വിരാട് കോലിയുടെ ഗാരിജിലേക്ക് രണ്ട് അതിഥികൾ കൂടി

Mail This Article
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വിരാട് കോലിയുടെ യാത്രകൾക്കായി പുതിയ രണ്ടു വാഹനങ്ങൾ കൂടി. ടൊയോട്ടയുടെ ആഡംബര എം പി വി യായ വെൽഫെയറും കിയയുടെ കാർണിവലുമാണ് കോലിയുടെ ഗാരിജിലെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടേതടക്കം നിരവധി പ്രശസ്തരുടെ ഇഷ്ട വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ടയുടെ വെൽഫെയർ. ഏകദേശം 1.32 കോടി രൂപയാണ് ഈ എം പി വിയ്ക്ക് എക്സ് ഷോറൂം വില വരുന്നത്. വൈറ്റ് ഷെയ്‌ഡാണ് വാഹനത്തിനായി കോലിയും അനുഷ്‌കയും തിരഞ്ഞെടുത്തിരിക്കുന്നത്. 64 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന കിയയുടെ കാർണിവലാണ് കോലിയുടെ ശേഖരത്തിലെത്തിയ മറ്റൊരു എം പി വി. വൈറ്റ് ഷെയ്‌ഡിൽ തന്നെയാണ് ഈ വാഹനവും.

വെൽഫെയറിന്റെ ആദ്യകാഴ്ചയിൽ കണ്ണുകളിലുടക്കുക മുൻഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്ളിറ്റ് എൽ ഇ ഡി ഹെഡ് ലാമ്പുകൾ ഒരു ഭാഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിക്സ് സ്ലാറ്റ് ഗ്രില്ലിന്റെ രൂപകൽപന. 4995 എം എം നീളവും 1850 എം എം വീതിയും 1950 എം എം ഉയരവുമുള്ള വാഹനത്തിന്റെ വീൽ ബേസ് 3000 എം എം ആണ്. മുൻ മോഡലിനെ അപേക്ഷിച്ചു പുതിയ വെൽഫെയറിനു നീളവും ഉയരവും അല്പം കൂടുതലാണ്. 19 ഇഞ്ച് അലോയ് വീലുകളാണ്.
ഇന്റീരിയറിലേക്കു വരികയാണെങ്കിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന, മെമ്മറി ഫങ്ക്ഷൻ ഉള്ള ഡ്രൈവിങ് സീറ്റ്, ഓപൺ - ക്ലോസ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒ ആർ വി എമ്മുകൾ, പ്രീമിയം ലെതർ സീറ്റുകൾ, 14 ഇഞ്ച് ഫ്‌ളോട്ടിങ് ടൈപ്പ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, എ ഡി എ എസ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് - ഹീറ്റഡ് സീറ്റ്സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ സ്റ്റിയറിംഗ് വീൽ, 3 സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ് വെൽഫെയർ. ഹൈബ്രിഡ് സിസ്റ്റവുമായി പെയർ ചെയ്തിട്ടുള്ള 2 .5 ലീറ്റർ, 4 സിലിൻഡർ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എൻ എം ടോർക്കും 193 പി എസ് കരുത്തും ഉൽപാദിപ്പിക്കുമിത്. ഇ - സി വി റ്റി ഗിയർ ബോക്‌സും നൽകിയിട്ടുണ്ട്.

കിയ കാർണിവൽ
വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന(CBU) യൂണിറ്റുകളുമായാണ് കാര്‍ണിവല്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. മുന്‍ തലമുറ കിയ കാര്‍ണിവെലിനെ അപേക്ഷിച്ച് കൂടുതല്‍ ബോക്‌സിയായ ഡിസൈനാണ്. കിയയുടെ ടൈഗര്‍ നോസ് ഗ്രില്ലും കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകളും L രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും 18 ഇഞ്ച് ഡയമണ്ട് കട്ട് ഇലോയ് വീലുകളും പിന്നില്‍ ടെയില്‍ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി ലൈറ്റ് ബാറും കാര്‍ണിവലിലുണ്ട്.
12.3 ഇഞ്ച് കര്‍വ്ഡ് ഡിസ്‌പ്ലേ, 12 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 12 വേ പവേഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, ഡ്യുവല്‍ ഇലക്ട്രിക് സണ്‍റൂഫ്, 4 സ്‌പോക് സ്റ്റീറിങ് വീല്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 11 ഇഞ്ച് ഹെഡ് അപ് ഡിസ്‌പ്ലേ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട് വാഹനത്തിൽ. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് കാർണിവലിനു കരുത്ത്. 193എച്ച്പി കരുത്തും പരമാവധി 441എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.