മിനി കൂപ്പറിന്റെ ആഡംബരം; സൗബിന്റെ ഗാരിജിലെ പുതിയ താരം

Mail This Article
സിനിമയുടെ പിന്നണിയിൽ നിന്നും അഭിനയത്തിലേക്കെത്തി തിളങ്ങി നിൽക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സൗബിൻ ഷാഹിർ. വാഹനങ്ങളോടും ഏറെ പ്രിയമുള്ള നടന്റെ ഗാരിജിലേക്കു മിനി കൂപ്പറിന്റെ ആഡംബരം കൂടി എത്തിയിരിക്കുന്നു. കൊച്ചിയിലെ ബി എം ഡബ്ള്യു മിനി ഓട്ടോക്രാഫ്റ്റിൽ നിന്നും കുടുംബത്തോടൊപ്പം എത്തിയാണ് പുതുവാഹനത്തിന്റെ ഡെലിവറി സൗബിൻ സ്വീകരിച്ചത്.
മിനിയുടെ എസ് ജെ സി ഡബ്ള്യു എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 55.90 ലക്ഷം രൂപയാണ് ഈ വാഹനത്തിനു എക്സ് ഷോറൂം വില. ബ്ലാക്ക് ഷെയ്ഡാണ് പുത്തൻ കാറിനായി താരം തിരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ 2025 ഭാരത് മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ട കൂപ്പര്‍ എസ് ജെ സി ഡബ്‌ള്യുവിൽ മുൻ മോഡൽ കൂപ്പർ എസിന്റെ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. നേരത്തെ 178എച്ച്പി, 280 എന്‍എം ആയിരുന്നത് പുതിയ മോഡലില്‍ 204 എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമായി ഉയര്‍ന്നിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.