, 3 സോണ്‍ ഓട്ടമാറ്റിക് എസി, പിന്നില്‍ എസി വെന്റുകള്‍, കീലെസ് സ്റ്റാര്‍ട്ട്, 7 എയര്‍ബാഗ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ്, റിയര്‍വ്യൂ ക്യാമറ, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.