ജ്വലിക്കുന്ന സൂര്യനും കത്തുന്ന റോഡുകളും; വേനൽക്കാല വാഹന യാത്രകളിൽ ഇവ ശ്രദ്ധിക്കണം

Mail This Article
വേനലിന്റെ കടുത്ത ചൂട് നമ്മുടെ ശരീരത്തെയും ഡ്രൈവിങ്ങിനെയും വളരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. സാധാരണ സമയങ്ങളിലേക്കാൾ ദുഷ്കരമാണ് ഈ സമയത്തെ യാത്ര. ഇത്തരം സന്ദർഭങ്ങളിൽ നാം എത്ര വിദഗ്ധരായ ഡ്രൈവറാണെങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടാതെ നമ്മുടെ ഗതാഗതവകുപ്പും പല നിർദ്ദേശങ്ങളും നൽകുന്നുണ്ട്, അവ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.
വാഹന പരിപാലനം
∙റബർ ഭാഗങ്ങൾ, ടയറുകൾ, ഫാൻ ബെൽറ്റ് എന്നിവ പരിശോധിക്കുക.
∙ടയറിന്റെ എയർ പ്രഷർ അല്പം കുറച്ചിടുന്നതാണ് നല്ലത്.
∙റേഡിയേറ്ററിലെ കൂളന്റ് ലെവൽ പരിശോധിക്കുക.
∙കഴിവതും തണലുള്ള ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക.

പാർക്കിങ് ശ്രദ്ധിക്കുക
∙നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിൽ അല്ലാതെ പാർക്ക് ചെയ്യുക.
∙ഡാഷ്‌ബോർഡിൽ സൂര്യപ്രകാശം നേരിട്ട് പതിക്കാതെ സൂക്ഷിക്കുക.
∙ഗ്ലാസ് അല്പം താഴ്ത്തി വയ്ക്കുക, വൈപ്പർ വിൻഡ്ഷീൽഡിൽ നിന്ന് ഉയർത്തി വയ്ക്കുക.
∙ഇലകളും തീപിടിക്കാവുന്ന വസ്തുക്കളുമുള്ള ഇടങ്ങളിൽ കഴിവതും പാർക്ക് ചെയ്യരുത്.
വാഹനത്തിനുള്ളിലെ ചൂട് കുറയ്ക്കാൻ
∙യാത്ര ആരംഭിക്കുമ്പോൾ ഗ്ലാസ് താഴ്ത്തി, കാലിലേക്ക് കാറ്റടിക്കുന്ന തരത്തിൽ ഫാൻ ക്രമീകരിക്കുക.
∙കുറച്ച് ദൂരം ഓടിച്ചതിന് ശേഷം മാത്രം എസി ഓണാക്കുക.
∙ഉള്ളിലേക്ക് വെയിലടിക്കുന്നത് തടയാനും റിഫ്ലക്ട് ചെയ്യാനും സൺ ബ്ലൈൻഡറുകളും റിഫ്ലക്ടറുകളും ഉപയോഗപ്രദമാണ്.
സുരക്ഷാ മുൻകരുതലുകൾ
∙പെറ്റ്/ഗ്ലാസ് ബോട്ടിലുകളിൽ വാഹനത്തിനുള്ളിൽ വെള്ളം സൂക്ഷിക്കരുത്.
∙സ്പ്രേ, സാനിറ്റൈസർ, ഇന്ധനം പോലുള്ള സാധനങ്ങൾ വാഹനത്തിനുള്ളിൽ വെക്കരുത്.
ദീർഘദൂര യാത്രകളിൽ ശ്രദ്ധിക്കേണ്ടത്
∙ഇടയ്ക്കിടെ ബ്രേക്ക് എടുക്കുക, വെള്ളം കുടിക്കുക.
∙പഴങ്ങൾ കൈയ്യിൽ കരുതുക, ലഘുഭക്ഷണങ്ങൾ എടുത്തേക്കുക.
∙അമിത ഭക്ഷണം, ചായ, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവ ഒഴിവാക്കുക.
∙ഹൈഡ്രേഷൻ നിലനിർത്താൻ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
∙കണ്ണിന് ഒരു ആശ്വാസത്തിനായി സൺഗ്ലാസും ഉപയോഗിക്കുക.
ചുരുക്കത്തിൽ വേനലിന്റെ ചൂട് അതിരുകടക്കുകയാണ്. സുരക്ഷിതമായ യാത്രയ്ക്ക് മുന്നോടിയായി വാഹനപരിചരണവും ബോഡി ചെക്കിങ് എന്നിങ്ങനെ ഒരുപോലെ പ്രധാനമാണ്. ചെറിയ കാര്യങ്ങൾ പാലിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം.